ശ്രീജിത്തിന്റെ ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റിരുന്നതായി റിപ്പോര്‍ട്ട്

ശ്രീജിത്തിന്റെ ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റിരുന്നതായി റിപ്പോര്‍ട്ട്

 

കൊച്ചി: പോലീസ് കസ്റ്റഡിയില്‍ മരിച്ചുവെന്നാരോപിക്കുന്ന വരാപ്പുഴ സ്വദേശി ശ്രീജിത്തിന്റെ ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റിരുന്നതായി ആശുപത്രി റിപ്പോര്‍ട്ട്. അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായെന്നും ഇതാണ് മരണത്തിന് കാരണമായതെന്നുമാണ് രേഖകള്‍ ചൂണ്ടിക്കാട്ടുന്നത്. ശ്രീജിത്തിനെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തന്നെ ആന്തരിക അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായിരുന്നു. ചികിത്സയിലിരിക്കെ രക്തസമ്മര്‍ദ്ദവും ഉയര്‍ന്നിരുന്നു. അതേതുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നെങ്കിലും ഇന്നലെ വൈകിട്ട് മരിക്കുകയായിരുന്നു. ശ്രീജിത്തിന്റെ മരണം ഐ.ജി എസ് ശ്രീജിത്ത് അന്വേഷിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ അറിയിച്ചിരുന്നു.

Comments

comments

Categories: More