ആഗോള ഐടി ചെലവിടല്‍ 6.2ശതമാനത്തിലേക്ക് ഉയരുമെന്ന് ഗാര്‍ട്ണര്‍

ആഗോള ഐടി ചെലവിടല്‍ 6.2ശതമാനത്തിലേക്ക് ഉയരുമെന്ന് ഗാര്‍ട്ണര്‍

2007ന് ശേഷം ഗാര്‍ട്ണര്‍ അനുമാനം നടത്തുന്ന ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണിത്

ന്യൂഡെല്‍ഹി: ആഗോള ഐടി ചെലവിടല്‍ 2017നെ അപേക്ഷിച്ച് 6.2 ശതമാനം വര്‍ധിച്ച് നടപ്പുവര്‍ഷം 3.7 ട്രില്യണ്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി വിപണി ഗവേഷണ സ്ഥാപനമായ ഗാര്‍ട്ണര്‍.
ആഗോള ഐടി ചെലവിടല്‍ 2018ല്‍ ഉയരുമെങ്കിലും ഈ ശക്തമായ വളര്‍ച്ച രേഖപ്പെടുത്തുന്നതില്‍ പ്രധാന കാരണമാകുന്നത് യുഎസ് ഡോളറിലുണ്ടായ ഇടിവാണെന്ന് ഗാര്‍ട്ണറിലെ റിസര്‍ച്ച് വൈസ് പ്രസിഡന്റായ ജോണ്‍ ഡേവിഡ് ലൗലോക്ക് പറഞ്ഞു.

എന്റര്‍പ്രൈസ് സോഫ്റ്റ്‌വെയര്‍ ചെലവിടല്‍ 2018ല്‍ 11.1 ശതമാനം വളര്‍ച്ച നേടും. ഡിജിറ്റല്‍ ബിസിനസിന്റെ വളര്‍ച്ചയില്‍ മൂലധന നിക്ഷേപം നടത്തുന്നത് സോഫ്റ്റ്‌വെയര്‍ വ്യവസായം തുടരും. ആപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയര്‍ ചെലവിടല്‍ 2019ലും ഉയര്‍ന്ന രീതിയില്‍ തുടരും.ഇന്‍ഫ്രാസ്ട്രക്ചര്‍ സോഫ്റ്റ്‌വെയറും വളര്‍ച്ച തുടരുമെന്ന് ഗാര്‍ട്ണര്‍ പറയുന്നു.

2007ന് ശേഷം ഗാര്‍ട്ണര്‍ അനുമാനം നടത്തുന്ന ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണ് റിപ്പോര്‍ട്ടിലൂടെ പുറത്തുവിട്ടിരിക്കുന്നതെന്നും ഐടി വളര്‍ച്ച പുതിയ തലത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണിത് നല്‍കുന്നതെന്നും ലൗലോക്ക് വ്യക്തമാക്കി. അനിശ്ചിതമായ രാഷ്ട്രീയ സാഹചര്യം, നോര്‍ത്ത് അമേരിക്കന്‍ സൗജന്യം വ്യാപാര കരാര്‍ പുനഃക്രമീകരണം, വ്യാപാര യുദ്ധത്തിനുള്ള സാധ്യത എന്നിവ മൂലം 2018ലും 2019ലും യുഎസ് ഡോളര്‍ ശക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം ഡാറ്റ സെന്റര്‍ സിസ്റ്റങ്ങളിലുള്ള ആഗോള ചെലവിടല്‍ 2018ല്‍ 3.7 ശതമാനമാണ് വളരുക. 2017ല്‍ ഇത് 6.3 ശതമാനമായിരുന്നു. പിസികള്‍, ടാബ്‌ലെറ്റുകള്‍, മൊബീല്‍ ഫോണുകള്‍ തുടങ്ങിയ ഡിവൈസുകള്‍ക്ക് വേണ്ടിയുള്ള ചെലവിടല്‍ 2017നെക്കാള്‍ 6.6 ശതമാനം വളര്‍ച്ച നേടി 2018ല്‍ 706 ബില്യണ്‍ ഡോളറിലെത്തും. ഡിവൈസ് വിപണിയില്‍ ഇരട്ടി മുന്നേറ്റമാണ് കാണാന്‍ സാധിക്കുക.

Comments

comments

Categories: More