കറുവാപ്പട്ട, അടുക്കളയിലെ കേമന്‍

കറുവാപ്പട്ട, അടുക്കളയിലെ കേമന്‍

അടുക്കളയില്‍ കണ്ടെത്താവുന്ന ഏറ്റവും ഉപയോഗപ്രദമായ സുഗന്ധവര്‍ഗ്ഗങ്ങളില്‍ ഒന്നാണ് കറുവാപ്പട്ട. രുചി കൂട്ടുന്നതിന് ഭക്ഷണത്തില്‍ ചേര്‍ക്കാന്‍ മാത്രമല്ല ആരോഗ്യത്തിന് ഉത്തമമായ ഒന്നാണിത്. നിങ്ങളുടെ ചര്‍മ്മത്തിനും മുടിക്കും സംരക്ഷണം നല്‍കുന്നതിനും ഇത് കൊണ്ട് കഴിയുന്നു.

മുഖക്കുരുവാണ് നിങ്ങളുടെ പ്രശ്‌നമെങ്കില്‍ കറുവാപ്പട്ട കൊണ്ട് പരിഹാരമുണ്ട്. മൂന്നിലൊരും ഭാഗം തേനും ഒരു ഭാഗം കറുവാപ്പട്ടയും ചേര്‍ത്ത് മുഖത്തു പുരട്ടി അരമണിക്കൂറിന് ശേഷം കഴുകിക്കളയാം. ഇത് മുഖക്കുരു നീക്കും. അധികമുള്ള എണ്ണമയം നീക്കുന്നതിനും രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതിനും കറുവാപ്പട്ട നല്ലതാണ്.

നല്ലൊരു ആന്റിബയോട്ടിക്കാണ് കറുവാപ്പട്ട. ഇത് നിറം വര്‍ദ്ധിക്കുന്നതിന് ഉത്തമമാണ്. കറുവാപ്പട്ട, നേന്ത്രപ്പഴം, നാരങ്ങാനീര്, തൈര് എന്നിവ സമം ചേര്‍ത്ത് മുഖത്തു പുരട്ടുക. ശേഷം ചെറു ചൂടുവെള്ളം ഉപയോഗിച്ച് കഴുകുന്നത് ചുളിവുകളും പാടുകളും അപ്രത്യക്ഷമാകുന്നതിന് സഹായിക്കും.

 

 

Comments

comments

Categories: Health