യാത്രാ സമയത്തെ ചര്‍ദ്ദി നിങ്ങളുടെ യാത്രകള്‍ക്ക് വിലങ്ങു തടിയാവുന്നുണ്ടോ?

യാത്രാ സമയത്തെ ചര്‍ദ്ദി നിങ്ങളുടെ യാത്രകള്‍ക്ക് വിലങ്ങു തടിയാവുന്നുണ്ടോ?

യാത്രകള്‍ ചെയ്യാന്‍ ഒത്തിരി ഇഷ്ടമാണെങ്കിലും യാത്രകള്‍ക്ക് പലപ്പോഴും മുമ്പില്‍ വിലങ്ങു തടിയാവുന്നത് യാത്ര സമയങ്ങളിലെ ചര്‍ദ്ദിയാണ്. എങ്ങനെ ഈ ചര്‍ദ്ദിയെ ഒഴിവാക്കാം.

-യാത്ര വേളകളില്‍ ഇടയ്ക്കിടെ ചെറുനാരങ്ങ, തുളസി പോലുള്ളവ മണത്തു നോക്കുക.
-യാത്ര പോവുമ്പോള്‍ കൈയില്‍ ഒരു ന്യൂസ് പേപ്പര്‍ കരുതുക. അത് വാഹനത്തില്‍ ഇരിക്കുന്ന സ്ഥലത്ത് കട്ടിയില്‍ -വിരിച്ച് അതിനു മുകളില്‍ ഇരിക്കുക. ഇനി നിങ്ങള്‍ നില്‍ക്കുകയാണെങ്കില്‍ ന്യൂസ് പേപ്പര്‍ ചെറുതായി മടക്കി -വയറിനോട് ചേര്‍ത്ത് തിരികി വച്ചാലും മതി.
-ജീരകം, ഗ്രാമ്പു എന്നിവ വായില്‍ ഇട്ട് വെറുതെ ചവയ്ക്കുക.
-ദൂരത്തുള്ള ചലിക്കാത്ത വസ്തുവില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഇരിക്കുക.
-ധാരാളം വെള്ളം കുടിക്കുക.
-യാത്രകളില്‍ ഭക്ഷണം കഴിക്കുന്നത് പരമാവധി കുറയ്ക്കുക.

 

Comments

comments

Categories: Health