ആഹാരത്തിനായുള്ള കാത്തിരിപ്പ് ഒഴിവാക്കാന്‍ ‘ഈസിക്യൂ’

ആഹാരത്തിനായുള്ള കാത്തിരിപ്പ് ഒഴിവാക്കാന്‍ ‘ഈസിക്യൂ’

ഫുഡ് കോര്‍ട്ട്, ബിസിനസ് പാര്‍ക്ക് എന്നിവിടങ്ങളിലെ ഭക്ഷണത്തിനായുള്ള കാത്തിരിപ്പ് സമയം ഒഴിവാക്കാന്‍ സഹായിക്കുന്ന ആപ്പ് ആണ് ഈസിക്യൂ. മുന്‍കൂട്ടി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് വാങ്ങാനുള്ള സൗകര്യമാണിവിടെ ഒരുക്കിയിരിക്കുന്നത്

ഹോട്ടല്‍ ഭക്ഷണങ്ങളിലെ വേറിട്ട രുചി എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ അവിടങ്ങളിലെ തിരക്കേറിയ ക്യൂ മനസ് മടുപ്പിക്കും. പ്രത്യേകിച്ചും ജോലിത്തിരക്കുകള്‍ക്കിടയില്‍ ഹോട്ടലുകളിലെ ഭക്ഷണത്തിനായുള്ള കാത്തിരിപ്പ് അത്ര സുഖകരമാകാറില്ല. മെട്രോനഗരങ്ങളില്‍ ഇത്തരം മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ മുന്‍കൈയെടുക്കുന്ന സ്റ്റാര്‍ട്ടപ്പാണ് ഈസിക്യൂ. മനസിണങ്ങിയ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത്, അവ തയാറാക്കി, ടേബിളില്‍ എത്തും വരെയുള്ള സമയം, അതായത് കുറഞ്ഞത് 20 വരെയുള്ള സമയം ലാഭിക്കാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണ് ഇവര്‍ പുറത്തിറക്കിയിരിക്കുന്നത്.

ആപ്ലിക്കേഷന്റെ സഹായത്തോടെ നിര്‍ദിഷ്ട ഫുഡ് കോര്‍ട്ടുകളിലെയും ബിസിനസ് പാര്‍ക്കുകളിലെയും റെസ്റ്റൊറന്റുകളില്‍ നിന്ന് ഭക്ഷണം മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാനാകും. കൃത്യസമയത്ത് എത്തി ഭക്ഷണം കഴിക്കുകയോ പാഴ്‌സല്‍ വാങ്ങുകയോ ചെയ്യാം. മാത്രമല്ല ഓഫീസുകളിലേക്കും മറ്റും സബ്‌സ്‌ക്രിപ്ഷന്‍ അടിസ്ഥാനത്തില്‍ ടിഫിന്‍ സര്‍വീസും ഇത്തരത്തില്‍ ഓര്‍ഡര്‍ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

കാത്തിരിപ്പ് സമയം ഒഴിവാക്കാം

ഫുഡ് കോര്‍ട്ട്, ബിസിനസ് പാര്‍ക്ക് എന്നിവിടങ്ങളിലെ ഭക്ഷണത്തിനായുള്ള കാത്തിരിപ്പിന്റെ മണിക്കൂറുകള്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന ആപ്പ് ആണ് ഈസിക്യൂ. ആഹാരം ഓര്‍ഡര്‍ ചെയ്യുന്നതും അതിന്റെ വിതരണവും വളരെ ലളിതമാക്കി ഉപഭോക്താക്കളുടെ സമയനഷ്ടം ചുരുക്കപ്പെടുകയാണിവിടെ. ആപ്ലിക്കേഷന്റെ സഹായത്തോടെ നിര്‍ദിഷ്ട ഫുഡ് കോര്‍ട്ടുകളിലെയും പാര്‍ക്കുകളിലെയും റെസ്റ്റൊറന്റുകളില്‍ നിന്ന് ഭക്ഷണം മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാനാകും. കൃത്യസമയത്ത് എത്തി ഭക്ഷണം കഴിക്കുകയോ പാഴ്‌സല്‍ വാങ്ങുകയോ ചെയ്യാം. മാത്രമല്ല ഓഫീസുകളിലേക്കും മറ്റും സബ്‌സ്‌ക്രിപ്ഷന്‍ അടിസ്ഥാനത്തില്‍ ടിഫിന്‍ സര്‍വീസും ഇത്തരത്തില്‍ ഓര്‍ഡര്‍ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഈസിക്യൂ ടീം

2017ല്‍ രചിത് അഗര്‍വാള്‍, ജിമിത് ഭയാനി, ഗൗരവ് മാര്‍ദിയ എന്നിവര്‍ ചേര്‍ന്നാണ് ഈസിക്യൂവിന് തുടക്കമിട്ടത്. മുംബൈ ആസ്ഥാനമായാണ് ഇതിന്റെ പ്രവര്‍ത്തനം. പ്രൊഫഷണല്‍ യോഗ്യത എന്‍ജിനീയറിംഗ് മേഖലയാണെങ്കിലും കുടുംബപരമായുള്ള ബിസിനസ് പരിചയത്തിലൂടെയാണ് രചിത് സംരംഭക മേഖലയിലേക്ക് ചുവടുവെച്ചത്. എംബിഎ ബിരുദധാരിയായ ഗൗരവിന് മാന്യുഫാക്ചറിംഗ്, ഫുഡ് ആന്‍ഡ് ബിവറേജ് ട്രേഡിംഗിലടക്കം പരിചയസമ്പത്തുണ്ട്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ബിസിനസ് ഡെവലപ്പ്‌മെന്റ് മേഖലകളിലെ വര്‍ഷങ്ങളായുള്ള പ്രവൃത്തിപരിചയം കൈമുതലാക്കിയാണ് ജിമിത് ഈസിക്യൂവിന്റെ ഭാഗമാകാന്‍ തീരുമാനിച്ചത്. ഹോട്ടലുകളിലും മറ്റും ചെലവഴിക്കപ്പെടുന്ന സമയനഷ്ടമാണ് വൃത്യസ്ത മേഖലകളിലുള്ള ഈ മൂവര്‍സംഘത്തെ വേറിട്ട ആശയത്തിലുള്ള ഈ സംരംഭത്തിലൂടെ ഒരുമിപ്പിച്ചത്.

ഇനി കാത്തിരിപ്പ് ഒരു മിനിട്ട് മാത്രം

ഫുഡ്‌കോര്‍ട്ടുകളിലും ബിസിനസ് പാര്‍ക്കുകളിലുമെത്തി മിനിട്ടുകളോളം കാത്തുനില്‍ക്കാതെ ഈസ്‌ക്യൂ ആപ്പില്‍ ചെറിയ ചില ക്ലിക്കുകള്‍ വഴി ആഹാരം ഓര്‍ഡര്‍ ചെയ്യാം. ആപ്പില്‍ ഉള്‍പ്പെട്ടിരിക്കുന്ന റെസ്റ്റൊറന്റുകള്‍ തെരഞ്ഞെടുക്കണമെന്നു മാത്രം. ഓര്‍ഡര്‍ സ്വീകരിക്കപ്പെട്ടാല്‍, ആഹാരം തയാറാകുന്ന സമയം ഉപഭോക്താക്കളെ കൃത്യമായി അറിയിക്കും. ക്യൂവില്‍ നില്‍ക്കാതെ, ഹോട്ടലുകളിലെത്തി കാത്തിരിക്കാതെ ആളുകള്‍ക്ക് ആഹാരം ലഭ്യമാകുകയും ചെയ്യും. സാധാരണഗതിയില്‍ 20 മിനിട്ടില്‍ കൂടുതല്‍ ഹോട്ടലുകളില്‍ കാത്തിരുന്നു ചെലവഴിക്കേണ്ട സമയം ഈസിക്യൂ ആപ്ലിക്കേഷന്റെ സഹായത്താല്‍ ഒരു മിനിട്ടാക്കി മാറ്റാമെന്നും കമ്പനിയുടെ സിഇഒ കൂടിയായ രചിത് അഗര്‍വാള്‍ പറയുന്നു. സബ്‌സ്‌ക്രിപ്ഷന്‍ അടിസ്ഥാനത്തില്‍ ഊണും മറ്റും ലഭിക്കാനും ഈ ആപ്ലിക്കേഷനിലുള്ള ഈസി ടിഫിന്‍ സര്‍വീസ് പ്രയോജനപ്പെടുത്താം. ഫുഡ് കോര്‍ട്ടിനു പുറത്ത് വിവിധ ടിഫിന്‍ സേവന വിതരണക്കാരില്‍ നിന്നും ആഹാരം ഈ പ്ലാറ്റ്‌ഫോമില്‍ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.

ഈസിക്യൂ സേവനങ്ങള്‍ ഫുഡ്‌കോര്‍ട്ടുകള്‍ക്കും ബിസിനസ് പാര്‍ക്കുകള്‍ക്കും പുറമെ മാളുകളിലേക്കും വ്യാപിപ്പിക്കാന്‍ പദ്ധതിയിടുന്നു. ഈ വര്‍ഷം തന്നെ മറ്റ് മെട്രൊ നഗരങ്ങളിലേക്കും ആപ്പിന്റെ പ്രവര്‍ത്തനം സജീവമാക്കും. ഒരു സ്വതന്ത്ര കാന്റീന്‍ സംവിധാനവും ഈസിക്യൂ ടീമിന്റെ ഭാവി പദ്ധതികളില്‍ ഉള്‍പ്പെടുന്നു.

ഈസിക്യൂവിന്റെ യുഎസ്പി

മുംബൈയില്‍ ഫുഡ് കോര്‍ട്ടുകളിലെ ആദ്യ ക്യൂ മാനേജ്‌മെന്റ് ആപ്ലിക്കേഷന്‍ എന്നതാണ് ഞങ്ങളുടെ യുഎസ്പി. കോര്‍പ്പറേറ്റ് ഹബ്ബുകളിലും കാന്റീനുകളിലും ഫുഡ് കോര്‍ട്ടുകളിലുമുള്ള സമയനഷ്ടം കുറയ്ക്കാനും കാത്തിരിപ്പിലെ ടെന്‍ഷന്‍ കുറയ്ക്കാനും ഈസിക്യൂ സഹായിക്കും- രചിത് പറയുന്നു. മാത്രമല്ല നിരവധി ടിഫിന്‍ സേവനങ്ങള്‍ നല്‍കുന്ന റെസ്റ്റൊറന്റുകള്‍ ഒരു പ്ലാറ്റ്‌ഫോമില്‍ ഒരുക്കിയ ആപ്ലിക്കേഷന്‍ എന്നതും ഈസിക്യൂവിന്റെ സവിശേഷതയാണ്.

വണ്‍ ഇന്ത്യാബുള്‍സ് സെന്റര്‍, ഇന്ത്യാബുള്‍സ് ഫിനാന്‍സ് സെന്റര്‍, സെന്‍ട്രല്‍ മുംബൈയിലെ നമന്‍ മിഡ്ടൗണ്‍, ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലെ ഇക്വിനോക്‌സ് ബിസിനസ് പാര്‍ക്ക്, അന്ധേരിയിലെ ബൂംബെര്‍ഗ് ബിസിനസ് പാര്‍ക്ക്, ഗുര്‍ഗാവിലെ നിര്‍ലോണ്‍ നോളജ് പാര്‍ക്ക് എന്നിവിടങ്ങളില്‍ ഈസിക്യൂ സേവനം ലഭ്യമാണ്.

മേഖലയിലെ തുടക്കക്കാര്‍ എന്ന നിലയില്‍ ഞങ്ങള്‍ സജീവമാകുന്നതേയുള്ളൂ. ആപ്ലിക്കേഷന്‍ പുറത്തിറക്കിയത് അടുത്തിടെയാണ്. നിലവില്‍ പ്രതിദിനം 10 ഓര്‍ഡറുകള്‍ വിതം ലഭിക്കുന്നുണ്ട്. മേഖലയില്‍ കൂടുതല്‍ സജീവമാകുന്നതോടെ ഇതിന്റെ തോത് വര്‍ധിക്കും – രജിത് പറയുന്നു. ഈസിക്യൂ തങ്ങളുടെ സേവനങ്ങള്‍ക്കായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ട കമ്പനികളില്‍ നിന്നും കമ്മീഷന്‍ ലഭ്യമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്.

ഭാവി പദ്ധതികള്‍

ഈസിക്യൂ സേവനങ്ങള്‍ നിലവിലുള്ള ഫുഡ്‌കോര്‍ട്ടുകള്‍ക്കും ബിസിനസ് പാര്‍ക്കുകള്‍ക്കും പുറമെ മാളുകളിലേക്കും വ്യാപിപ്പിക്കാന്‍ പദ്ധതിയിടുന്നുണ്ട്. ഈ വര്‍ഷം തന്നെ മറ്റ് മെട്രൊ നഗരങ്ങളിലേക്കും ആപ്പിന്റെ പ്രവര്‍ത്തനം സജീവമാക്കും. ആഹാര ശൃംഖല കൂടാതെ ക്ലിനിക്, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളിലേക്കും കടക്കാന്‍ ആലോചനയുണ്ട്. ഒരു സ്വതന്ത്ര കാന്റീന്‍ സംവിധാനവും ഈസിക്യൂ ടീമിന്റെ ഭാവി പദ്ധതികളില്‍ ഉള്‍പ്പെടുന്നു.

Comments

comments