വരാപ്പുഴയില്‍ യുവാവ് മരിച്ച സംഭവത്തില്‍ ഐ.ജി. എസ്. ശ്രീജിത്ത് കേസന്വേഷിക്കും

വരാപ്പുഴയില്‍ യുവാവ് മരിച്ച സംഭവത്തില്‍ ഐ.ജി. എസ്. ശ്രീജിത്ത് കേസന്വേഷിക്കും

കൊച്ചി: വരാപ്പുഴയില്‍ യുവാവ് മരിച്ച സംഭവത്തില്‍ ഐ.ജി. എസ്. ശ്രീജിത്ത് കേസന്വേഷിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ. പ്രത്യേക പോലീസ് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

വരാപ്പുഴ ദേവസ്വംപാടം ഷേണായിപ്പറമ്പില്‍ ശ്രീജിത് തിങ്കളാഴ്ച്ച വൈകിട്ടാണ് ആശുപത്രിയില്‍ മരിച്ചത്. ഗൃഹനാഥന്‍ മരിച്ച സംഭവത്തില്‍ ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പൊലീസ് മര്‍ദ്ദനത്തില്‍ യുവാവ് മരിച്ചെന്ന് ആരോപിച്ച് ബി.ജെ.പി ഇന്ന് പറവൂര്‍ നിയോജക മണ്ഡലത്തില്‍ ഹര്‍ത്താല്‍ നടത്തുകയാണ്.

Comments

comments

Categories: More