ഇന്ത്യന്‍ മേധാവിയെ നിയമിക്കാന്‍ നീക്കവുമായി വാട്‌സാപ്പ്

ഇന്ത്യന്‍ മേധാവിയെ നിയമിക്കാന്‍ നീക്കവുമായി വാട്‌സാപ്പ്

ന്യൂഡെല്‍ഹി: മെസേജിംഗ് ആപ്പിക്കേഷനായ വാട്‌സാപ്പ് ഇന്ത്യന്‍ മോധാവിയെ നിയമിക്കാനൊരുങ്ങുന്നു. ആഗോളതലത്തില്‍ 1.3 ബില്യണ്‍ ഉപയോക്താക്കളുള്ള വാട്‌സാപ്പിന് വന്‍തോതിലുള്ള ഉപഭോക്തൃ അടിത്തറയാണ് ഇന്ത്യയിലുള്ളത്. രാജ്യത്ത് 200 മില്യണിലധികം പ്രതിമാസ സജീവ ഉപയോക്താക്കളുള്ള വാട്‌സാപ്പ് ഇന്ത്യയിലേക്ക് ആദ്യമായി നടത്തുന്ന മുഴുവന്‍ സമയം നിയമനമാണിത്.

വാട്‌സാപ്പ് ഇന്ത്യന്‍ മേധാവിയെന്ന പദവി ദീര്‍ഘകാലമായി ഒഴിഞ്ഞു കിടക്കുകയായിരുന്നു. വാട്‌സാപ്പ് ബീറ്റ പ്ലാറ്റ്‌ഫോം ഇന്ത്യയില്‍ അതിന്റെ പേമെന്റ് പ്ലാറ്റ്‌ഫോം ടെസ്റ്റ് ചെയ്യുകയും വാട്‌സാപ്പ് ബിസിനസ് ആപ്പ് ആരംഭിക്കുകയും ചെയ്തതിന്റെ പിന്നാലെയാണ് ഇന്ത്യന്‍ മേധാവിക്കായി കമ്പനി നീക്കം ശക്തമാക്കിയത്. ഇന്ത്യയില്‍ തങ്ങളുടെ ലക്ഷ്യങ്ങളിലെത്തിച്ചേരാനുള്ള പരിശ്രമങ്ങളെ നയിക്കുന്നതിനുള്ള വ്യക്തിയെയാണ് തേടുന്നതെന്ന് ഉടമസ്ഥ കമ്പനിയായ ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച തൊഴില്‍ വിവരണത്തില്‍ വാട്‌സാപ്പ് വ്യക്തമാക്കുന്നു. ഉല്‍പ്പന്ന അനുഭവവും ഇന്ത്യയില്‍ വിജയകരമായി ബിസിനസ് നയിച്ച ട്രാക്ക് റെക്കോഡും ആവശ്യമുള്ള ഒരു മുതിര്‍ന്ന നേതൃസ്ഥാനമാണിത്. വാട്‌സാപ്പിന്റെ ദീര്‍ഘകാല തന്ത്രങ്ങള്‍ രൂപീകരിക്കാന്‍ പ്രൊഡക്റ്റ്, എന്‍ജിനിയറിംഗ് സംഘങ്ങളുമായി ഈ മേധാവി അടുത്ത ബന്ധം സ്ഥാപിക്കേണ്ടത് ആവശ്യമാണെന്നും വാട്‌സാപ്പ് വ്യക്തമാക്കുന്നു.

ഇന്ത്യയിലെ ഉല്‍പ്പന്ന നിര്‍മാണ കമ്പനികളില്‍ കുറഞ്ഞത് 15 വര്‍ഷത്തെ അനുഭവ പരിജ്ഞാനവും പേമെന്റ് – ടെക്‌നോളജി കമ്പനികളില്‍ ഏകദേശം 5 വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള വ്യക്തിയെയാണ് ഇന്ത്യന്‍ മേധാവിയായി വാട്‌സാപ്പ് തേടുന്നത്. ഇതിന് പുറമെ സ്റ്റാര്‍ട്ടപ്പ് പശ്ചാത്തലം, ബിസിനസ് വികസനം തുടങ്ങിയവയിലെ പ്രാവീണ്യവും പരിഗണിക്കപ്പെടും.

Comments

comments

Categories: More