പുതിയ ഫിറ്റ്‌നെസ് ചെയിനുമായി ഐജിഒ വെഞ്ച്വേഴ്‌സ്

പുതിയ ഫിറ്റ്‌നെസ് ചെയിനുമായി ഐജിഒ വെഞ്ച്വേഴ്‌സ്

ഐജിഒ വെഞ്ച്വേഴ്‌സിന്റെ ആദ്യ ഹെല്‍ത്ത് ആന്‍ഡ് ഫിറ്റ്‌നെസ് ക്ലബ്ബാണ് ഫിറ്റ്‌നെസ് 101

ദുബായ്: എംഎജി ഗ്രൂപ്പിന്റെ ഭാഗമായ പ്രമുഖ ഡെവലപ്പര്‍ ഇന്‍വെസ്റ്റ് ഗ്രൂപ്പ് ഓവര്‍സീസ് (ഐജിഒ) റീട്ടെയ്ല്‍ വിപണിയിലേക്ക് പ്രവേശിച്ചു. ഇതിന്റെ ഭാഗമായി കമ്പനി തങ്ങളുടെ ആദ്യ ഹെല്‍ത്ത് ആന്‍ഡ് ഫിറ്റ്‌നെസ് ക്ലബ്ബായ ഫിറ്റ്‌നെസ് 101ന് തുടക്കമിട്ടുകഴിഞ്ഞു. ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് പുതുസംരംഭത്തിന്റെ മൂന്ന് ശാഖകള്‍ തുറക്കാനാണ് ലക്ഷ്യം.

ജുമയ്‌റ ലേക്ക് ടവേഴ്‌സ്, ജുമയ്‌റ, ദുബായ്‌ലാന്‍ഡിന് സമീപമുള്ള പ്രദേശം എന്നിവിടങ്ങളിലായിരിക്കും ശാഖകള്‍. 1.2 ബില്ല്യണ്‍ ഡോളറിന്റെ റിയല്‍ എസ്‌റ്റേറ്റ് പ്രൊജക്റ്റായ ദി ഗേറ്റിന്റെ ഭാഗമായി യുഎസിലും കമ്പനി ബ്രാഞ്ച് തുറക്കും.

കമ്പനിയുടെ 3.7 ബില്ല്യണ്‍ ഡോളറിന്റെ വമ്പന്‍ പദ്ധതിയായ മേയ്ദാനിലെ ദി പോളോയിലാണ് ഫിറ്റ്‌നെസ് 101 സ്ഥിതി ചെയ്യുന്നത്. ഹൈഡ്രോ മസാജ്, ഔട്ട്‌ഡോര്‍ സ്വിമ്മിംഗ് പൂള്‍, വെര്‍ച്വല്‍ സൈക്ലിംഗ് സ്റ്റുഡിയോ തുടങ്ങിയവ അടങ്ങിയതാണ് ഫിറ്റ്‌നെസ് സെന്റര്‍.

കമ്പനിയുടെ 3.7 ബില്ല്യണ്‍ ഡോളറിന്റെ വമ്പന്‍ പദ്ധതിയായ മേയ്ദാനിലെ ദി പോളോയിലാണ് ഫിറ്റ്‌നെസ് 101 സ്ഥിതി ചെയ്യുന്നത്

ഫിറ്റ്‌നെസ് 101 ഒരു ജിം അല്ലെന്നും ജനങ്ങളുടെ ജീവിതം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ലൈഫ്‌സ്റ്റൈല്‍ സെന്ററാണെന്നും ഐജിഒ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറും മാനേജിംഗ് പാര്‍ട്ണറുമായ ഡോ. അനസ് എ കോസ്ബാരി പറഞ്ഞു.

നഗരം മുഴുവന്‍ ജിമ്മുകളാണ്. ജിമ്മുകളേക്കാള്‍ അധികം ഗ്യാസ് സ്റ്റേഷനുകളേ ഉണ്ടാകൂ. അതുകൊണ്ട് എനിക്ക് കുറച്ച് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. സയന്‍സും വിദ്യാഭ്യാസവും ഉപയോഗപ്പെടുത്തി ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്ന സംവിധാനത്തെക്കുറിച്ചാണ് ഞങ്ങള്‍ ചിന്തിക്കുന്നത്. മെഷീനുകളെയല്ല ഞങ്ങള്‍ ആശ്രയിക്കുന്നത്-പുതിയ ലൈഫ്‌സ്റ്റൈല്‍ സെന്ററിനെക്കുറിച്ച് ഡോ. അനസ് പറഞ്ഞു.

3,000 എഇഡി മുതലാണ് ഫിറ്റ്‌നെസ് കേന്ദ്രത്തിലെ പാക്കേജുകള്‍ ആരംഭിക്കുന്നത്. ബിസിനസ് വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായാണ് പുതിയ സംരംഭമെന്ന് ഐജിഒ വ്യക്തമാക്കി. റിയല്‍ എസ്റ്റേറ്റാണ് ഗ്രൂപ്പിന്റെ പ്രധാന ഫോക്കസ് എങ്കിലും ഫിറ്റ്‌നെസ് രംഗത്തും മികച്ച നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

Comments

comments

Categories: Arabia