ഒമാനിലെ എണ്ണപ്പാടത്തില്‍ 17 ശതമാനം ഓഹരിയെടുത്ത് ഇന്ത്യന്‍ ഓയില്‍

ഒമാനിലെ എണ്ണപ്പാടത്തില്‍ 17 ശതമാനം ഓഹരിയെടുത്ത് ഇന്ത്യന്‍ ഓയില്‍

ഒമാനുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ പുതിയ നീക്കത്തിലൂടെ സാധിക്കുമെന്ന് ഇന്ത്യ

മസ്‌ക്കറ്റ്: ഇന്ത്യയിലെ പ്രമുഖ പൊതുമേഖല കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് ഒമാനിലെ മുക്കയ്‌സ്‌ന എണ്ണപ്പാടത്തില്‍ 17 ശതമാനം ഓഹരിയെടുത്തു. 329 ദശലക്ഷം ഡോളര്‍ നിക്ഷേപം നടത്തിയാണ് എണ്ണപ്പാടത്തിന്റെ സഹഉടമസ്ഥാവകാശം ഇന്ത്യന്‍ ഓയില്‍ നേടിയിരിക്കുന്നത്.

എണ്ണപ്പാടത്തിന്റെ ബാക്കിയുള്ള 83 ശതമാനം ഉടമസ്ഥാവകാശം കൈയാളുന്നത് എക്‌സിഡന്റല്‍ മുക്കയ്‌സ്‌ന (45 ശതമാനം), ഒമാന്‍ ഓയില്‍ കമ്പനി (20 ശതമാനം), ലിവ എനര്‍ജി ലിമിറ്റഡ് (15 ശതമാനം), ടോട്ടല്‍ ഇ&പി ഒമാന്‍ (2 ശതമാനം), പാര്‍ടെക്‌സ് കോര്‍പ്പറേഷന്‍ (1 ശതമാനം) എന്നിവരാണ്.

എണ്ണ, വാതക മേഖലകളില്‍ ഇന്ത്യയും ഒമാനും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഈ നീക്കം സഹായകമാകുമെന്ന് ഒമാനിലേക്കുള്ള ഇന്ത്യന്‍ അംബാസഡര്‍ മനി പാണ്ഡെ പറഞ്ഞു.

ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയെ സംബന്ധിച്ചിടത്തോളം വളരെ സുപ്രധാനമാണ് ഈ ഏറ്റെടുക്കലെന്ന് ഇന്ത്യയുടെ പെട്രോളിയം, പ്രകൃതിവാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ട്വിറ്ററിലൂടെ പറഞ്ഞു

കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ പ്രധാനമന്ത്രി നടത്തിയ വിജയകരമായ ഒമാന്‍ സന്ദര്‍ശനത്തിന്റെ ഫലമായിട്ടാണ് ഈ സുപ്രധാന ബിസിനസ് ഡീല്‍ രൂപപ്പെട്ടത്. ഒമാനുമായുള്ള തന്ത്രപരമായ ബന്ധം പുതിയ തലത്തിലെത്തിക്കുന്നതിലുള്ള ഇന്ത്യയുടെ പ്രതിബദ്ധത കൂടിയാണ് ഇതില്‍ പ്രകടമാകുന്നത്-അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയെ സംബന്ധിച്ചിടത്തോളം വളരെ സുപ്രധാനമാണ് ഈ ഏറ്റെടുക്കലെന്ന് ഇന്ത്യയുടെ പെട്രോളിയം, പ്രകൃതിവാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ട്വിറ്ററിലൂടെ പറഞ്ഞു. പുതിയ ഏറ്റെടുക്കലോടെ ഇന്ത്യന്‍ റിഫൈനറികള്‍ക്ക് ഒരു മില്ല്യണ്‍ മെട്രിക്ക് ടണിന്റെ അധിക ക്രൂഡ് ഓയില്‍ ശേഷി കൈവരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗള്‍ഫ് മേഖലയില്‍ ഇന്ത്യ നടത്തുന്ന സുപ്രധാനമായ രണ്ടാമത്തെ ഏറ്റെടുക്കലാണിത്. അടുത്തിടെ യുഎഇയുടെ സക്കം എണ്ണപ്പാടത്തില്‍ 10 ശതമാനം ഓഹരിയെടുത്തിരുന്നു.

Comments

comments

Categories: Arabia