പച്ചമുളക് വിറ്റാമിനുകളുടെ കലവറ

പച്ചമുളക് വിറ്റാമിനുകളുടെ കലവറ

എരിവിനെ പേടിച്ച് എല്ലാത്തില്‍ നിന്നും പച്ചമുളകിനെ മാറ്റി നിര്‍ത്തുകയാണ് നമ്മള്‍ ചെയ്യാറുള്ളത്. എന്നാല്‍ ശരീരത്തിനാവശ്യമായ നിരവധി വിറ്റാമിനുകളാണ് പച്ചമുളകില്‍ അടങ്ങിയിട്ടുള്ളത്. കലോറി ഒട്ടുമില്ലാത്ത പച്ചമുളകില്‍ ധാരാളം ആന്റി ഓക്‌സിഡറ്റുകള്‍ അടങ്ങിയിട്ടുണ്ട്.

പച്ചമുളകിന്റെ ഗുണങ്ങള്‍

-ദഹന പ്രക്രിയ സുഗമമാക്കാന്‍ പച്ചമുളകില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍ സഹായിക്കുന്നു.
-കൂടുതലായി അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി കണ്ണിന്റെ ആരോഗ്യത്തിനും ചര്‍മ്മ സൗന്ദര്യത്തിനും ഗുണം ചെയ്യുന്നു.
-ശരീരത്തില്‍ അടിഞ്ഞ് കൂടിയിരിക്കുന്ന കൊഴുപ്പിനെ ഇല്ലാതാക്കാന്‍ പച്ചമുളകിന് കഴിയും.
-കോപ്പര്‍, അയണ്‍, പൊട്ടാസ്യം എന്നിവയുടെ അളവ് പച്ചമുളകില്‍ ധാരാളമായുണ്ട്.
-രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ പച്ചമുളകിന് സാധിക്കും.
-അലര്‍ജികളെ തടയും.
-ഇരുമ്പിന്റെ അപര്യാപ്തത മൂലമുള്ള അസുഖങ്ങളെ ഇല്ലാതാക്കും.
-പച്ചമുളകില്‍ അടങ്ങിയിട്ടുള്ള ക്യാപ്‌സേസിന്‍ പ്രോസ്‌റ്റേറ്റ് ക്യാന്‍സറിനെ പ്രതിരോധിക്കും.

Comments

comments

Categories: Health