വുമണ്‍ ടെക് മേക്കേഴ്‌സ് കാലിക്കറ്റ്

വുമണ്‍ ടെക് മേക്കേഴ്‌സ് കാലിക്കറ്റ്

ജി ഡി ജി (ഗൂഗിള്‍ ഡെവലപ്പ്‌മെന്റ് ഗ്രൂപ്പ്) ന്റെ നേതൃത്വത്തില്‍ സ്റ്റാര്‍ട്പ്പ് മിഷന്റെ സഹായത്തോടെ കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ വുമണ്‍ ടെക് മേക്കേഴ്‌സ് 2018 നടന്നു. തുടര്‍ച്ചയായി കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലും വുമണ്‍ഡെ യുടെ ഭാഗമായി നടത്തി വരുന്ന പരിപാടിയാണിത്. സംരഭക മേഖലയിലെ വളര്‍ന്നു വരുന്ന സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഒപ്പം ടെക്‌നിക്കല്‍ മേഖലയിലേക്ക് സ്ത്രീകളുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കുക എന്നതും. വിദ്യാര്‍ഥികള്‍ അടക്കം നിരവധി പേരെ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് ഓരോ വര്‍ഷവും പരിപാടി സംഘടിപ്പിക്കാറുള്ളത്. ചെറിയ ആഗ്രഹത്തില്‍ തുടങ്ങി ഇന്ന് അറിയപ്പെടുന്ന ബിസിനസുകാരായി മാറിയ ആളുകളാണ് ഓരോ തവണയും പരിപാടിയുടെ ഭാഗമായി ക്ലാസുകള്‍ നല്‍കാനായി ഇവിടേയ്ക്ക് എത്തുന്നത്. ഇത്തവണ ഗ്രിഫിങ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ആന്റ് ഡിസൈനേഴ്‌സ് പോര്‍ട്ടല്‍ കോ ഫൗണ്ടര്‍ പല്ലവി മുരളീധരന്‍ ആണ് ക്ലാസ് നല്‍കിയത്.

Comments

comments

Categories: Women