തണ്ണിമത്തന്‍ കുരു തിളപ്പിച്ച വെള്ളവും കുടിക്കാം.

തണ്ണിമത്തന്‍ കുരു തിളപ്പിച്ച വെള്ളവും കുടിക്കാം.

വേനലില്‍ ഏറ്റവുമധികം ആളുകള്‍ വാങ്ങി കഴിക്കുന്ന ഒരു പഴമാണ് തണ്ണിമത്തന്‍. വിശപ്പും ദാഹവും ഒരേ പോലെ മാറ്റാന്‍ കഴിവുള്ള പഴം. ഇതിലെ ചുവന്ന ഭാഗം കഴിച്ച് ബാക്കി എല്ലാം എറിഞ്ഞു കളയുകയാണ് പതിവ്. എന്നാല്‍ അതും കഴിക്കാന്‍ പറ്റുന്നവയാണ്. കാത്സ്യം, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട് അതില്‍ എല്ലാം. ഇത് രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കാനും ഹൃദയരോഗങ്ങള്‍ക്കും നല്ലതാണ്. ചുവന്ന ഭാഗത്തേക്കാള്‍ ശരീരത്തിന് കൂടുതല്‍ നല്ലത് തണ്ണിമത്തന്‍ കുരു ആണെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ഇതില്‍ തയാമിന്‍, നിയാസിന്‍, ഫോളിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. അതായത് ഒരു ദിവസത്തില്‍ നമ്മുടെ ശരീരത്തിലേക്ക് എത്തേണ്ട കലോറിയുടെ 80 ശതമാനവും ഇതില്‍ നിന്നും കിട്ടുന്നു. കുരു തിളപ്പിച്ച വെള്ളം കുടിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യുന്നു. കൂടാതെ ദഹനത്തിനും വയറിളക്കം പോലുള്ള രോഗങ്ങള്‍ക്കും ലൈംഗിക ശേഷി ശക്തിപ്പെടാനും പ്രമേഹത്തിനും പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും നല്ലതാണ്. ഇതൊന്നും കൂടാതെ ചര്‍മ്മം തിളങ്ങുന്നതിനും ചര്‍മ്മത്തിലെ വിഷാംശം പുറന്തള്ളാനും മുടിക്ക് കറുപ്പു നിറം ലഭിക്കാനും തടി കുറയ്ക്കാനും ഇതു നല്ലതാണ്.

Comments

comments

Categories: Health