സ്വര്‍ണാഭരണങ്ങളുടെ ആവശ്യകതയില്‍ വമ്പന്‍ ഇടിവ്

സ്വര്‍ണാഭരണങ്ങളുടെ ആവശ്യകതയില്‍ വമ്പന്‍ ഇടിവ്

2018ലെ ആദ്യപാദത്തില്‍ ദുബായിലെ മൊത്തം സ്വര്‍ണാഭരണ വില്‍പ്പനയില്‍ 60 ശതമാനം വരെ ഇടിവുണ്ടാകാമെന്ന് റിപ്പോര്‍ട്ട്

ദുബായ്: യുഎഇയില്‍ സ്വര്‍ണാഭരണങ്ങള്‍ക്കുള്ള ആവശ്യകതയില്‍ വമ്പന്‍ ഇടിവ്. പുതുതായി നടപ്പിലാക്കിയ മൂല്യവര്‍ധിത നികുതി (വാറ്റ്)യാണ് സ്വര്‍ണാഭരണ വില്‍പ്പനയെ പ്രതികൂലമായി ബാധിച്ചതെന്ന് വ്യാപാരികള്‍ പറുന്നു. സ്വര്‍ണത്തിന്റെ നഗരമെന്ന് അറിയപ്പെടുന്ന ദുബായില്‍ സ്വര്‍ണാഭരണങ്ങളുടെ ആവശ്യകതയില്‍ 2018ലെ ആദ്യ പാദത്തില്‍ 60 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ജനുവരി ഒന്ന് മുതലാണ് രാജ്യത്ത് വാറ്റ് നടപ്പിലാക്കിയത്. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ തളര്‍ന്ന ശേഷം യുഎഇയിലെ സ്വര്‍ണ വിപണി പൂര്‍ണമായും കരകയറിയിട്ടില്ല. 2017ല്‍ സ്വര്‍ണ ആവശ്യകത 20 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയതായാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ വ്യക്തമാക്കിയത്.

വാറ്റ് സ്വര്‍ണവിപണിയെ പിടിച്ചുലക്കുകയാണെന്നാണ് വ്യവസായ അസോസിയേഷനായ ദുബായ് ഗോള്‍ഡ് ആന്‍ഡ് ജൂവല്‍റി ഗ്രൂപ്പിന്റെ വൈസ് ചെയര്‍മാന്‍ ചന്തു സിരോയ കുറ്റപ്പെടുത്തിയത്. ദുബായ് ഒരു ഉപഭോഗ രാജ്യമല്ലെന്നും ആഗോള ഡിസ്ട്രിബ്യൂഷന്‍ കേന്ദ്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

Comments

comments

Categories: Arabia