ഡെബിറ്റ് കാര്‍ഡുകള്‍ ഡിസംബറോടെ അസാധുവാക്കും

ഡെബിറ്റ് കാര്‍ഡുകള്‍ ഡിസംബറോടെ അസാധുവാക്കും

ചിപ്പുകള്‍ ഘടിപ്പിച്ചവയൊഴികെയുള്ള ഡെബിറ്റ് കാര്‍ഡുകള്‍ ഡിസംബര്‍ 31 മുതല്‍ അസാധുവാകും. മാഗ്‌നറ്റിക് സ്ട്രിപ്പുള്ള ഡെബിറ്റ് കാര്‍ഡുകളാണ് അസാധുവാക്കുന്നതിന് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. സുരക്ഷ മുന്‍നിര്‍ത്തി ചെറിയ ചിപ്പ് ഘടിപ്പിച്ച ഇ.എം.വി കാര്‍ഡുകളിലേക്കു മാറാന്‍ ബാങ്കുകള്‍ നടപടി ആരംഭിച്ചു.

പല ബാങ്കുകളും ഇതിനകം തന്നെ ഇഎംവി കാര്‍ഡുകള്‍ ഉപയോക്താക്കള്‍ക്ക് അയച്ചു കഴിഞ്ഞിട്ടുണ്ട്. തുടര്‍ന്ന് 30 ദിവസത്തിനകം പഴയ കാര്‍ഡ് അസാധുവാകും. ചിലപ്പോള്‍ കാര്‍ഡുകള്‍ മാറ്റിയെടുക്കാന്‍ ബ്രാഞ്ചുകളെ സമീപിക്കേണ്ടി വരും. ഇതുസംബന്ധിച്ച വിവരങ്ങള്‍ എസ്.എം.എസ് ആയി ഉപയോക്താക്കളെ അറിയിക്കണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശമുണ്ട്. പുതിയ കാര്‍ഡുകളുടെ പിന്‍നമ്പര്‍ ബ്രാഞ്ചില്‍ നിന്നു നേരിട്ടു കൈപ്പറ്റണം. നിലവിലുള്ള കാര്‍ഡുകള്‍ ഉപയോഗിച്ചു ബാങ്ക് തട്ടിപ്പുകള്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് ഇ.എം.വി കാര്‍ഡുകളിലേക്കു മാറാനുള്ള തീരുമാനത്തിലെത്തിയത്. മാഗ്‌നറ്റിക് കാര്‍ഡിനെ അപേക്ഷിച്ച് ഇ.എം.വി കാര്‍ഡുകള്‍ അധിക സുരക്ഷ നല്‍കുന്നു. മാഗ്‌നറ്റിക് സ്ട്രിപ്പിലെ വിവരങ്ങള്‍ പകര്‍ത്തിയെടുക്കാന്‍ എളുപ്പമാണ്. സ്‌കിമ്മിങ് വിദ്യയിലൂടെ കൃത്രിമ കാര്‍ഡ് ഉണ്ടാക്കിയ സംഭവങ്ങള്‍ ഒട്ടേറെയാണ്. ഇഎംവി കാര്‍ഡില്‍ ഇത്തരം തട്ടിപ്പുകള്‍ സാധ്യമല്ല.

 

 

Comments

comments

Categories: Banking