കശ്മീരില്‍ പാക്ക് ആക്രമണം; ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു

കശ്മീരില്‍ പാക്ക് ആക്രമണം; ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നടന്ന പാക് ഷെല്ലാക്രമണത്തില്‍ രണ്ടു ജവാന്മാര്‍ക്ക് വീരമൃത്യു. റൈഫിള്‍മാന്മാരായ വിനോദ് സിങ്(24), ജാകി ശര്‍മ(30) എന്നിവരാണു വീരമൃത്യു വരിച്ചത്. റജൗരി ജില്ലയില്‍ നിയന്ത്രണരേഖയോടു ചേര്‍ന്നു സുന്ദര്‍ബനി മേഖലയിലാണു ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചേകാലോടെ ആക്രമണമുണ്ടായത്.

യാതൊരു പ്രകോപനവുമില്ലാതെ പാക്ക് പട്ടാളം വെടിവയ്പും ഷെല്ലാക്രമണവും നടത്തുകയായിരുന്നുവെന്ന് ഇന്ത്യന്‍ സൈനിക വക്താവ് അറിയിച്ചു. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു. കൊല്ലപ്പെട്ട സൈനികരായ വിനോദ് സിങ്ങും ജാകി ശര്‍മയും ജമ്മു കശ്മീര്‍ സ്വദേശികളാണ്. രജിനി ദേവിയാണു ജാകി ശര്‍മയുടെ ഭാര്യ.

 

Comments

comments

Categories: Slider

Related Articles