കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ഒരു വെങ്കലം കൂടി

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ഒരു വെങ്കലം കൂടി

ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഷൂട്ടിങ് റേഞ്ചില്‍ ഇന്ത്യയ്ക്കു ഒരു വെങ്കലം കൂടി. പുരുഷന്മാരുടെ അഞ്ചു മീറ്റര്‍ പിസ്റ്റളില്‍ ഇന്ത്യന്‍ താരം ഓം പ്രകാശ് മിതര്‍വാളാണ് വെങ്കലം നേടിയത്. 201.1 എന്ന സ്‌കോറാണ് മിതര്‍വാള്‍ നേടിയത്. 227.2 എന്ന പുതിയ കോമണ്‍വെല്‍ത്ത് ഗെയിംസ് റെക്കോര്‍ഡോടെ ഓസ്‌ട്രേലിയയുടെ ഡാനിയല്‍ റെപാചോലി സ്വര്‍ണം നേടിയപ്പോള്‍ ബംഗ്ലദേശിന്റെ ഷക്കീല്‍ അഹമ്മദ് 220.5 എന്ന സ്‌കോറില്‍ വെള്ളി നേടി. കഴിഞ്ഞ ദിവസം 10 മീറ്റര്‍ എയര്‍ പിസ്റ്റളിലും ഓം പ്രകാശ് മിതര്‍വാള്‍ വെങ്കലം നേടിയിരുന്നു. ഈയിനത്തില്‍ 235.1 പോയിന്റുമായി ഗെയിംസ് റെക്കോര്‍ഡോടെ ഇന്ത്യയുടെ ജിതു റായിക്കായിരുന്നു സ്വര്‍ണം.

 

Comments

comments

Categories: Sports