ഡിജിറ്റല്‍ സിനിമ തരംഗമാകുന്നു; ആശങ്കയില്ലെന്ന് തീയേറ്ററുകള്‍

ഡിജിറ്റല്‍ സിനിമ തരംഗമാകുന്നു; ആശങ്കയില്ലെന്ന് തീയേറ്ററുകള്‍

തീയേറ്റില്‍ വിജയം കണ്ട സിനിമകളാണ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലും ഹിറ്റായതെന്ന് കമ്പനികള്‍

മുംബൈ: സിനിമാവ്യവസായത്തിന് പുതിയ പ്രതീക്ഷയും എന്നാല്‍ തീയേറ്റര്‍ വ്യവസായത്തിന് അല്‍പം ആശങ്കയും നല്‍കി ഇന്ത്യയില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലെ സിനിമാ പ്രദര്‍ശനം തകൃതിയായി മുന്നോട്ട്. ആമസോണ്‍ പ്രൈം, നെറ്റ്ഫഌക്‌സ് തുടങ്ങിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ സിനിമ കാണുന്നവരുടെ എണ്ണമാണ് കുത്തനെ വര്‍ധിച്ചിരിക്കുന്നത്. തീയേറ്ററില്‍ റിലീസായ ചിത്രങ്ങളും പുതിയ സിനിമകളും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ ഒരേപോലെ തകര്‍ത്തോടുന്നത് സിനിമാ വ്യവസായത്തിന് പുതിയ വരുമാനമാര്‍ഗം തുറന്നിട്ടിട്ടുണ്ട്. രാജ്യത്ത് സ്മാര്‍ട്ട് ഫോണ്‍ ഉല്‍പന്നങ്ങളുടെയും വന്‍ വളര്‍ച്ചയും ടെലികോം കമ്പനികളുടെ സൗജന്യ ഡാറ്റാ യുദ്ധവുമാണ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ക്കും സഹായകരമായിരിക്കുന്നത്.

2017ല്‍ മൂന്ന് പ്രധാന നിര്‍മാണ കമ്പനികളാണ് പുതിയതായി ഡിജിറ്റല്‍ രംഗത്തെ പ്രയോജനപ്പെടുത്താന്‍ കച്ചകെട്ടി ഇറങ്ങിയത്. ഫര്‍ഹാന്‍ അക്തറിന്റെ ഹൗസ് എക്‌സല്‍ എന്റര്‍ടെയ്ന്‍മെന്റ് ആമസോണ്‍ പ്രൈമുമായി സഹകരിച്ച് ഇന്‍സൈഡ് എഡ്ജ് എന്ന പരമ്പര വിജയകപരമായി സംപ്രേഷണം ചെയ്തു. ഏക്്താ കപൂര്‍ ഒരു ചുവടു കൂടി മുന്നോട്ടു പോയി ഒടിടി പ്ലാറ്റഫോമായ എഎല്‍ടി-ബാലാജി രൂപീകരിച്ചു. ഇതിനു പിന്നാലെ ഇന്ത്യയിലെ മുന്‍നിര സിനിമാ നിര്‍മാണ യൂണിറ്റായ യാഷ് രാജ് ഫിലിംസ് യൂട്യൂബില്‍ വൈ ഫിലിംസ് എന്ന സ്വന്തം ചാനലുമായി എത്തി. വൈ ഫിലിംസിന്റെ മാന്‍സ് വേള്‍ഡ് പോലുള്ള പരിപാടികള്‍ ജനങ്ങള്‍ ഏറ്റെടുത്തു.

ബോളിവുഡിലെ താരങ്ങളില്‍ ഷാരൂഖ് ഖാനാണ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് ഊഷ്മള സ്വീകരണം നല്‍കി ആദ്യം രംഗത്തെത്തിയിരിക്കുന്നത്. ഷാരൂഖ് ഖാന്റേയും ഭാര്യ ഗൗരി ഖാന്റേയും ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റും അമേരിക്കന്‍ എന്റര്‍ടൈന്‍മെന്റ് കമ്പനിയായ നെറ്റ്ഫ്‌ലിക്‌സും ചേര്‍ന്ന് ബാര്‍ഡ് ഓഫ് ബ്ലഡ് എന്ന പുസ്തകം അടിസ്ഥാനമാക്കിയുള്ള പരമ്പര സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ബിഗ് സ്‌ക്രീനുകള്‍ക്ക് അതിന്റേതായ പരിമിതികളുണ്ടെ്‌നും പുതിയ തലമുറ അവരുടെ കൈവശമുള്ള ഉപകരണങ്ങളില്‍ സിനിമകളും വിനോദ പരിപാടികളും കാണുന്നതിനാണ് പരിഗണന നല്‍കുന്നതെന്നാണ് ഖാന്‍ ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

ഷാരൂഖ് ഖാന്റേയും ഭാര്യ ഗൗരി ഖാന്റേയും ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റും അമേരിക്കന്‍ എന്റര്‍ടൈന്‍മെന്റ് കമ്പനിയായ നെറ്റ്ഫ്‌ലിക്‌സും ചേര്‍ന്ന് ബാര്‍ഡ് ഓഫ് ബ്ലഡ് എന്ന പുസ്തകം അടിസ്ഥാനമാക്കിയുള്ള പരമ്പര സംപ്രേക്ഷണം ചെയ്യുന്നുണ്ട്.

എന്നാല്‍ ഇതൊന്നും തീയേറ്ററില്‍ പോയി സിനിമ കാണുന്നതിനെ മുരടിപ്പിച്ചിട്ടില്ലെന്നതാണ് വാസ്തവം. ലക്ഷക്കണക്കിനാളുകള്‍ ഇപ്പോഴും തീയേറ്റില്‍ പോയി സിനിമ കാണാന്‍ ഇഷ്ടപ്പെടുന്നുണ്ട്. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ സിനിമകള്‍ തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നതിന് വെല്ലുവിളിയാകില്ലെന്ന് സിനിമാ മേഖല വ്യക്തമാക്കുന്നു. ഇരു മേഖലയ്ക്കും സഹവര്‍ത്തിത്തത്തോടെ മൂന്നോട്ട് നീങ്ങാനാകുമെന്ന് പ്രതീക്ഷയാണ് മേഖല മുന്നോട്ട് വയ്ക്കുന്നത്. സിനിമാ തീയേറ്ററില്‍ പോയി സിനിമാ കാണുന്ന പ്രത്യേക യാത്രാനുഭവം മറ്റൊന്നിലും കിട്ടില്ലെന്ന് ‘വൂട്ടി’ലെ ഇറ്റ്‌സ് നോട്ട് ദാറ്റ് സിംപിളിലെ അഭിനേത്രിയായ സ്വര ഭാസ്‌കര്‍ അഭിപ്രായപ്പെടുന്നു. ‘ബാറ്റ്മാന്‍, ബാഹുബലി പോലുള്ള സിനിമകള്‍ ബിഗ് സ്‌ക്രീനില്‍ കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്’- ഷാരൂഖ് ഖാന്‍ അഭിപ്രായം ഇങ്ങനെയാണ്. തീയേറ്റര്‍ റിലീസുകളെ അട്ടിമറിക്കാനല്ല പിന്തുണക്കാനാണ് തങ്ങള്‍ ഇവിടെയുള്ളതെന്ന് ആമസോണ്‍ പ്രൈം കണ്ടന്റ് ഡയറക്റ്റര്‍ വിജയ് സുബ്രഹ്മണ്യം പറയുന്നു. തീയേറ്ററില്‍ വന്‍ നേട്ടമുണ്ടാക്കുന്ന സിനിമകളാണ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലും നന്നായി ബിസിനസ് ചെയ്യുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഐഐടി ഖരക്പൂര്‍ ബിരുദധാരിയായ അരുണഭ് കുമാര്‍ 2012ല്‍ ദി വൈറല്‍ ഫീവര്‍ (ടിവിഎഫ്) എന്ന ഓണ്‍ലൈന്‍ ഡിജിറ്റല്‍ എന്റര്‍ടൈന്‍മെന്റ് ചാനല്‍ വഴി വിനോദ പരിപാടികള്‍ നല്‍കിാനാരംഭിച്ചതോടെയാണ് ഇന്ത്യയില്‍ ഡിജിറ്റല്‍ വിപ്ലവം ആരംഭിക്കുന്നത്. 2015 ആയപ്പോഴേക്കും ജനപ്രിയമായ പിച്ചേഴ്‌സ് വെബ്‌സീരീസിന്റെ അഞ്ച് എപ്പിസോഡുകള്‍ അവതരിപ്പിച്ച് കഴിഞ്ഞു. ആഗോള ഇന്റര്‍നെറ്റ് ഡാറ്റാ ബേസിന്റെ മൂല്യ നിര്‍ണയത്തില്‍ പത്തില്‍ 9.4 റേറ്റിംഗാണ് ഈ പരിപാടി നേടിയത്. ജിയോ പോലുള്ള അണ്‍ലിമിറ്റഡ് ഡാറ്റാ സേവന ദാതാക്കളും പേടിഎം പോലുള്ള മൈക്രോ പേമെന്റ്‌സ് സംവിധാനങ്ങളും പണം ചെലവഴിക്കാനുള്ള ഡിജിറ്റല്‍ മാതൃകകള്‍ മുന്നോട്ട് വച്ച് ഡിജിറ്റല്‍ റിലീസുകളുടെ വര്‍ധനവിന്റെ മുഖ്യ ഘടകമായി.

Comments

comments

Categories: Business & Economy