റേഡിയോ ജോക്കി വധം; മുഖ്യപ്രതി പിടിയില്‍

റേഡിയോ ജോക്കി വധം; മുഖ്യപ്രതി പിടിയില്‍

തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി സാലിഹ് ബിന്‍ ജലാല്‍ പിടിയില്‍. ഇന്നുരാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയതിനു പിന്നാലെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. വീസ റദ്ദാക്കാന്‍ പൊലീസ് സമ്മര്‍ദം തുടങ്ങിയപ്പോഴാണു മറ്റൊരു പേരില്‍ പ്രതി വിമാനത്താവളത്തിലെത്തിയത്. ഇയാള്‍ അലിഭായി എന്ന പേരിലും അറിയപ്പെട്ടിരുന്നു.

മടവൂരിലെ സ്റ്റുഡിയോയിലെത്തി രാജേഷിനെ വെട്ടിക്കൊന്ന സംഘത്തിലെ കരുനാഗപ്പള്ളി സ്വദേശി ഷന്‍സീറിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിരുന്നു. അലിഭായി, അപ്പുണ്ണി എന്നിവര്‍ക്കൊപ്പമുണ്ടായിരുന്ന രാജേഷിനെ അപ്പുണ്ണി പിടിച്ചുനിര്‍ത്തുകയും അലിഭായിയും ഷന്‍സീറും ചേര്‍ന്നു വെട്ടുകയുമായിരുന്നു. കൊല്ലാനുപയോഗിച്ച വാളുകള്‍ ഒളിപ്പിച്ചതു ഷന്‍സീറായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ മാര്‍ച്ച് 28നാണു രാജേഷ്‌കുമാര്‍ കൊല്ലപ്പെട്ടത്. അക്രമികള്‍ കിളിമാനൂരിലെ സ്റ്റുഡിയോയില്‍ കയറി രാജേഷിനെ കൊലപ്പെടുത്തുകയായിരുന്നു.

Comments

comments

Categories: More
Tags: rajesh murder, RJ