പറവൂര്‍ ഹര്‍ത്താല്‍ പൂര്‍ണ്ണം; വാഹനങ്ങള്‍ തടഞ്ഞു

പറവൂര്‍ ഹര്‍ത്താല്‍ പൂര്‍ണ്ണം; വാഹനങ്ങള്‍ തടഞ്ഞു

കൊച്ചി: ഗൃഹനാഥന്‍ മരിച്ച സംഭവത്തില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത യുവാവ് മരിച്ചതില്‍ പ്രതിഷേധിച്ച് പറവൂരില്‍ ബി.ജെ.പി നടത്തുന്ന ഹര്‍ത്താല്‍ പൂര്‍ണ്ണം. പറവൂര്‍ നിയോജകമണ്ഡലത്തില്‍ സര്‍വ്വീസ് നടത്തിയ ബസ്സുകളും വാഹനങ്ങളും തടഞ്ഞു.

വരാപ്പുഴ ദേവസ്വംപാടം ഷേണായിപ്പറമ്പില്‍ ശ്രീജിത് ആണ് തിങ്കളാഴ്ച്ച വൈകിട്ട് മരിച്ചത്. പോലീസ് മര്‍ദ്ദനത്തെതുടര്‍ന്നാണ് ശ്രീജിത് മരിച്ചതെന്നാണ് ആരോപണം. ഇതില്‍ പ്രതിഷേധിച്ചാണ് സംഘപരിവാര്‍ സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. സ്വകാര്യബസുകള്‍ രാവിലെ സര്‍വീസ് നടത്താന്‍ തുടങ്ങിയെങ്കിലും സമരക്കാര്‍ ഇടപെട്ടു നിര്‍ത്തിവച്ചു. കെഎസ്ആര്‍ടിസിയും വരാപ്പുഴ ഒഴിവാക്കിയാണു സര്‍വീസ് നടത്തുന്നത്. ഇരുചക്ര വാഹനങ്ങളടക്കമുള്ളവ തടയുന്നുണ്ട്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണു ഹര്‍ത്താല്‍. ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധം നടത്തുകയാണ്. ശ്രീജിത്തിന്റെ മരണത്തില്‍ പ്രതിഷേധിച്ചു പൊലീസ് സ്റ്റേഷനിലേക്കു പ്രകടനം നടത്തുമെന്നു ഡിസിസി പ്രസിഡന്റ് ടി.ജെ.വിനോദ് പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കും.

Comments

comments

Categories: More