കടല്‍ത്തീരനഗരത്തില്‍ ആതിഥേയത്വത്തിന്റെ പുതിയ മുഖം

കടല്‍ത്തീരനഗരത്തില്‍ ആതിഥേയത്വത്തിന്റെ പുതിയ മുഖം

കേരളത്തിലെ ഏറ്റവും മനോഹരമായ കടല്‍ത്തീരനഗരമായ കൊല്ലത്തിന് തിലകക്കുറിയാകുകയാണ് ദി ക്വയിലോണ്‍ ബീച്ച് ഹോട്ടല്‍.അറബിക്കടല്‍, അഷ്ടമുടിക്കായല്‍, കൊല്ലം ബീച്ച്, തുറമുഖം,കൊല്ലത്തിന്റെ നഗരസൗന്ദര്യം എന്നിവ ഒരേ പോലെ ആസ്വദിക്കാന്‍ കഴിയുന്ന ഒരേയൊരു ഡെസ്റ്റിനേഷന്‍ എന്ന നിലക്ക് ദി ക്വയിലോണ്‍ ബീച്ച് ഹോട്ടല്‍ സംസ്ഥാനത്തിന്റെ വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം നേടിക്കഴിഞ്ഞു

കൊല്ലം, എത്ര കണ്ടാലും മതിവരാത്ത സാഗര സൗന്ദര്യത്തിന്റെ കേന്ദ്രമാണ് തെക്കന്‍ കേരളത്തിലെ ഈ ജില്ല. കൊല്ലം കണ്ടവന് ഇല്ലം വേണ്ട, എന്ന പഴമൊഴി അന്വര്‍ത്ഥമാക്കുന്ന പോലെ നാടും നഗരവും ഉപേക്ഷിച്ച് കൊല്ലം ജില്ലയുടെ പ്രകൃതി സുന്ദരമായ മടിത്തട്ടിലേക്ക് ചേക്കേറാന്‍ കൊതിക്കാത്തവര്‍ വിരളം. കശുവണ്ടി വ്യവസായത്തിന് പേരുകേട്ട കൊല്ലം ജില്ലയെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത് ഇവിടുത്തെ ജലസ്രോതസ്സുകളുടെ സാമിപ്യമാണ്. ഒരേ സമയം അറബിക്കടലിന്റെയും അഷ്ടമുടിക്കായലിന്റെയും കൊല്ലം ബീച്ചിന്റെയും സാമിപ്യം ഈ കൊല്ലത്തെ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നു.
ടൂറിസം രംഗത്ത് കൊല്ലത്തിന്റെ ഈ സാധ്യതകള്‍ കണ്ടറിഞ്ഞാണ് കെ ശ്രീകുമാര്‍ എന്ന ധീഷണാശാലി ജില്ലയുടെ മര്‍മ്മഭാഗത്തായി ദി ക്വയിലോണ്‍ ബീച്ച് ഹോട്ടല്‍ എന്ന പേരില്‍ ഒരു പഞ്ചനക്ഷത്ര എക്കോട്ടെല്‍ ഹോട്ടലിന് തുടക്കം കുറിച്ചത്.ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് രംഗത്ത് നീണ്ട 40 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ശ്രീകുമാര്‍ തന്റെ പ്രവര്‍ത്തന തട്ടകം ഒന്ന് മാറ്റിപ്പിടിക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് ആരെയും ആകര്‍ഷിക്കുന്ന സൗകര്യങ്ങളോടെ ദി ക്വയിലോണ്‍ ബീച്ച് ഹോട്ടല്‍ കൊല്ലത്തിന് സ്വന്തമായിത്തീര്‍ന്നത്.

ലോകത്തിലെ ഏതൊരു പഞ്ചനക്ഷത്ര ഹോട്ടലിനോടും കിടപിടിക്കത്തക്ക സൗകര്യങ്ങളോടെയാണ് ദി ക്വയിലോണ്‍ ബീച്ച് ഹോട്ടല്‍ സ്ഥാപിച്ചിരിക്കുന്നത്.95 മുറികളും 8 ആയുര്‍വേദ സ്പാകളും അഞ്ച് കോണ്‍ഫറന്‍സ് ഹാളുകളും 1500 പേര്‍ക്ക് ഇരിക്കാവുന്ന കണ്‍വെന്‍ഷന്‍ സെന്ററും ഇവിടെ ഒരുക്കിയിരിക്കുന്നു. ഈ ഹോട്ടലിന്റെ ഏത് മുറിയില്‍ ഇരുന്നാലും അറബിക്കടലിന്റെയും അഷ്ടമുടിക്കായലിന്റെയും കൊല്ലം തുറമുഖത്തിന്റെയും കൊല്ലം ബീച്ചിന്റെയും കൊല്ലം നഗരത്തിന്റെയും ദൃശ്യങ്ങള്‍ ഒരേ പോലെ ആസ്വദിക്കാന്‍ കഴിയും എന്നതാണ് ഒരു പ്രധാന പ്രത്യേകത. അതുകൊണ്ട് തന്നെ ദി ക്വയിലോണ്‍ ബീച്ച് ഹോട്ടല്‍ വിദേശീയരും സ്വദേശീയരുമായ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട വാസസ്ഥലമാകുന്നു.

ചുറ്റും കമനീയ ദൃശ്യങ്ങള്‍

കൊല്ലം ജില്ലയുടെ കമനീയ സൗന്ദര്യം മുഴുവന്‍ ആസ്വദിക്കാനും പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാനും കഴിയുന്ന രീതിയിലുള്ള സ്ഥലത്താണ് ഹോട്ടലിന്റെ നിര്‍മിതി. പ്രൗഢിയുടെ ഭാഗമായ തങ്കശ്ശേരിക്കോട്ടയും അധിനിവേശത്തിന്റെ കഥകള്‍ പറയുന്ന പോര്‍ട്ടുഗീസ് കോളനിയും നഗര മധ്യത്തിലെ ചരിത്ര സ്മൃതിയായി ഇന്നും നിലനില്‍ക്കുന്നു. ജടായുപ്പാട , തെന്മല എക്കോ ടൂറിസം വില്ലേജ് എന്നിവ കയ്യെത്തും ദൂരത്തായി തന്നെയുണ്ട്. തീര്‍ത്ഥാടന ടൂറിസം ഇഷ്ടപ്പെടുന്നവര്‍ക്കായി ശബരിമലയുടെയും മാതാ അമൃതാനന്ദമയി മഠത്തിന്റെയും സാമിപ്യം ഉണ്ട്.

മാര്‍ക്കോപോളോ എക്‌സിക്യൂട്ടീവ് ബാര്‍, നാടന്‍ കള്ളിന്റെ രുചി അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി കുട്ടനാട് എന്ന പേരിലെ വൈന്‍ ഷോപ്പ്, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കഫെ ഡെ വാസ്‌കോ എന്ന കോഫീ ഷോപ്പ്, ക്യൂ ഷോപ്പ് എന്ന പേരിലുള്ള എത്‌നിക് ആന്‍ഡ് ഓര്‍ഗാനിക് സ്റ്റോര്‍, റൂഫ്‌ടോപ് എക്‌സിക്യൂട്ടീവ് ലോഞ്ച് എന്നിങ്ങനെ സഞ്ചാരികള്‍ക്കായി ഇവിടെ ഒരുക്കിയിട്ടുള്ള സൗകര്യങ്ങള്‍ നിരവധിയാണ്

ഇനി ബിസിനസ് ലക്ഷ്യത്തോടെയാണ് നിങ്ങള്‍ എത്തുന്നത് എങ്കില്‍ ബിസിനസ് പ്രൊമോഷനുവേണ്ട എല്ലാ സൗകര്യങ്ങളും പ്രോഡക്റ്റ് ലോഞ്ചിംഗ്, കോണ്‍ഫറന്‍സുകള്‍ എന്നിവയ്ക്കുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിരിക്കുന്നു. വിവാഹസത്കാരങ്ങള്‍ക്കായുള്ള പ്രത്യേക ഹാളുകളും ഇവിടെ ഉണ്ട്. 1500 പേര്‍ക്ക് ഇരിക്കാവുന്ന കണ്‍വെന്‍ഷന്‍ സെന്ററിന് പുറമെ 500 പേര്‍ക്ക് ഇരിക്കാവുന്ന ഭക്ഷണശാലയും കാര്‍ പാര്‍ക്കിംഗ് സൗകര്യങ്ങളും ഹോട്ടലിനെ മികവുറ്റതാക്കുന്നു.കൊല്ലം ജില്ലയില്‍ മികച്ച ഹോട്ടലുകള്‍ ഒന്നും തന്നെ ഇല്ലാതിരുന്ന കാലത്തായിരുന്നു ദി ക്വയിലോണ്‍ ബീച്ച് ഹോട്ടല്‍ സ്ഥാപിക്കപ്പെട്ടത്. അതുകൊണ്ട് തന്നെ കൊല്ലത്തിന്റെ വികസനത്തില്‍ നിര്‍ണായകമായ ഒരു പങ്ക് വഹിക്കാന്‍ ഈ പഞ്ചനക്ഷത്ര ഹോട്ടലിന് കഴിഞ്ഞു.

”കഠിനാധ്വാനത്തിലൂടെയാണ് ഇത്തരത്തില്‍ ഒരു സംരംഭം കൊല്ലത്തിന്റെ മണ്ണില്‍ പണിതുയര്‍ത്തിയത്. ടൂറിസം രംഗത്ത് അനന്തമായ സാധ്യതകള്‍ ഉള്ളതിനാല്‍ ഈ പദ്ധതി വിജയിക്കും എന്ന ശുഭപ്രതീക്ഷ എനിക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് എല്ലാവിധ പ്രതിസന്ധികളെയും തരണം ചെയ്ത് ഈ രംഗത്ത് നിക്ഷേപം കൊണ്ടുവരാന്‍ ഞാന്‍ തയ്യറായത്. ഏത് മേഖലയില്‍ നിക്ഷേപം നടത്തിയാലും വിജയിക്കണം എന്ന വാശിയുടെ പുറത്തായിരുന്നു പിന്നീടുള്ള പ്രവര്‍ത്തങ്ങള്‍.ഏതു ബിസിനസ് ചെയ്താലും ആരെയും വെറുപ്പിക്കാതെ മുന്നോട്ട് പോകുക എന്നതാണ് പ്രധാനം. കേരളത്തിലെ സംരംഭകര്‍ തങ്ങളുടെ ബിസിനസ് നയമായി സ്വീകരിക്കേണ്ടതും ഇത് തന്നെയാണ്” ദി ക്വയിലോണ്‍ ബീച്ച് ഹോട്ടല്‍ മാനേജിംഗ് ഡയറക്റ്റര്‍ കെ ശ്രീകുമാര്‍ പറയുന്നു.

ലോകത്തിലെ ഏതൊരു പഞ്ചനക്ഷത്ര ഹോട്ടലിനോടും കിടപിടിക്കത്തക്ക സൗകര്യങ്ങളോടെയാണ് ദി ക്വയിലോണ്‍ ബീച്ച് ഹോട്ടല്‍ സ്ഥാപിച്ചിരിക്കുന്നത്.95 മുറികളും 8 ആയുര്‍വേദ സ്പാകളും അഞ്ച് കോണ്‍ഫറന്‍സ് ഹാളുകളും 1500 പേര്‍ക്ക് ഇരിക്കാവുന്ന കണ്‍വെന്‍ഷന്‍ സെന്ററും ഇവിടെ ഒരുക്കിയിരിക്കുന്നു. ഈ ഹോട്ടലിന്റെ ഏത് മുറിയില്‍ ഇരുന്നാലും അറബിക്കടലിന്റെയും അഷ്ടമുടിക്കായലിന്റെയും കൊല്ലം തുറമുഖത്തിന്റെയും കൊല്ലം ബീച്ചിന്റെയും കൊല്ലം നഗരത്തിന്റെയും ദൃശ്യങ്ങള്‍ ഒരേ പോലെ ആസ്വദിക്കാന്‍ കഴിയും എന്നതാണ് ഒരു പ്രധാന പ്രത്യേകത

സൗകര്യങ്ങള്‍ ഇനിയും നിരവധി

ഹോട്ടലിന്റെ മുറികളില്‍ നിന്നാല്‍ അറബിക്കടലിലെ ലൈറ്റ് ഹൌസിന്റെ മനോഹരമായ ദൃശ്യങ്ങള്‍ ആസ്വദിക്കുവാന്‍ സാധിക്കും. ബല്‍ക് ഗോള്‍ഡ് കഫെ എന്ന പേരിലുള്ള മള്‍ട്ടി കുസിന്‍ റെസ്റ്റോറന്റില്‍ നിന്നും കടല്‍വിഭവങ്ങളുടെയും കായല്‍, പുഴ മല്‍സ്യങ്ങളുടെയും രുചി ആവോളം ആസ്വദിക്കാന്‍ സാധിക്കും. ഇനി തായ്, ചൈനീസ്, കോണ്ടിനെന്റല്‍ രുചികളാണ് വേണ്ടത് എങ്കില്‍ അതും തയ്യാര്‍. മാര്‍ക്കോ
പോളോ എക്‌സിക്യൂട്ടീവ് ബാര്‍, നാടന്‍ കള്ളിന്റെ രുചി അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി കുട്ടനാട് എന്ന പേരിലെ വൈന്‍ ഷോപ്പ്, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കഫെ ഡെ വാസ്‌കോ എന്ന കോഫീ ഷോപ്പ്, ക്യൂ ഷോപ്പ് എന്ന പേരിലുള്ള എത്‌നിക് ആന്‍ഡ് ഓര്‍ഗാനിക് സ്റ്റോര്‍, റൂഫ്‌ടോപ് എക്‌സിക്യൂട്ടീവ് ലോഞ്ച് എന്നിങ്ങനെ സഞ്ചാരികള്‍ക്കായി ഇവിടെ ഒരുക്കിയിട്ടുള്ള സൗകര്യങ്ങള്‍ നിരവധിയാണ്.

ബീച്ച് ക്രിക്കറ്റ്, ബീച്ച് ഫുട്‌ബോള്‍, ബീച്ച് വോളിബോള്‍ തുടങ്ങിയ വിനോദങ്ങള്‍ക്കായുള്ള സംവിധാനവും ഇവിടെ ഒരുക്കിയിരിക്കുന്നു.ഹണിമൂണ്‍ സ്യൂട്ട്, റോയല്‍ സ്യൂട്ട്, എക്‌സിക്യൂറ്റീവ് സ്യൂട്ട് , പ്രീമിയം , ഡീലക്‌സ് എന്നീ രീതികളില്‍ മുറികള്‍ തരം തിരിച്ചിരിക്കുന്നു. തീര്‍ത്തും പ്രണയാര്‍ദ്രമായ അന്തരീക്ഷത്തിലാണ് ഹണിമൂണ്‍ സ്യൂട്ട് ഒരുക്കിയിരിക്കുന്നത് . വൃത്താകൃതിയില്‍ ഉള്ള കട്ടില്‍ ഹണിമൂണ്‍ സ്യൂട്ടിന്റെ പ്രത്യേകതയാണ്.
രാജാവിന്റെ അന്തപുരത്തിന് സമാനമായി കടല്‍ കാഴ്ചകളിലേക്ക് കണ്ണ് തുറക്കുന്ന രീതിയിലാണ് റോയല്‍ സ്യൂട്ടിന്റെ നിര്‍മിതി. രാജാവിനെ പോലെ താമസിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഈ മുറി കണ്ണടച്ച് തെരഞ്ഞെടുക്കാം. പ്രധാനമായും ബിസിനസ് ക്ലാസില്‍പ്പെട്ട ആളുകളെ ഉദ്ദേശിച്ചുള്ളതാണ് എക്‌സിക്യൂട്ടീവ് മുറികള്‍.

പത്താം വാര്‍ഷികത്തിന്റെ നിറവില്‍ നില്‍ക്കുന്ന ദി ക്വയിലോണ്‍ ബീച്ച് ഹോട്ടല്‍ ലാഭകരമായ ഒട്ടേറെ പാക്കേജുകള്‍ സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നു. ഒരിക്കല്‍ ഇവിടെ വന്നവര്‍ മനസ്സ് നിറയാതെ തിരിച്ചു പോയ ചരിത്രമില്ല . പ്രതിവര്‍ഷം വരുന്ന സഞ്ചാരികളുടെ കണക്ക് നോക്കിയാല്‍ നിരവധി റിപ്പീറ്റ് ടൂറിസ്റ്റുകളെയും കാണാന്‍ സാധിക്കും.

Comments

comments

Categories: FK Special, Slider