രക്തത്തിലെ പഞ്ചസാരയുടെ അളവ് ലൈംഗികതയുമായി ബന്ധപ്പെട്ടു കിടക്കുന്നു

രക്തത്തിലെ പഞ്ചസാരയുടെ അളവ് ലൈംഗികതയുമായി ബന്ധപ്പെട്ടു കിടക്കുന്നു

നമ്മള്‍ നിത്യ ജീവിതത്തില്‍ കഴിക്കുന്ന ഭക്ഷണ സാധനങ്ങളില്‍ നിന്നും ശരീരത്തിലേക്ക് എത്തുന്ന പഞ്ചസാരയുടെ അളവ് വളരെ കൂടുതലാണ്. ഇത് പ്രമേഹം ടൈപ്പ് 2 ന്റെ അപകട സാധ്യത വര്‍ദ്ധിപ്പിക്കുകയാണ്. അന്ധത, ഹൃദയാഘാതം അടക്കം നിരവധി പ്രത്യാഘാതങ്ങളാണ് ഇത് ഉണ്ടാക്കുന്നത്. പ്രമേഹം നമ്മുടെ ലൈംഗിക ജീവിതത്തെയും ഗൗരവമായി സ്വാധീനിക്കുന്നുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍.

പഞ്ചസാരയും ലൈംഗിക പ്രവര്‍ത്തനവും.

രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ തോത് നാരുകള്‍ക്കും രക്തക്കുഴലുകള്‍ക്കും നാശ നഷ്ടം വരുത്തുന്നു. ഇത് ഒരു മനുഷ്യന്റെ സംവേദനക്ഷമത കുറയ്ക്കാനും ഉദ്ധാരണത്തിന് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നു. ഒടുവില്‍ ഹൃദയാഘാതത്തില്‍ കൊണ്ടെത്തിക്കുന്നു. ഇത് സ്ത്രീകളിലെ ലൈംഗിക പ്രവര്‍ത്തനങ്ങളെയും സാരമായി തന്നെ ബാധിക്കുന്നുണ്ട്. രക്തക്കുഴലുകള്‍ക്കുണ്ടാകുന്ന ക്ഷതം യോനി, ക്ലോറിറ്റീസ് എന്നിവയ്ക്കും ദോഷമായി ബാധിക്കുന്നു. ഇത് ലൈംഗിക താല്‍പര്യം ഇല്ലാതാക്കുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് എങ്ങനെ ക്രമീകരിച്ച് നിര്‍ത്താം.

ഭക്ഷണ നിയന്ത്രണം തന്നെയാണ് പ്രധാന വഴി. വെളുത്ത ആഹാരങ്ങള്‍( അരി ആഹാരങ്ങള്‍, ധ്യാന്യങ്ങള്‍) ഒഴിവാക്കി പയര്‍വര്‍ഗ്ഗങ്ങള്‍ പച്ചക്കറികള്‍ എന്നിവ കഴിക്കുക. സ്‌നാക്‌സുകളും ശീതള പാനീയങ്ങളും ഒഴിവാക്കുക. സാലഡ് ധാരാളമായി ആഹാരത്തില്‍ ഉള്‍പ്പെടുത്തുക, മദ്യപാനം കുറയ്ക്കുക, വ്യായാമം നന്നായി ചെയ്യുക.

Comments

comments

Categories: Health