ആലിബാബ 36.8 ദശലക്ഷത്തിലധികം  തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു

ആലിബാബ 36.8 ദശലക്ഷത്തിലധികം  തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു

ബീജിംഗ്: ചൈനീസ് ഇ-കൊമേഴ്‌സ് ഭീമന്‍മാരായ ആലിബാബ തങ്ങളുടെ ബൃഹത്തായ റീട്ടെയ്ല്‍ ആവാസവ്യവസ്ഥയുപയോഗിച്ച് കഴിഞ്ഞ വര്‍ഷം 36.8 ദശലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായി റിപ്പോര്‍ട്ട്. ടിമാള്‍, താവോബാവൊ തുടങ്ങിയ കമ്പനിയുടെ വിവിധ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ വഴി കഴിഞ്ഞ വര്‍ഷം 14.05 ദശലക്ഷം തൊഴിലവസരങ്ങളാണ് ഓണ്‍ലൈന്‍ റീട്ടെയ്‌ലര്‍മാര്‍ക്ക് നല്‍കിയതെന്ന് റെന്‍മിന്‍ യൂണിവേഴ്‌സിറ്റി ഓഫ് ചൈനയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അപ്പാരല്‍, ടെക്‌സ്റ്റെല്‍സ്, നിത്യോപയോഗ വസ്തുക്കള്‍, ഗൃഹോപകരണങ്ങള്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്ത റീട്ടയ്ല്‍ ഉല്‍പ്പന്ന വിഭാഗങ്ങള്‍. വര്‍ധിച്ചു വരുന്ന ഓണ്‍ലൈന്‍ റീട്ടെയ്ല്‍ സേവനങ്ങള്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ്, ഡിസൈന്‍, നിര്‍മാണം, ലോജിസ്റ്റിക്‌സ് തുടങ്ങി മേഖലകളില്‍ 22.76 ദശലക്ഷം തൊഴിവസങ്ങള്‍ സൃഷ്ടിച്ചു. ഇ-കൊമേഴ്‌സ് വിപണിയില്‍ വികസന പദ്ധതികള്‍ക്ക് രൂപം നല്‍കുക, ബിസിനസ് മാതൃക നവീകരണം, ഓഫ്‌ലൈന്‍ റീട്ടെയ്ല്‍ നൈപുണ്യം, കൂടിയ ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ സമന്വയം തുടങ്ങിയ കഴിവുകളുള്ള പ്രൊഫഷണലുകളുടെ വലിയ ആവശ്യകതയാണുള്ളത്. 2017 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ മുന്‍ 56 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ചയാണ് ആലിബാബ കൈവരിച്ചത്.

Comments

comments

Categories: Business & Economy