മൈക്രോ ഫിനാന്‍സ് തട്ടിപ്പ്; വെള്ളാപ്പള്ളിയുടെ ഹര്‍ജി കോടതി തള്ളി

മൈക്രോ ഫിനാന്‍സ് തട്ടിപ്പ്; വെള്ളാപ്പള്ളിയുടെ ഹര്‍ജി കോടതി തള്ളി

കൊച്ചി: മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന എസ്എന്‍ഡിപി യോഗം അധ്യക്ഷന്‍ വെള്ളാപ്പള്ളി നടേശന്റെ ഹര്‍ജി കോടതി തള്ളി. ഇതോടെ വെള്ളാപ്പള്ളി തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം നേരിടണമെന്നും, കേസ് എസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നും കോടതി ഉത്തരവിട്ടു.

കേരളം മുഴുവന്‍ അന്വേഷണപരിധിയില്‍ വരണമെന്നാണ് കോടതി നിര്‍ദേശം. കെഎസ്എഫ്ഡിസിയില്‍ നിന്നും മാനദണ്ഡങ്ങള്‍ മറികടന്ന് മൈക്രോഫിനാന്‍സിനായി ലോണ്‍ തരപ്പെടുത്തിയെന്നതാണ് വെള്ളാപ്പള്ളിക്കെതിരെ നിലനില്‍ക്കുന്ന കേസ്. ഭരണപരിഷ്‌കാര ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദനാണ് വെള്ളാപ്പള്ളിക്കെതിരെ പരാതി നല്കിയത്.

Comments

comments

Categories: FK News
Tags: vellappally