പിസയില്‍ നിന്ന് ഓവനിലേക്ക്

പിസയില്‍ നിന്ന് ഓവനിലേക്ക്

ബ്രാന്‍ഡഡ് ഭക്ഷ്യമേഖലയില്‍ നിന്ന് ഗാര്‍ഹിക,വാഹന സേവനമേഖലയില്‍ ആധിപത്യമുറപ്പിച്ച് സ്റ്റീഫന്‍ ഹെംസ്ലി

ലോകോത്തര ഭക്ഷ്യ ബ്രാന്‍ഡുകളില്‍ പ്രചുരപ്രചാരം നേടിയ ബ്രാന്‍ഡാണ് ഡോമിനോസ്. ഇറ്റാലിയന്‍ പിസയുടെ കീര്‍ത്തി യൂറോപ്പിനു പുറത്ത് പ്രചരിപ്പിച്ച ബ്രാന്‍ഡ്. രണ്ടു ദശകത്തോളം ഡോമിനോസ് പിസയുടെ ബ്രിട്ടണിലെ മോധാവിയായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് സ്റ്റീഫന്‍ ഹെംസ്ലി. ഒരു നവാഗത കമ്പനി എന്ന നിലയില്‍ നിന്ന് 1.6 ബില്യണ്‍ പൗണ്ട് വിപണിമൂല്യമുള്ള പ്രസ്ഥാനമാക്കി ഡോമിനോസ് പിസയെ വളര്‍ത്തിയതില്‍ ഏറെ പങ്കു വഹിച്ച വ്യക്തി. കമ്പനിയുടെ ധനകാര്യ മേധാവി എന്ന നിലയില്‍ നിന്ന് ഇവിടെ തൊഴില്‍ജീവിതമാരംഭിച്ച് ചീഫ് എക്‌സിക്യൂട്ടിവ്, ചെയര്‍മാന്‍ എന്നീ പദവികളിലേക്ക് വളര്‍ന്ന തന്ത്രജ്ഞന്‍. ഡോമിനോസില്‍ ഇന്നും നിര്‍ണായക സ്വാധീനമുള്ള അദ്ദേഹത്തെ ബോര്‍ഡ് അംഗമായി നിലനിര്‍ത്തിയിട്ടുണ്ട്.

സംരംഭകത്വത്തിലെ തന്ത്രപരമായ നീക്കമാണ് വാങ്ങലും നിര്‍മാണവും. ചെറുകിട സംരംഭങ്ങളാണ് ഈ രീതി മിക്കവാറും ഉപയോഗിക്കുന്നത്. ചെറുകിട സംരംഭങ്ങള്‍ക്കായി ലണ്ടനില്‍ സ്ഥിതി ചെയ്യുന്ന സ്‌റ്റോക്ക്എക്‌സ്‌ചേഞ്ച് എഐഎം ലിസ്റ്റ് ചെയ്തിട്ടുള്ള ഫ്രാഞ്ചൈസി ബ്രാന്‍ഡുകളും ചെറിയൊരു വ്യത്യാസത്തോടെ സമാനപാതയാണ് ഉപയോഗിക്കുന്നത്. ഡോമിനോസ് പിസാ ഗ്രൂപ്പിന്റെ വിജയത്തിന് കാമ്പുള്ള, മികച്ച അടിസ്ഥാനസൗകര്യമായിരുന്നു പ്രധാനഘടകമായി വര്‍ത്തിച്ചിരുന്നത്. മികച്ച അടിസ്ഥാനസൗകര്യമൊരുക്കി കേന്ദ്രകമ്പനിയുടെ ഏജന്‍സികള്‍ തുടങ്ങുന്ന പദ്ധതിയാണ് ഫ്രാഞ്ചൈസികള്‍. ഡോമിനോസിലെ ഈ തന്ത്രം മറ്റു ബ്രാന്‍ഡുകളിലും പ്രയോഗിക്കാമെന്ന ആത്മവിശ്വാസവുമായാണ് ഹെംസ്ലി ഈ മേഖലയിലേക്കു കാലെടുത്തുവെച്ചത്.

രണ്ടു ദശകത്തോളം ഡോമിനോസ് പിസയുടെ ബ്രിട്ടണിലെ മോധാവിയായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് സ്റ്റീഫന്‍ ഹെംസ്ലി. ഒരു നവാഗത കമ്പനി എന്ന നിലയില്‍ നിന്ന് 1.6 ബില്യണ്‍ പൗണ്ട് വിപണിമൂല്യമുള്ള പ്രസ്ഥാനമാക്കി ഡോമിനോസ് പിസയെ വളര്‍ത്തിയതില്‍ ഏറെ പങ്കു വഹിച്ച വ്യക്തി

പേര് സൂചിപ്പിക്കുന്നതു പോലെ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളുടെ ഉടമസ്ഥത ഫ്രാഞ്ചൈസികള്‍ക്കാണെന്നും അതിന്റെ ഉദ്ദേശ്യങ്ങള്‍ക്ക് ഘടനയേക്കാള്‍ സംരംഭകരീതികളോടാണ് കൂടുതല്‍ അടുപ്പമെന്നും വരുന്നു. ഓടശുചീകരണം, ഡോഗ് സിറ്റിംഗ്, ഓവന്‍ വൃത്തിയാക്കല്‍, കാറുകളുടെ അറ്റകുറ്റപ്പണി തുടങ്ങിയവ ഉള്‍പ്പെടുന്ന നിലവിലെ പോര്‍ട്ട്‌ഫോളിയോയാണ് അദ്ദേഹത്തിന്റെ ഫ്രാഞ്ചൈസികള്‍. ഇവയെ കൂട്ടി യോജിപ്പിക്കുന്നു ഗുണകരമായ പൊതുധാര, ഒരു കേന്ദ്രീകൃത പിന്തുണയില്‍ക്കൂടി പ്രയോജനപ്പെടുത്തുന്നു. ഡോമിനോസ് യുകെയ്ക്ക് മാസ്റ്റര്‍ ഫ്രാഞ്ചൈസിയായ യുഎസുമായി എക്‌സ്‌ക്ലുസിവ് ലൈസന്‍സ് ഉണ്ടായിരുന്നുവെന്നതാണ് ഇതിലുണ്ടായിരുന്ന പ്രധാനവ്യത്യാസം. എന്നാല്‍ ഇത്തവണ ഫ്രാഞ്ചൈസികള്‍ സ്വന്തം ബ്രാന്‍ഡുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. അത് ഇവര്‍ക്ക് വിപണിയിലും ബ്രാന്‍ഡിംഗിലും അനുബന്ധ സേവനങ്ങളിലും നിര്‍ണായക നിയന്ത്രണം സാധ്യമാക്കുന്നു.

കൂടുതല്‍ ബ്രാന്‍ഡുകള്‍ ചേര്‍ക്കപ്പെടുന്നതോടെ കൂടുതല്‍ ആനുകൂല്യങ്ങള്‍ മാനേജ്‌മെന്റ് ഹബ്ബില്‍ നിന്ന് വേര്‍തിരിച്ചെടുക്കപ്പെടുന്നു. അങ്ങനെ ഓരോ ഭാഗത്തിന്റെയും ആകെത്തുക വ്യക്തിഗതമായി ഓരോ ബിസിനസിനേക്കാളും വര്‍ധിക്കുന്നു. ഈ മാതൃക പരിചിതത്വമുള്ളതായി തോന്നിക്കാന്‍ കാരണം ഫ്രാഞ്ചൈസി ബ്രാന്‍ഡുകള്‍ ഹെംസ്ലിയുടെയും ബിസിനസ് പങ്കാളി നിഗെല്‍ വ്രേയുടെയും സംരംഭമാണെന്നതിനാലാണ്. പോര്‍ട്ട്‌ഫോളിയോയിലെ നാലു ബ്രാന്‍ഡുകള്‍ മെട്രോ റോഡ് (ഡ്രെയ്‌നേജും പ്ലംബിംഗും), ചിപ്‌സ് എവേ (ചെറിയ കാര്‍ പെയ്ന്റ് ജോലികളും അറ്റകുറ്റപ്പണികളും), ബാര്‍ക്കിംഗ് മാഡ് (ഡോഗ് സിറ്റിംഗ്), ഓവന്‍ക്ലീന്‍ ( ഓവനുകള്‍ വൃത്തിയാക്കല്‍) എന്നിവയാണ്. എല്ലാ ബ്രാന്‍ഡുകളും ഐപി അഡ്രസുകളും കമ്പനിയില്‍ നിക്ഷിപ്തമാണ്, കമ്പനിക്കാണ് പൂര്‍ണ ഉടമസ്ഥാവകാശം. പ്രവര്‍ത്തനനടത്തിപ്പ് മിക്കവാറും ഫ്രാഞ്ചൈസികള്‍ക്കായിരിക്കും. ചിപ്‌സ് എവേയ്ക്ക് വിദേശങ്ങളില്‍ മാസ്റ്റര്‍ ലൈസന്‍സുകള്‍ ഉണ്ട്.

ഹെംസിലിയുടെ പോര്‍ട്ട്‌ഫോളിയോയിലെ നാലു ബ്രാന്‍ഡുകള്‍ മെട്രോ റോഡ് , ചിപ്‌സ് എവേ, ബാര്‍ക്കിംഗ് മാഡ്, ഓവന്‍ക്ലീന്‍ എന്നിവയാണ്. എല്ലാ ബ്രാന്‍ഡുകളും ഐപി അഡ്രസുകളും കമ്പനിയില്‍ നിക്ഷിപ്തമാണ്, കമ്പനിക്കാണ് പൂര്‍ണ ഉടമസ്ഥാവകാശം

ഏറ്റവും ലാഭകരമായി പ്രവര്‍ത്തിക്കുന്നത് മെട്രോ റോഡാണ്. 2017-ല്‍ 28.4 മില്യണ്‍ പൗണ്ടിന്റെ ലാഭമാണ് കമ്പനി ഉണ്ടാക്കിയത്. ബിസിനസിന്റെ സാധ്യത അല്‍ഭുതകരമാണെന്ന് ഹെംസ്ലി പറയുന്നു. രണ്ടു ബിസിനസുകളിലെങ്കിലും ഇതിന്റെ പ്രഭാവമുണ്ടാകും. ഓടശുചീകരണവും അറ്റകുറ്റപ്പണിയുമൊക്കെ അടങ്ങുന്ന മെട്രോ പ്ലംബ് എന്ന പ്രത്യേക സര്‍വീസാകട്ടെ മെട്രോ റോഡിനേക്കാള്‍ സാധ്യതയുള്ളതാണ്. രണ്ടു കമ്പനികളും ബിസിനസ് ടു ബിസിനസില്‍ ആണ് ശ്രദ്ധയൂന്നത്, ആഭ്യന്തരബിസിനസിലല്ല. പൊതുജനഉപഭോഗം, അടിയന്തര അറ്റകുറ്റപ്പണികള്‍ എന്നിവയിലോരോന്നിനും വലിയ അവസരങ്ങളും ഇതുണ്ടാക്കുന്നു.

മെട്രോ റോഡിന്റെ കാര്യത്തില്‍ വിപണിയിലെ നാലു വമ്പന്‍ ബ്രാന്‍ഡുകള്‍ മാത്രമായിരിക്കും എതിരാളികളെന്നും അവരോടു മാത്രമേ കടുത്ത മല്‍സരം വേണ്ടിവരുകയുള്ളൂവെന്നുമായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍, വിപണിയില്‍ 1,500 ചെറിയ കമ്പനികള്‍ ഉണ്ടെന്നും വിപണി വിഹിതം പിടിക്കാന്‍ ഒട്ടേറെ സാധ്യതകള്‍ ഉണ്ടെന്നും ഇതിലേക്കിറങ്ങിയപ്പോഴാണ് മനസിലായത്. 750 മില്യണിന്റെ വിപണിയില്‍ 35 മില്യണ്‍ പൗണ്ടാണ് തങ്ങളുടെ വിഹിതമെന്ന് ഹെംസ്ലി വ്യക്തമാക്കുന്നു. 30 വര്‍ഷം പിന്നിട്ട മെട്രോറോഡ് അവഗണനയിലായിരുന്നു. ഇടയ്‌ക്കെപ്പോഴെങ്കിലും മെച്ചപ്പെട്ടിട്ടുണ്ടാകാമെങ്കിലും ഒരു പ്രത്യേക വിദഗ്ധസംഘം ഇതിന്റെ നടത്തിപ്പ് ഏറ്റെടുക്കുന്നത് ആദ്യമാണ്. 20 വര്‍ഷത്തേക്കാണിത് ഏറ്റെടുത്തിരിക്കുന്നത്.

ബിസിനസ് സ്ഥാപനം മുമ്പോട്ടു കൊണ്ടു പോകുന്നതില്‍ കണ്‍സള്‍ട്ടന്റുകളുടെ പ്രാധാന്യം ഇന്ന് ഏറിയിട്ടുണ്ട്. ബിസിനസ് സ്ഥാപനങ്ങളുടെ പരിചയക്കുറവും കൈക്കുറ്റപ്പാടും പരിണിതപ്രജ്ഞരായ കണ്‍സള്‍ട്ടന്റുമാരുടെ ഇടപെടല്‍ കൊണ്ട് ഇല്ലാതാക്കാം. വര്‍ഷങ്ങളുടെ അനുഭവപരിജ്ഞാനമുള്ള കണ്‍സള്‍ട്ടന്റുകള്‍ സ്തുത്യര്‍ഹസേവനത്തിലൂടെ ലക്ഷ്യബോധത്തിനും മൂല്യാധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ക്കും പ്രശസ്തരായിരിക്കും. ഇവയില്‍ നിന്നു തികച്ചും വിഭിന്ന മൂല്യങ്ങളും രീതികളും വിനിമയ നിലവാരവുമുള്ള സ്ഥാപനങ്ങളുമുണ്ട്. ഹെംസ്ലിയുടെ പുനരുജ്ജീവന പദ്ധതിയില്‍ ബ്രാന്‍ഡ് നിര്‍മിതിക്ക് നിര്‍ണായക പങ്കുണ്ട്. വില്‍പ്പനയിലും വിപണനത്തിലും പ്രൊഫഷണലിസത്തിലൂടെ ബ്രാന്‍ഡിന്റെ പ്രൊഫൈല്‍ ഉയര്‍ത്താനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

മെട്രോ റോഡ് ഫ്രാഞ്ചൈസി ബ്രാന്‍ഡുകള്‍ അനുവദിക്കുന്നത് വിവരസാങ്കേതിക അടിസ്ഥാനസൗകര്യങ്ങളും ധനകാര്യപ്രവര്‍ത്തനങ്ങളും ശക്തമാക്കാനാണ്. ഇതിന് ധനകാര്യ ഓഫിസറെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതോടെ മൂന്നു മാനേജിംഗ് ഡയറക്റ്റര്‍മാരുടെ ജോലിഭാരം കുറഞ്ഞു. അതിനാല്‍ മെട്രോ റോഡിന് ഒരു എംഡിയെ അനുവദിക്കാനാകും. ഫ്രാഞ്ചൈസി ശൃംഖലനിര്‍മാണത്തില്‍ത്തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനിത് സഹായിക്കും. ഈ ഹ്രസ്വകാലാടിസ്ഥാനത്തിലെ നിക്ഷേപങ്ങളുടെ ലാഭമെടുപ്പിനെ ബാധിക്കും. അമിതമായി കേന്ദ്രത്തിനു വരുന്ന ചെലവുകള്‍ ഫ്രാഞ്ചൈസിയില്‍ നിന്നുള്ള വരുമാന വളര്‍ച്ചയേക്കാള്‍ അധികരിക്കും. ഒരു ബിസിനസ് സംരംഭത്തിന്റെ പ്രഥമിക ഘട്ടത്തില്‍ വിലയിരുത്തേണ്ട കാര്യങ്ങളാണ് കമ്പനി പിന്തുടരേണ്ട അടിസ്ഥാനമൂല്യങ്ങള്‍, കമ്പനിയുടെ ദൗത്യം, ദര്‍ശനം എന്നിവ. ഒരു കമ്പനി എന്താണു വിശ്വസിക്കുന്നത്, എന്തിനു വേണ്ടി നിലകൊള്ളുന്നു, ലാഭത്തേക്കാള്‍ മൂല്യങ്ങള്‍ക്കാണോ പ്രാധാന്യം നല്‍കുന്നത് എന്നിവ മനസിലാക്കിയിരിക്കണം. കമ്പനിയുടെ അസ്തിത്വം എന്താണെന്ന് നിര്‍ണയിക്കുന്ന ഘടകങ്ങളാണ് ഇവ. ഒരിക്കല്‍ ഇക്കാര്യങ്ങള്‍ നിശ്ചയിക്കപ്പെട്ടു കഴിഞ്ഞാല്‍ ഇത് നടപ്പാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയായി.

ബ്രാന്‍ഡ് നിര്‍മ്മാണം ഇന്ന് ബിസിനസ് ലോകത്ത് സര്‍വ്വസാധാരണമായിരിക്കുന്നു. സ്വയം ബ്രാന്‍ഡ് ചെയ്യപ്പെടുമ്പോള്‍ നമ്മുടെ കാര്യക്ഷമതയെയും വിശ്വാസ്യതയെയും അത് ബാധിക്കും. അതിനു പകരം സത്യസന്ധമായും വസ്തുതാപരമായും സംസാരിക്കുക. വ്യക്തിപരമായ ബ്രാന്‍ഡിംഗിന്റെ ഏറ്റവും വലിയ പാത സമൂഹമാധ്യമങ്ങളാണ്. ബ്രാന്‍ഡിന്റെ പ്രതിച്ഛായ സൃഷ്ടിക്കുന്നതില്‍ സിഇഒമാരോ സെലിബ്രിറ്റികളോ മാത്രമല്ല പങ്കു വഹിക്കുന്നത്, എല്ലാവര്‍ക്കും അതില്‍ പങ്കുണ്ടെന്നു സമര്‍ത്ഥിക്കുന്ന ലേഖനമായിരുന്നു അത്. സമൂഹമാധ്യമത്തില്‍ സ്വയം ഉയര്‍ത്തുന്നതിന്റെയും പങ്കാളിത്ത ബ്രാന്‍ഡിംഗിന്റെയും തുടക്കം മറ്റുള്ളവര്‍ക്കു മുമ്പില്‍ മതിപ്പുണ്ടാക്കുകയെന്ന ലളിതയുക്തിയില്‍ നിന്നാണ്. സുഹൃത്തുക്കള്‍, കക്ഷികള്‍, സഹപ്രവര്‍ത്തകര്‍, തൊഴിലന്വേഷകര്‍, പ്രായോജകര്‍ തുടങ്ങിയവര്‍ക്കു മുമ്പില്‍ ശക്തമായൊരു പ്രതിച്ഛായ ഉണ്ടാക്കണമെന്ന തോന്നല്‍ ഇതിലേക്കു നയിക്കുന്നു. സാമ്പത്തിക അസ്ഥിരത വളരുന്ന കച്ചവട സമ്പദ്‌വ്യവസ്ഥയിലെ മല്‍സരാധിഷ്ഠിത ലോകത്ത് സമൂഹമാധ്യമങ്ങളിലെ പ്രതിച്ഛായ തൊഴിലവസരങ്ങള്‍ നേടുന്നതില്‍ നിര്‍ണായകസ്ഥാനം വഹിക്കുന്നു.

ഫ്രാഞ്ചൈസി ബ്രാന്‍ഡുകളുടെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തില്‍ തന്നെയാണ്. റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനമായ അല്ലെന്‍ബൈ ക്യാപിറ്റല്‍ തങ്ങളുടെ ലാഭം 2.1 മില്യണ്‍ പൗണ്ടില്‍ നിന്ന് ഈ വര്‍ഷം 2.81 മില്യണിലേക്കും വരും വര്‍ഷം 3.5 മില്യണിലേക്കും വളര്‍ത്താനാണു ലക്ഷ്യമിടുന്നത്

വില്‍പ്പന ഉയരുകയോ കൂടുതല്‍ ബ്രാന്‍ഡുകള്‍ ചേര്‍ക്കപ്പെടുകയോ ചെയ്താല്‍ പ്രതിഫലം ലഭിക്കുകയും അതിവേഗം വളരുകയും ചെയ്യും. ആരംഭത്തില്‍ ഫ്രാഞ്ചൈസികളിലൂടെ ലഭിക്കുന്ന റോയല്‍റ്റി വരുമാനം കേന്ദ്ര ഓഫിസിന്റെ ചെലവുകളുമായി തുലനം ചെയ്തു നിര്‍ത്താന്‍ ബുദ്ധിമുട്ടു നേരിടും. എന്നാല്‍ സംവിധാനം ഒരിക്കല്‍ കൃത്യമായ ഇടം കണ്ടെത്തുകയും വാര്‍ഷികവല്‍ക്കരിക്കുകയും ചെയ്താല്‍ മുമ്പോട്ടുള്ള വളര്‍ച്ച താഴെത്തട്ടിലേക്കിറങ്ങുന്നു. ഡോമിനോസ് പിസയില്‍ അങ്ങനെയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. അവിടെ അഞ്ചു കൊല്ലം കൊണ്ട് അധിക ചെലവ് പിടിച്ചു നിര്‍ത്താനും അതിനൊപ്പം വരുമാനവര്‍ധനവുണ്ടാക്കാനുമായി. ഒരിക്കല്‍ കാര്യങ്ങളെല്ലാം ശരിയായ ചാലകത്തില്‍ പ്രവേശിച്ചപ്പോള്‍ ലാഭം അഞ്ചു മില്യണ്‍ പൗണ്ടില്‍ നിന്ന് 100 മില്യണിലേക്കെത്താന്‍ തുടങ്ങി. മാര്‍ഗനിര്‍ദേശകര്‍ ഏതു സ്റ്റാര്‍ട്ടപ്പിനും അനിവാര്യരാണ്. പുതിയ കാര്യങ്ങള്‍ പഠിക്കുക, ഉല്‍പ്പന്നത്തിനുള്ള പിന്തുണ വര്‍ധിപ്പിക്കുക, പ്രയോജനകരമായ ബന്ധങ്ങള്‍ ഉണ്ടാക്കുക, മികച്ച ഓഹരിയുടമകളെ കണ്ടെത്തുക എന്നിവയാകണം പരിപാടികളില്‍ പങ്കെടുക്കുന്നതിന്റെ മാനദണ്ഡം.

ഫ്രാഞ്ചൈസി ബ്രാന്‍ഡുകളുടെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തില്‍ തന്നെയാണ്. ഏതു സ്റ്റാര്‍ട്ടപ്പിന്റെയും ആദ്യ ആറുമാസക്കാലം ക്ലേശകരമായിരിക്കും. സംരംഭകന് നിത്യേനയുള്ള വെല്ലുവിളികള്‍ നേരിടുകയും തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്തുകയും വേണ്ടതുണ്ട്. ഈ ഘട്ടത്തില്‍ ആര്‍ജ്ജവത്തോടെയിരിക്കാനും ഇഷ്ടപ്പെട്ട കാര്യമാണ് ചെയ്യുന്നതെന്ന് ആത്മവിശ്വാസം ഉണര്‍ത്താനുമാണ് ശ്രദ്ധിക്കേണ്ടത്. റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനമായ അല്ലെന്‍ബൈ ക്യാപിറ്റല്‍ തങ്ങളുടെ ലാഭം 2.1 മില്യണ്‍ പൗണ്ടില്‍ നിന്ന് ഈ വര്‍ഷം 2.81 മില്യണിലേക്കും വരും വര്‍ഷം 3.5 മില്യണിലേക്കും വളര്‍ത്താനാണു ലക്ഷ്യമിടുന്നത്. ഫ്രാഞ്ചൈസികള്‍ സൃഷ്ടിക്കുന്ന മൂലധനച്ചലവും വാണിജ്യ അപകടങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ വിഭവസമാഹരണമാണു നല്ലത്. കമ്പനിയുടെ കഴിഞ്ഞ വര്‍ഷത്തെ ലാഭവിഹിതം 0.5 ശതമാനമായിരുന്നു. ഹെംസ്ലിയുടെ ഓഹരികള്‍ 26.4 ശതമാനവും വ്രേയുടേത് 27.8 ശതമാനവുമാണ്. മെട്രോറോഡ് പദ്ധതിയിലെ ഏറ്റെടുത്ത കാര്യങ്ങള്‍ നടപ്പാക്കാന്‍ 18 വര്‍ഷമെടുക്കും. എന്നാല്‍ അതിനു ശേഷം വര്‍ധിക്കുന്ന വാര്‍ഷികവരുമാനത്തിലൂടെ മീതിച്ചെലവുകള്‍ കഴിച്ചാല്‍ അറ്റാദായം ലഭിക്കും. 2019നു ശേഷം അത് രസകരമായിരിക്കും. 69.5 ശതമാനമാകുമ്പോള്‍ ഫ്രാഞ്ചൈസി ബ്രാന്‍ഡുകളുടെ മൂല്യം 54 മില്യണ്‍ പൗണ്ടാകും.

Comments

comments

Categories: FK Special, Slider