ഫ്‌ളൈദുബായ് ക്രാക്കോവിലേക്ക് സര്‍വീസ് തുടങ്ങി

ഫ്‌ളൈദുബായ് ക്രാക്കോവിലേക്ക് സര്‍വീസ് തുടങ്ങി

ദുബായില്‍ നിന്ന് പോളണ്ടിലെ ക്രാക്കോവിലേക്ക് നേരിട്ടുള്ള പ്രഥമ സര്‍വീസാണിത്

ദുബായ്: പോളണ്ടിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ക്രാക്കോവിലേക്ക് ഫ്‌ളൈദുബായ് സര്‍വീസ് ആരംഭിച്ചു. ദുബായില്‍ നിന്ന് ക്രാക്കോവിലേക്ക് നേരിട്ടുള്ള പ്രഥമ സര്‍വീസാണിത്. ഏറ്റവും പുതിയ വിമാനമായ ബോയിംഗ് 737 മാക്‌സ് 8 ആണ് ഈ പ്രതിദിന സര്‍വീസിനായി ഉപയോഗപ്പെടുത്തുന്നത്.

എമിറേറ്റ്‌സുമായി കോഡ്‌ഷെയറിംഗ് ഉള്ളതിനാല്‍ ക്രാക്കോവില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ദുബായ് വഴി 200-ലധികം കേന്ദ്രങ്ങളിലേക്ക് കണക്ഷന്‍ ഫ്‌ളൈറ്റ് ലഭിക്കുമെന്ന് ഫ്‌ളൈദുബായ് സീനിയര്‍ വൈസ് പ്രസിഡന്റ് (കൊമേഴ്‌സ്യല്‍ ഓപ്പറേഷന്‍സ്) ജെയ്ഹന്‍ എഫന്റി പറഞ്ഞു. അടുത്തു തന്നെ ക്രൊയേഷ്യയിലെ സുബ്‌റോവ്‌നിക്, ഇറ്റലിയിലെ കറ്റാനിയ, ഗ്രീസിലെ തെസ്സലോകിനി എന്നിവിടങ്ങളിലേക്ക് കൂടി സര്‍വീസുകളാരംഭിക്കുന്നതോടെ യൂറോപ്പില്‍ ഫ്‌ളൈദുബായ് സര്‍വീസ് നടത്തുന്ന കേന്ദ്രങ്ങളുടെ എണ്ണം 26 ആയി വര്‍ധിക്കുന്നതാണ്. പ്രതിവാര സര്‍വീസുകളുടെ എണ്ണം 135 ആവൂകയും ചെയ്യും.

അടുത്തു തന്നെ ക്രൊയേഷ്യയിലെ സുബ്‌റോവ്‌നിക്, ഇറ്റലിയിലെ കറ്റാനിയ, ഗ്രീസിലെ തെസ്സലോകിനി എന്നിവിടങ്ങളിലേക്ക് കൂടി സര്‍വീസുകളാരംഭിക്കുന്നതോടെ യൂറോപ്പില്‍ ഫ്‌ളൈദുബായ് സര്‍വീസ് നടത്തുന്ന കേന്ദ്രങ്ങളുടെ എണ്ണം 26 ആകും

യുഎഇയും പോളണ്ടും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിനും വിനോദ സഞ്ചാര വികസനത്തിനും ക്രാക്കോവ് സര്‍വീസ് സഹായകമാകുമെന്ന് ക്രാക്കോവ് എയര്‍പോര്‍ട് ബോര്‍ഡ് പ്രസിഡന്റ് റെഡോസ്‌ലാ വ്‌ളോസേക് പറഞ്ഞു. തെക്കന്‍ പോളണ്ടിന്റെ വികസനത്തിനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ദുബായിയുമായുള്ള ബന്ധം സഹായകമാവും.

6 ഭൂഖണ്ഡങ്ങളിലായി 80-ലേറെ രാജ്യങ്ങളില്‍ സര്‍വീസ് നടത്തുന്ന എമിറേറ്റ്‌സിന്റെ യാത്രക്കാര്‍ക്ക് ഫ്‌ളൈദുബായിയുടെ 90-ലേറെ വരുന്ന കേന്ദ്രങ്ങളിലേക്ക് കണക്ഷന്‍ സര്‍വീസ് ലഭ്യമാക്കാന്‍ കോഡ്‌ഷെയര്‍ സംവിധാനം ഉപകരിക്കുമെന്ന് എമിറേറ്റ്‌സ് സീനിയര്‍ വൈസ് പ്രസിഡന്റ് (കൊമേഴ്‌സ്യല്‍) തീയറി ഓക്കോക്ക് അഭിപ്രായപ്പെട്ടു.

Comments

comments

Categories: Arabia