സുക്കര്‍ബെര്‍ഗ് യുഎസ് കോണ്‍ഗ്രസില്‍ ഇന്നു ഹാജരാകും

സുക്കര്‍ബെര്‍ഗ് യുഎസ് കോണ്‍ഗ്രസില്‍ ഇന്നു ഹാജരാകും

കാലിഫോര്‍ണിയ: ഡാറ്റ ദുരുപയോഗം ചെയ്യപ്പെട്ട സംഭവത്തില്‍, ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബെര്‍ഗ് യുഎസ് കോണ്‍ഗ്രസ് സെനറ്റ് പാനലിനു (യുഎസ് സെനറ്റ് ജുഡീഷ്യറി ആന്‍ഡ് കൊമേഴ്‌സ് കമ്മിറ്റി) മുന്‍പാകെ ‘ചോദ്യം ചെയ്യലിന്’ ഇന്നു(ചൊവ്വാഴ്ച) ഹാജരാകുമെന്ന് റിപ്പോര്‍ട്ട്. ബുധനാഴ്ച ഹൗസ് ഓഫ് റപ്രസെന്റേറ്റീവ്‌സിലും(അമേരിക്കന്‍ പാര്‍ലമെന്റിലെ അധോസഭ) സുക്കര്‍ബെര്‍ഗ് ഹാജരാകുമെന്ന് അറിയിച്ചിട്ടുണ്ട്. കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന ബ്രിട്ടീഷ് റിസര്‍ച്ച്, കണ്‍സള്‍ട്ടന്‍സി സ്ഥാപനം ഫേസ്ബുക്ക് യൂസര്‍മാരുടെ ഡാറ്റ ദുരുപയോഗം ചെയ്‌തെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണു നടപടി.

സംഭവത്തില്‍ ഫേസ്ബുക്കിനെതിരേ ശക്തമായ വികാരമാണ് ഉയര്‍ന്നിരിക്കുന്നത്. ഇത് തണുപ്പിക്കാനുള്ള ശ്രമത്തിലാണു കമ്പനി. ഇതിന്റെ ഭാഗമായി ഫേസ്ബുക്ക് പ്ലാറ്റ്‌ഫോം ഉപയോഗിച്ചിരുന്ന നിരവധി ഡാറ്റ അനാലിസിസ് സ്ഥാപനങ്ങളെ കമ്പനി നീക്കം ചെയ്തു കൊണ്ടിരിക്കുകയാണ്. ഞായറാഴ്ച യുഎസ് ആസ്ഥാനമായ ക്യൂബ് യു എന്ന ഡാറ്റ അനാലിസിസ് സ്ഥാപനത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അതിനു മുന്‍പ് കനേഡിയന്‍ ഡാറ്റ സ്ഥാപനത്തെയും ഫേസ്ബുക്ക് സസ്‌പെന്‍ഡ് ചെയ്യുകയുണ്ടായി. രാഷ്ട്രീയ പ്രചാരണത്തിനായി ഓണ്‍ലൈന്‍ പരസ്യം ചെയ്യുന്നവരുടെ ഐഡന്റിറ്റി സോഷ്യല്‍ മീഡിയ കമ്പനികള്‍ വെളിപ്പെടുത്തണമെന്നു നിര്‍ദേശിക്കുന്ന നിയമഭേദഗതിയെ പിന്തുണച്ചു കൊണ്ട് കഴിഞ്ഞ വെള്ളിയാഴ്ച ഫേസ്ബുക്ക് രംഗത്തുവരികയും ചെയ്തിരുന്നു.

Comments

comments

Categories: FK Special, Slider, Tech