അഡാര്‍ ലുക്കില്‍ ഈ വിഷു

അഡാര്‍ ലുക്കില്‍ ഈ വിഷു

വിഷുവിനെ വരവേല്‍ക്കാന്‍ കോഴിക്കോട് വിപണി ഒരുങ്ങിക്കഴിഞ്ഞു. വിഷുക്കോടിക്കായുള്ള തിരക്കും ദിവസങ്ങള്‍ക്കു മുന്നേ തുടങ്ങി കഴിഞ്ഞതാണ്. എല്ലാ വിഷുവിനും എന്തെങ്കിലുമൊരു സ്‌പെഷ്യല്‍ ഐറ്റവുമായാണ് ഓരോ വിപണിയും എത്താറുള്ളത്. ഇത്തവണ വസ്ത്ര വിപണി എത്തിയിരിക്കുന്നത് അഡാര്‍ ചുരിദാറുകളും ടോപ്പുകളുമായാണ്. അഡാര്‍ ലവ് തിയേറ്ററുകളില്‍ എത്തും മുമ്പേ വസ്ത്ര വിപണിയില്‍ സ്റ്റാര്‍ ആയികൊണ്ടിരിക്കുകയാണ്. എല്ലാതരം തുണികളിലും അഡാര്‍ എത്തിയിട്ടുണ്ടെങ്കിലും ഷിഫോണ്‍ തുണികളിലാണ് കൂടുതല്‍ മോഡലുകളും എത്തിയിരിക്കുന്നതെന്ന് കോഴിക്കോട്ടെ വസ്ത്ര വ്യാപാരികള്‍ പറയുന്നു. കൂടുതല്‍ ആളുകള്‍ വാങ്ങുന്നതും ഷിഫോണ്‍ തുണികളിലെ മോഡല്‍ ആണ്. ടോപ്പുകളുടെ വില 750 ല്‍ തുടങ്ങുമ്പോള്‍ അഡാര്‍ ചുരിദാറുകളുടെ വില 2000 നു മുകളിലാണ്. പക്ഷെ വിലയൊന്നും വാങ്ങാന്‍ എത്തുന്നവര്‍ക്ക് പ്രശ്‌നമാവുന്നില്ലെന്നും കച്ചവടക്കാര്‍ പറയുന്നു. പേര് ക്ലിക്കായതു പോലെ ഈ വസ്ത്രങ്ങളും പെട്ടന്ന് ആളുകള്‍ ഏറ്റെടുത്തു കഴിഞ്ഞു. സാധാരണയുള്ള ടോപ്പിന്റെ ചുരിദാറിന്റെയും മുകളില്‍ ലോങ് അല്ലെങ്കില്‍ ഷോട്ട് ഷ്രഗ് വരുന്നതാണ് അഡാര്‍ ചുരിദാറും ടോപ്പുകളും. കഴിഞ്ഞ തവണത്തെ ആഘോഷങ്ങളില്‍ ജിമിക്കി കമ്മലാണ് തിളങ്ങിയതെങ്കില്‍ ഇത്തവണ അഡാര്‍ ആണ് തിളങ്ങി കൊണ്ടിരിക്കുന്നത്. ജിമിക്കി കമ്മല്‍ വിപണിയില്‍ നിന്നും ഔട്ടാവാതെ ഈ വിഷുവിനും വിപണിയില്‍ ഉണ്ട്.

Comments

comments

Categories: Business & Economy
Tags: adaar vishu