എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വീട് വച്ച് നല്‍കി ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വീട് വച്ച് നല്‍കി ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍

36 വീടുകളാണ് ജോയ് ആലുക്കാസ് വില്ലേജ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ നിര്‍മിക്കുന്നത്

കൊച്ചി: കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ വീട് വച്ച് നല്‍കുന്നു. എന്‍ഡോള്‍സള്‍ഫാന്‍ പ്രയോഗത്തിന്റെ രൂക്ഷത ഏറ്റവും കൂടുതലുള്ള എന്‍മകജെ പഞ്ചായത്തിലാണ് ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ വീടുകള്‍ നിര്‍മിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള അഞ്ചേക്കര്‍ ഭൂമിയിലാണ് വീടുകള്‍ നിര്‍മിക്കുന്നത്.

പത്തു സെന്റ് സ്ഥലത്ത് 600 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ രണ്ടു മുറികള്‍, ഹാള്‍, അടുക്കള, ബാത്ത്‌റൂം തുടങ്ങിയ സൗകര്യങ്ങളോടെയാണ് വീട് നിര്‍മിക്കുന്നത്. 36 വീടുകളാണ് ജോയ് ആലുക്കാസ് വില്ലേജ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ നിര്‍മിക്കുന്നത്. ആറ് ലക്ഷം രൂപയാണ് ഒരു വീട് നിര്‍മിക്കുന്നതിനായി ചെലവഴിക്കുന്നത്.

ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ഒരു വീടിന്റെ സുരക്ഷിതത്വം എങ്കിലും നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ ഭവന നിര്‍മാണ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. വീടുകളുടെ പണി എത്രയും വേഗം പൂര്‍ത്തിയാക്കി മേയ് മാസത്തോടെ താക്കോല്‍ദാനം നടത്താനാകും എന്നാണ് പ്രതീക്ഷിക്കുന്നത്-ജോയ് ആലുക്കാസ് മാനേജിംഗ് ഡയറക്റ്റര്‍ ജോയ് ആലുക്കാസ് പറഞ്ഞു.

അഭയകേന്ദ്രങ്ങള്‍, അനാഥാലയങ്ങള്‍, സ്‌പെഷ്യല്‍ സ്‌കൂളുകള്‍ എന്നിവയ്ക്കും സാമ്പത്തിക സഹായം നല്‍കുന്നുണ്ട് ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍.

ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റിന്റെ ‘സായിപ്രസാദം’ പദ്ധതിയുടെ ഭാഗമായിട്ടാണ് ജോയ് ആലുക്കാസ് വില്ലേജ് നിര്‍മിക്കുന്നത്. 36 വീടുകള്‍ക്ക് പുറമെ ഒരു അംഗന്‍വാടി, ബാലഭവന്‍, ചില്‍ഡ്രന്‍സ് പാര്‍ക്ക്, മിനി തിയറ്റര്‍, ആരോഗ്യകേന്ദ്രം എന്നിവയും ഈ ഗ്രാമത്തില്‍ ഉണ്ടായിരിക്കും. സായിപ്രസാദം പദ്ധതിയിലെ രണ്ടാമത്തെ ഗ്രാമമാണ് ജോയ് ആലുക്കാസ് വില്ലേജ്.

ആരോഗ്യ പരിപാലന രംഗത്ത്, പ്രത്യേകിച്ച് കാന്‍സര്‍ സുരക്ഷാ രംഗത്ത് ശ്രദ്ധയൂന്നുന്ന ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ ആദ്യമായാണ് കേരളത്തില്‍ ഇത്രയും വലിയ ഒരു പദ്ധതി പൂര്‍ത്തീകരിക്കുന്നത്. കാന്‍സര്‍ കെയര്‍ രംഗത്ത് സജീവ ഇടപെടല്‍ നടത്തുന്ന ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ മെഡിക്കല്‍ കാംപുകള്‍ വഴി രോഗികള്‍ക്ക് സൗജന്യ മരുന്ന് വിതരണം നടത്തുന്നുമുണ്ട്. ഇതിനു പുറമെ, തിമിര ശസ്ത്രക്രിയകള്‍, സൗജന്യ ഡയാലിസിസ്, എന്നിവയ്ക്കും നേതൃത്വം നല്‍കുന്നു. അഭയകേന്ദ്രങ്ങള്‍, അനാഥാലയങ്ങള്‍, സ്‌പെഷ്യല്‍ സ്‌കൂളുകള്‍ എന്നിവയ്ക്കും സാമ്പത്തിക സഹായം നല്‍കുന്നുണ്ട് ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍.

Comments

comments

Categories: More