ദേശീയപാത സ്ഥലമേറ്റെടുക്കല്‍ സര്‍വ്വെ തുടരുമെന്ന് മന്ത്രി ജി.സുധാകരന്‍

ദേശീയപാത സ്ഥലമേറ്റെടുക്കല്‍ സര്‍വ്വെ തുടരുമെന്ന് മന്ത്രി ജി.സുധാകരന്‍

തിരുവനന്തപുരം: മലപ്പുറം ദേശീയപാത സ്ഥലമേറ്റെടുക്കല്‍ സര്‍വ്വെ തുടരുമെന്ന് മന്ത്രി ജി.സുധാകരന്‍. കുറച്ച് വീടുകള്‍ നഷ്ടമാകുന്ന രീതിയില്‍ സര്‍വ്വേ തുടരാന്‍ ദേശീയ പാത അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.

സ്ഥലം നഷ്ടമാകുന്ന കുടുംബങ്ങള്‍ക്ക് മികച്ച നഷ്ടപരിഹാരമാണ് നല്‍കുന്നതെന്ന് മന്ത്രി അറിയിച്ചു. ഇത് ബോധ്യപ്പെടുത്താന്‍ ജില്ലാ കളക്ടറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ദേശീയപാത സംബന്ധിച്ച ചര്‍ച്ചയില്‍ മലപ്പുറത്തെ രാഷ്ട്രീയ നേതാക്കളെയും ഉള്‍പ്പെടുത്തിയിരുന്നു. ചര്‍ച്ചയില്‍ പ്രതിപക്ഷ പാര്‍ട്ടികളും തൃപ്തി രേഖപ്പെടുത്തി.

Comments

comments

Categories: More