അര്‍ബുദത്തിനും പരിഹാരമായി ഇതാ തുളസിയും

അര്‍ബുദത്തിനും പരിഹാരമായി ഇതാ തുളസിയും

നമ്മുടെ പുരാണ ആയുര്‍വ്വേദ ഗ്രന്ഥങ്ങളില്‍ എല്ലാം തുളസിയുടെ ഔഷധ ഗുണത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. തുളസി എന്നത് പ്രതിരോധ ശേഷി കൂട്ടാന്‍, ബാക്ടീരിയകളെ തടയാന്‍ ചര്‍മ്മ സംരക്ഷണത്തിന്, സൗന്ദര്യ സംരക്ഷണത്തിന് തുടങ്ങി നിരവധി കാര്യങ്ങള്‍ക്കായുള്ള ഒറ്റമൂലിയാണ്. ആയുര്‍വ്വേദത്തിലും പ്രകൃതി ചികിത്സകളിലും തുളസിയുടെ ഉപയോഗം വളരെ കൂടുതലാണ്. ചെറിയ ഒരു ജലദോഷത്തില്‍ തുടങ്ങി ഇന്നിതാ ക്യാന്‍സറിനു വരെ പ്രതിവിധിയായി മാറുകയാണ് തുളസി എന്ന ഔഷധി. തുളസിക്ക് ക്യാന്‍സറിനെ ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് മെഡിക്കല്‍ രംഗത്തെ പുതിയ കണ്ടെത്തല്‍. തുളസിയില്‍ അടങ്ങിയിട്ടുള്ള രാസ സംയുക്തമായ ഇഗ്‌നോള്‍ അര്‍ബുധ കോശങ്ങളുടെ വളര്‍ച്ചയെ പ്രതിരോധിക്കുന്നുവെന്ന് പഠനങ്ങളില്‍ പറയുന്നു. തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം കഴിക്കുന്നത് വളരെ ഉത്തമമാണ് അര്‍ബുദത്തിന്റെ സാധ്യത കുറയ്ക്കാനെന്ന് ആരോഗ്യ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

Comments

comments

Categories: Health