ഇന്ത്യന്‍ മാര്‍ക്കറ്റിലേക്കും വന്‍കിട വിപണി ആരംഭിക്കാന്‍ ഷിയോമി

ഇന്ത്യന്‍ മാര്‍ക്കറ്റിലേക്കും വന്‍കിട വിപണി ആരംഭിക്കാന്‍ ഷിയോമി

ആഗോളതലത്തില്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലേക്കും വിപണി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നതായി ചൈനയുടെ വന്‍കിട മൊബൈല്‍ കമ്പനിയായ ഷിയോമി. ഇതു വഴി സൗത്ത് ഏഷ്യന്‍ രാജ്യങ്ങളിലേക്ക് 2.5 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തും. ഇതോടെ 50,000 തൊഴിലവസരങ്ങള്‍ ഇന്ത്യയില്‍ സൃഷ്ടിക്കപ്പെടും.

ഗ്ലോബല്‍ മാനുഫാക്‌ചേഴ്‌സ് ഹബിലേക്ക് നൂറുകണക്കിന് പുതിയ തൊഴിലുകള്‍ കൂട്ടിച്ചേര്‍ക്കാനും ഏഷ്യയുടെ പ്രഥമ സമ്പദ് വ്യസ്ഥയെ പുനരാവിഷ്‌കരിക്കാനും ഷിയോമിയുടെ പുത്തന്‍ ആശയങ്ങള്‍ക്ക് കഴിയും. ഈ വര്‍ഷം അവസാനത്തോടെ പരസ്യ ഓഫറുമായി വലിയൊരു പദ്ധതിയാണ് ഷിയോമി ഇന്ത്യയില്‍ കൊണ്ടു വരിക. നിലവില്‍ ആറ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ പ്ലാന്റുകളാണ് ഇന്ത്യയില്‍ ഉള്ളത്. കൊറിയന്‍ ഉത്പന്നമായ സാംസങ് ഇലക്ട്രോണിക്‌സിനെ പിന്തള്ളി ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയുടെ താരമാകാന്‍ ഷിയോമിക്ക് സാധിച്ചു.

Comments

comments

Categories: Tech