വീട്ടില്‍ തന്നെ മുഖം വൃത്തിയാക്കാം

വീട്ടില്‍ തന്നെ മുഖം വൃത്തിയാക്കാം

 

അന്തരീക്ഷ മലിനീകരണവും വരണ്ട കാലാവസ്ഥയും ചര്‍മ്മത്തെ അസ്വസ്ഥമാക്കും. കൃത്യമായ പരിപാലനം ലഭിച്ചില്ലെങ്കില്‍ ഓരോ ദിവസം തോറും മുഖത്തിന്റെ യുവത്വം നഷ്ടപ്പെടാനിടയാകും. മൃതചര്‍മ്മത്തെ നീക്കി മുഖം വൃത്തിയാക്കി സൂക്ഷിക്കുന്നതിന് ഇവ നല്ലതാണ്.

ക്ലെന്‍സിങ്

വീര്യം കുറഞ്ഞ ഫേസ് വാഷ് ഉപയോഗിച്ച് മുഖം വൃത്തിയാക്കാം. മുഖത്തെ എണ്ണമയവും അഴുക്കും നീക്കുന്നതിന് ആദ്യം ഫേസ് വാഷ് തന്നെ ഉപയോഗിക്കുക

സ്‌ക്രബ്ബിങ്

മൃതചര്‍മ്മത്തെ നീക്കം ചെയ്യുന്നതിനും മുഖത്തെ സുഷിരങ്ങള്‍ അടയുന്നതിനും സ്‌ക്രബ്ബിങ് കൊണ്ട് കഴിയും. വെളിച്ചെണ്ണ അടങ്ങിയ പ്രകൃതിദത്ത സ്‌ക്രബ്ബ് തന്നെ വാങ്ങാന്‍ പ്രത്യേകം ശ്രദ്ധിക്കുക

ടോണ്‍

ചര്‍മ്മത്തിന് അനുയോജ്യമായ നല്ലൊരു ടോണര്‍ കണ്ടെത്തിയ മുഖത്ത് പുരട്ടാം. ഇത് ചര്‍മ്മത്തെ കൂടുതല്‍ സംരക്ഷിക്കുകയും കംഫര്‍ട്ടബിളാക്കുകയും ചെയ്യും.

ഫേസ് പാക്ക്

ചര്‍മ്മത്തിന് അനുസൃതമായ ഫേസ് പാക്ക് ചര്‍മ്മത്തിന് തിളക്കം ലഭിക്കുന്നതിന് സഹായിക്കുന്നു. വേനല്‍ക്കാലത്ത് നിറം മങ്ങുന്നത് തടയാനും കഴിയും. തൈരും കടലമാവും ചേര്‍ത്ത് വീട്ടില്‍ തന്നെ ഫേസ്പാക്ക് ഉണ്ടാക്കാം.

മോയ്‌സ്ചറൈസ്

നിങ്ങള്‍ക്കിണങ്ങുന്ന മോയ്‌സ്ചറൈസിങ് ക്രീം കണ്ടെത്തിയ ശേഷം അവസാനമായി അത് പുരട്ടാം. ചെറിയ അളവില്‍ ക്രീം എടുത്ത് വൃത്താകൃതിയില്‍ മുഖത്ത് പുരട്ടാം

Comments

comments

Categories: Health
Tags: Beauty, health