പുസ്തകം വായിക്കാം സമയംപോലെ തിരിക നല്‍കാം

പുസ്തകം വായിക്കാം സമയംപോലെ തിരിക നല്‍കാം

മെംബര്‍ഷിപ്പ് ഫീസില്ല, പുസ്തകം തിരികെ ലഭിക്കാന്‍ നിര്‍ദിഷ്ട തിയതി ഇല്ല. വായിച്ചശേഷം ഇഷ്ടമുള്ളപ്പോള്‍ തിരികെ ഏല്‍പ്പിക്കുന്ന സൗജന്യ വായനശാലയാണ് ചെന്നൈ സ്വദേശി മഹേന്ദ്രകുമാര്‍ ഒരുക്കിയിരിക്കുന്നത്. ഇന്ന് ചൈന്നൈയില്‍ മാത്രമായി സമാന രീതിയില്‍ 48ഓളം സൗജന്യ വായനശാലകളുണ്ട്.

വായനയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് ചെന്നൈ സ്വദേശിയായ മഹേന്ദ്രകുമാറിനെ സ്വന്തമായി ഒരു വായനശാല തുടങ്ങാന്‍ പ്രേരിപ്പിച്ചത്. മൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് തുടങ്ങിയ ഈ പാഷന്റെ ഭാഗമായി ഇന്ന് ചൈന്നൈയില്‍ മാത്രമായി 48ഓളം സൗജന്യ വായനശാലകളുണ്ട്.

പുസ്തകം ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണത്തിനു സഹായിക്കുന്നു എന്നാണ് മഹേന്ദ്രകുമാറിന്റെ അഭിപ്രായം. വായന കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് 2015ല്‍ ചെന്നൈയിലെ തിരുമുല്ലൈവയലില്‍ ഒരു വായനശാലയ്ക്ക് തുടക്കമിട്ടത്. തന്റെ സിമന്റ് ഷോപ്പിന്റെ ഒരു കോണിലായിരുന്നു ആ വായനശാല ഒരുക്കിയത്. തികച്ചും സൗജന്യമായിട്ടാണ് വായനശാലയുടെ പ്രവര്‍ത്തനം. മെംബര്‍ഷിപ്പ് ഫീസില്ല, പുസ്തകം തിരികെ ലഭിക്കാന്‍ നിര്‍ദിഷ്ട തിയതി ഇല്ല, പുസ്തകം ട്രാക്ക് ചെയ്യാന്‍ രജിസ്റ്ററുമില്ല. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കടന്നുവന്ന് ആകെയുള്ള 20 പുസ്തകങ്ങളില്‍ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം.

ഇന്ന് തമിഴ്‌നാട്ടിലും മറ്റു സംസ്ഥാനങ്ങളിലുമായി ഇത്തരത്തില്‍ 66 വായനശാലകളുണ്ട്. എല്ലാ വായനശാലകളിലുമായി 10000 പുസ്തകങ്ങളാണുള്ളത്. ചെന്നൈയ്ക്കു പുറമെ നീലഗിരീസ്, കോയമ്പത്തൂര്‍, ഔറംഗബാദ്, മുംബൈ എന്നിവിടങ്ങളിലാണ് സമാന രീതിയിലുള്ള വായനശാലകള്‍ സ്ഥാപിച്ചിട്ടുള്ളത്.

അവര്‍ക്കിഷ്ടമുള്ളപ്പോള്‍ തിരികെ ഏല്‍പ്പിക്കാം. വായിച്ച് തിരികെ നല്‍കാവുന്ന വായനശാല(ReadReturn Free Library)യുടെ അഥവാ ആര്‍എഫ്എല്ലിന്റെ തുടക്കം ഇത്തരത്തിലായിരുന്നു. ഇന്ന് തമിഴ്‌നാട്ടിലും മറ്റു സംസ്ഥാനങ്ങളിലുമായി ഇത്തരത്തില്‍ 66 വായനശാലകളുണ്ട്. എല്ലാ വായനശാലകളിലുമായി 10000 പുസ്തകങ്ങളാണുള്ളത്. ചെന്നൈയില്‍ മാത്രമായി 44 വായനശാലകളാണ് സമാന രീതിയില്‍ സ്ഥാപിച്ചിരിക്കുന്നത്.

വായനശാലയിലെത്തുന്ന ആളുകള്‍ ഒപ്പുവെച്ച ശേഷം പുസ്തകങ്ങള്‍ എടുക്കുന്നതിനായി ഒരു രജിസ്റ്റര്‍ സൂക്ഷിക്കേണ്ടതായിരുന്നു എന്ന് പില്‍ക്കാലത്ത് മഹേന്ദ്രകുമാറിന് തോന്നിയിരുന്നു. എന്നാല്‍ നിയമങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി വായന പ്രോല്‍സാഹിപ്പിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ആളുകള്‍ അവരുടെ ഇഷ്ടാനുസരണം വായിക്കണം, വളരണം. തന്റെ രീതികളില്‍ ആകൃഷ്ടരായ നിരവധി ആളുകള്‍ അവരുടെ പുസ്തകങ്ങള്‍ വായനശാലയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്.

ചെന്നൈയ്ക്കു പുറമെ നീലഗിരീസ്, കോയമ്പത്തൂര്‍, ഔറംഗബാദ്, മുംബൈ എന്നിവിടങ്ങളിലാണ് സമാന രീതിയിലുള്ള വായനശാലകള്‍ സ്ഥാപിച്ചിട്ടുള്ളത്. റെയ്ല്‍വേ സ്റ്റേഷനുകളിലും ആശുപത്രികളിലും ബാര്‍ബര്‍ ഷോപ്പുകളിലും മറ്റുമായാണ് ഇവ കൂടുതലായും ഒരുക്കിയിരിക്കുന്നത്. ഇത്തരത്തില്‍ വായനശാലകള്‍ തുടങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് എല്ലാവിധ പ്രോല്‍സാഹനവും നല്‍കുന്നതിനു പുറമെ ചെറിയ രീതിയിലുള്ള തുക മുടക്കാനും അദ്ദേഹം തയാറാണ്. തിരുമുല്ലൈവയലില്‍ മഹേന്ദ്രകുമാര്‍ സ്ഥാപിച്ച വായനശാല ഇന്ന് സിമന്റ് ഷോപ്പില്‍ നിന്നും മാറ്റി സ്ഥാപിക്കപ്പെട്ടു. മാത്രമല്ല മൂന്ന് ഷെല്‍ഫുകളിലായി പുസ്തകങ്ങള്‍ വിപുലമാക്കപ്പെടുകയും ചെയ്തിരിക്കുന്നു.

2016ല്‍ ആര്‍എഫ്എല്ലിനായി ഒരു വെബ്‌സൈറ്റും മഹേന്ദ്രകുമാര്‍ രൂപീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ഈ സൈറ്റ് വഴി സെക്കന്റ് ഹാന്‍ഡ് ബുക്കുകള്‍ക്ക് അപേക്ഷ നല്‍കി സ്വന്തമാക്കുകയോ സംഭാവന നല്‍കുകയോ ചെയ്യാം. കൂടുതല്‍ ആളുകള്‍ ഇത്തരത്തില്‍ അവരവരുടെ പ്രദേശങ്ങളില്‍ വായനശാലകള്‍ തുടങ്ങണമെന്നതാണ് മഹേന്ദ്രകുമാറിന്റെ മോഹം.

 

Comments

comments

Categories: FK Special, Slider