ആലിബാബ ഫണ്ട് ചെയ്യുന്ന ‘സെന്‍സ് ടൈം’ ഏറ്റവും മൂല്യമുള്ള എഐ സ്റ്റാര്‍ട്ട് അപ്പ്

ആലിബാബ ഫണ്ട് ചെയ്യുന്ന ‘സെന്‍സ് ടൈം’ ഏറ്റവും മൂല്യമുള്ള എഐ സ്റ്റാര്‍ട്ട് അപ്പ്

ബീജിംഗ്: സെന്‍സ് ടൈം ഗ്രൂപ്പ് ലിമിറ്റഡ് ലോകത്തിലെ ഏറ്റവും മൂല്യമേറിയ എഐ സ്റ്റാര്‍ട്ട് അപ്പ് എന്ന വിശേഷണത്തിന് അര്‍ഹമായി. 2030-ാടെ ആഗോളതലത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയില്‍ ഒന്നാമനാവുകയെന്ന ലക്ഷ്യത്തോടെ മുന്നേറുന്ന ചൈനയുടെ സ്വപ്‌നങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന നേട്ടമാണ് സെന്‍സ് ടൈം കരസ്ഥമാക്കിയിരിക്കുന്നത്.

ആലിബാബ ഗ്രൂപ്പ് ഹോള്‍ഡിംഗ് ലിമിറ്റഡില്‍നിന്നും 600 മില്യന്‍ ഡോളര്‍ ഉള്‍പ്പെടെ നിക്ഷേപങ്ങള്‍ സമാഹരിച്ചതോടെയാണ് ഈ നേട്ടം കൈവരിച്ചത്. ഇപ്പോള്‍ സെന്‍സ് ടൈമിന്റെ മൂല്യം മൂന്ന് ബില്യന്‍ ഡോളറാണ്. 2014-ല്‍ പ്രവര്‍ത്തനം ആരംഭിച്ച സ്റ്റാര്‍ട്ട് അപ്പാണ് സെന്‍സ് ടൈം. മുഖങ്ങളെയും ചിത്രങ്ങളെയും വിശകലനം ചെയ്യുന്ന സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്ന സ്റ്റാര്‍ട്ട് അപ്പാണിത്. ലോകത്തിലെ ഏറ്റവും വലിയ നിരീക്ഷണ സംവിധാനത്തിലേക്കു സംഭാവന ചെയ്യുന്നവരില്‍ പ്രധാനിയാണ് ഈ കമ്പനി. 100 മില്യന്‍ മൊബൈല്‍ ഡിവൈസുകളില്‍ സെന്‍സ് ടൈം വികസിപ്പിച്ച സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്നാണു കണക്ക്. സെന്‍സ് ടൈമിന്റെ ഉയര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ഡീപ് ലേണിംഗ് സൂപ്പര്‍ കമ്പ്യൂട്ടിംഗ് പ്ലാറ്റ്‌ഫോം, ചൈനയിലെ തന്നെ ഏറ്റവും വലുപ്പമുള്ള ഒന്നായിട്ടാണു കണക്കാക്കുന്നത്.

ഓട്ടോണമസ് ഡ്രൈവിംഗ്, മെഡിക്കല്‍ ഇമേജിംഗ്, ഡീപ് ലേണിംഗ് ഹാര്‍ഡ്‌വെയര്‍ ഒപ്റ്റിമൈസേഷന്‍ തുടങ്ങിയ നൂതന സാങ്കേതികവിദ്യാ രംഗത്ത് മുന്നേറുന്ന സ്റ്റാര്‍ട്ട് അപ്പ് കൂടിയാണ് സെന്‍സ് ടൈം. നിലവില്‍ ചൈനയിലെ ഏറ്റവും വലിയ എഐ പ്ലാറ്റ്‌ഫോം കമ്പനിയും, എഐ അല്‍ഗോരിഥം സപ്ലൈയറും സെന്‍സ് ടൈമാണ്. ക്വാല്‍ക്കോം, ഹോണ്ട തുടങ്ങിയ വന്‍കിട ചിപ്പ്, ഓട്ടോ കമ്പനികളുമായും സെന്‍സ് ടൈം സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. സുരക്ഷ, ഓട്ടോമൊബൈല്‍, റീട്ടെയ്ല്‍, സ്മാര്‍ട്ട്‌ഫോണ്‍, മൊബൈല്‍ ഇന്റര്‍നെറ്റ്, റോബോട്ടിക്‌സ് രംഗങ്ങളിലായി ആഭ്യന്തര, അന്താരാഷ്ട്ര തലത്തില്‍ ഏകദേശം 400-ാം കമ്പനികളുമായിട്ടാണ് സെന്‍സ് ടൈം സഹകരിക്കുന്നത്.

Comments

comments

Categories: FK Special, Slider