സണ്‍ പ്രൊട്ടക്റ്റ് ;  ഓറഞ്ച് ലിപ് കെയറുമായി ഹിമാലയ

സണ്‍ പ്രൊട്ടക്റ്റ് ;  ഓറഞ്ച് ലിപ് കെയറുമായി ഹിമാലയ

കൊച്ചി: വേനല്‍ക്കാലത്ത് ചുണ്ടുകള്‍ക്ക് സമ്പൂര്‍ണ സംരക്ഷണം നല്‍കാന്‍ സണ്‍ പ്രൊട്ടക്റ്റ് ഓറഞ്ച് ലിപ് കെയറുമായി ഹിമാലയ. സൂര്യനില്‍നിന്നുള്ള ദോഷകരമായ അള്‍ട്രാ വയലറ്റ് രശ്മികളില്‍നിന്ന് പോലും ചുണ്ടുകളെ സംരക്ഷിക്കാന്‍ സണ്‍ പ്രൊട്ടക്റ്റ് ഓറഞ്ച് ലിപ് കെയറിന് സാധിക്കും. ചുണ്ടുകള്‍ക്ക് സംരക്ഷണം നല്‍കുന്നതിനൊപ്പം ചുണ്ട് വരണ്ടു പോകാതെ സൂക്ഷിക്കുകയും മോയിസ്ച്ചറൈസ് ചെയ്യുകയും ചെയ്യുന്നു. ഓറഞ്ചിന്റെ രുചിയും നാച്ചുറല്‍ വിറ്റമിന്‍ ഇയുടെ ഗുണമേന്മയുമായാണ് ഈ ലിപ് ബാം എത്തുന്നത്.

മുഖത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ ചുണ്ടുകള്‍ക്ക് കനം കുറഞ്ഞ ചര്‍മ്മമാണുള്ളത്. വേനല്‍ക്കാലത്ത് തുടര്‍ച്ചയായി വെയിലേല്‍ക്കേണ്ട സാഹചര്യമുണ്ടായാല്‍ ചുണ്ട് വരളുന്നതിനും ഇരുണ്ടനിറമുണ്ടാകുന്നതിനും ഇടയാക്കും. അതുകൊണ്ട് ചുണ്ടുകള്‍ക്ക് അധികസംരക്ഷണം നല്‍കേണ്ടത് അത്യന്താപേക്ഷിതമാണ്.

ഫോട്ടോ പ്രൊട്ടക്ഷന്‍, സ്‌കിന്‍ കണ്ടീഷനിംഗ് പ്രത്യേകതകള്‍ക്ക് പേരുകേട്ടതാണ് ഓറഞ്ച്. ഹിമാലയ സണ്‍ പ്രൊട്ടക്റ്റ് ഓറഞ്ച് ലിപ് കെയര്‍ ഓറഞ്ചിന്റെ ഗുണങ്ങള്‍ കൊണ്ട് സമ്പന്നമാണ്. ഒരു യൂണിറ്റിന് 175 രൂപ എന്ന നിലയ്ക്ക് ഹിമാലയ സണ്‍ പ്രൊട്ടക്റ്റ്് ഓറഞ്ച് ലിപ് കെയര്‍ ലഭ്യമാണ്.

Comments

comments

Categories: Business & Economy