‘ഏത് പ്രതിസന്ധിയും അതിജീവിച്ച് ജിസിസി മുന്നേറും’

‘ഏത് പ്രതിസന്ധിയും അതിജീവിച്ച് ജിസിസി മുന്നേറും’

മേഖലയിലെ രാജ്യങ്ങളുടെയും ജനങ്ങളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ജിസിസിക്ക് സാധിക്കുമെന്നും അദ്ദേഹം യുഎഇ വിദേശകാര്യസഹമന്ത്രി അന്‍വര്‍ ഗര്‍ഗഷ്

ദുബായ്: ഏത് തരത്തിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങളെയും അതീജീവിക്കാന്‍ ഒരു കൂട്ടായ്മ സംവിധാനമെന്ന നിലയില്‍ ജിസിസിക്ക് കരുത്തുണ്ടെന്ന് യുഎഇ വിദേശകാര്യസഹമന്ത്രി അന്‍വര്‍ ഗര്‍ഗഷ്. അറബ് തോട്ട് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ജിസിസി (ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍) എന്ന പ്രസ്ഥാനം ഇവിടെ നിലനില്‍ക്കും. ഒരു പൊതുവിപണിയുണ്ടാക്കുന്നതിനും വ്യാപാര കൈമാറം പ്രോതാസാഹിപ്പിക്കുന്നതിനും ഇത് സഹായിക്കും-അന്‍വര്‍ ഗര്‍ഗഷ്.

ഈ മേഖലയിലെ രാജ്യങ്ങളുടെയും ജനങ്ങളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ജിസിസിക്ക് സാധിക്കുമെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു. മുമ്പ് നടന്ന രാഷ്ട്രീയ പ്രതിസന്ധികള്‍ തങ്ങള്‍ മറികടക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അറബ് ഗവണ്‍മെന്റ് സംവിധനങ്ങളിലുണ്ടായ ബലമില്ലായ്മയാണ് പല വിദേശരാജ്യങ്ങള്‍ക്കും അറബ് രാജ്യങ്ങളില്‍ സ്വാധീനം ചെലുത്തുന്ന തരത്തില്‍ വളരാനുള്ള സാഹചര്യങ്ങളൊരുക്കിയത്. ഇറാന്‍, തുര്‍ക്കി, ഇസ്രയേല്‍ എന്നീ രാജ്യങ്ങളെയാണ് അദ്ദേഹം പരമാര്‍ശിച്ചത്.

സിറിയയുടെ അംഗത്വം 2011ല്‍ റദ്ദാക്കുക വഴി അറബ് ലീഗ് ചെയ്തത് ഒരു തന്ത്രപരമായ തെറ്റായിരുന്നുവെന്നും ഗര്‍ഗഷ് ചൂണ്ടിക്കാട്ടി

ഇറാനും തുര്‍ക്കിയും ഖത്തറും മുന്നോട്ടുവെക്കുന്ന കുഴപ്പം പിടിച്ച വികസന മോഡലിന് പകരം വയ്ക്കാനുള്ള മികച്ച മാതൃകയാണ് യുഎഇ, സൗദി അബ്യേ എന്നീ രാജ്യങ്ങള്‍ നേതൃത്വം നല്‍കുന്ന ഈജിപ്റ്റ്, ജോര്‍ദാന്‍, മൊറോക്കോ തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെട്ട സഖ്യത്തിന് അവതരിപ്പിക്കാന്‍ സാധിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

സിറിയയിലെ ആഭ്യന്തര യുദ്ധത്തിന് ഒരു രാഷ്ട്രീയ പരിഹാരം കാണുന്നതില്‍ യുഎഇക്ക് പ്രതിബദ്ധയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. സ്ഥിരതയാണ് നമുക്ക് വേണ്ടത്. എന്നാല്‍ ഏത് സഖ്യത്തിന്റെയും സൈനിക നടപടികളിലൂടെ അത് സാധ്യമല്ല. ഇപ്പോള്‍ ഏറ്റ മുറിവുകള്‍ ഉണങ്ങാന്‍ വര്‍ഷങ്ങളെടുക്കും-യുഎഇ മന്ത്രി പറഞ്ഞു.

സിറിയയുടെ അംഗത്വം 2011ല്‍ റദ്ദാക്കുക വഴി അറബ് ലീഗ് ചെയ്തത് ഒരു തന്ത്രപരമായ തെറ്റായിരുന്നുവെന്നും ഗര്‍ഗഷ് ചൂണ്ടിക്കാട്ടി.

Comments

comments

Categories: Arabia