വി കെ വര്‍ഗീസ് കാറ്ററിംഗ് രംഗത്തെ സമാനതകളില്ലാത്ത നായകന്‍

വി കെ വര്‍ഗീസ്  കാറ്ററിംഗ് രംഗത്തെ സമാനതകളില്ലാത്ത നായകന്‍

കാലത്തിന് മുന്‍പേ സഞ്ചരിച്ച ധിഷണശാലി എന്ന് വേണം വികെവി കാറ്ററേഴ്‌സ് മാനേജിംഗ് ഡയറക്റ്റര്‍ വി കെ വര്‍ഗീസിനെ വിശേഷിപ്പിക്കുവാന്‍. മലയാളികള്‍ ഔട്ട് ഡോര്‍ കാറ്ററിംഗ് സേവനങ്ങള്‍ പരിചരിക്കുന്നതിനും ഏറെ മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 33 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വി കെ വര്‍ഗീസ് തുടക്കം കുറിച്ച വികെവി കാറ്ററേഴ്‌സ് എന്ന സ്ഥാപനം കേരളത്തിന്റെ ഭക്ഷ്യ സംസ്‌കാരത്തെ തന്നെ മാറ്റി മറിക്കുകയായിരുന്നു. മൂന്ന് പതിറ്റാണ്ടുകള്‍ക്കിപ്പുറം ഈ രംഗത്തെ ഒന്നാമനായി വിപണി കീഴടക്കി നില്‍ക്കുമ്പോള്‍ വര്‍ഗീസിന് പറയാനുള്ളത് ബിസിനസില്‍ താന്‍ പുലര്‍ത്തിയ സത്യസന്ധതയേയും വിട്ടുവീഴ്ചയില്ലാത്ത ഗുണനിലവാരത്തേയും കുറിച്ച് മാത്രമാണ്. വികെവി കാറ്ററേഴ്‌സിന്റെ വിജയമന്ത്രവും അത് തന്നെയാണ് 

ആഘോഷങ്ങള്‍ക്ക് പേര് കേട്ട നാടാണ് കേരളം, ആഘോഷം എന്തുമാകട്ടെ കലവറ രുചിപ്പെരുമയില്‍ നിറയണമെങ്കില്‍ അവിടെ വികെവി കാറ്ററേഴ്‌സിന്റെ സാന്നിധ്യം കൂടി വേണം. നമ്മുടെ നാടന്‍ സദ്യ മുതല്‍ ചൈനീസ്, തായ്, കോണ്ടിനെന്റല്‍ തുടങ്ങി ഭക്ഷണം ഏതു ശൈലിയില്‍ ഉള്ളതുമാകട്ടെ, ഒരുക്കേണ്ടത് ആയിരം പേര്‍ക്കോ പതിനായിരം പേര്‍ക്കോ ആവട്ടെ, വികെവി കാറ്ററേഴ്‌സ് ഉണ്ടെങ്കില്‍ പിന്നെ ഭക്ഷണത്തിന്റെ നിലവാരത്തെകുറിച്ചോ രുചിയെക്കുറിച്ചോ രണ്ടാമതൊരു അന്വേഷണത്തിന്റെ ആവശ്യമില്ല. കാരണം, മൂന്ന് പതിറ്റാണ്ടിലേറെയുള്ള അനുഭവസമ്പത്തുമായാണ് വികെവി കാറ്ററേഴ്‌സ് ഭക്ഷണം ഒരുക്കുന്നത്.

കാറ്ററിംഗ് എന്ന വാക്ക് മലയാളികള്‍ക്ക് പരിചയം പോലും ഇല്ലാതിരുന്ന കാലത്താണ് വി കെ വര്‍ഗീസ് തന്റെ കാറ്ററിംഗ് യൂണിറ്റ് ആരംഭിക്കുന്നത്. 1975 ല്‍ കൊച്ചി എം.ജി റോഡില്‍ കോപ്പര്‍ ചിമ്മിനി എന്ന റെസ്റ്റോറന്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. ആ റെസ്റ്റോറന്റ് തുടക്കം മുതലേ രുചികരമായ ഭക്ഷണം വിളമ്പുന്നതില്‍ പേരുകേട്ടതായിരുന്നു. അതിനാല്‍ തന്നെ അവിടെ വിവിധങ്ങളായ കോണ്‍ഫറന്‍സുകള്‍ സംഘടിപ്പിക്കപ്പെട്ടിരുന്നു. അക്കാലത്ത് കല്യാണ ആഘോഷങ്ങള്‍ ഇന്നത്തേതില്‍ നിന്നും വ്യത്യസ്തമായിരുന്നു. ഔട്ട് ഡോര്‍ കാറ്ററിംഗ് എന്നത് ജനങ്ങളുടെ ചിന്തയില്‍ പോലും ഉണ്ടായിരുന്നില്ല. തൂശനില ഇട്ട് താഴെ ഇരുന്ന് ഊണ് കഴിക്കുന്ന അക്കാലത്ത്, പ്‌ളേറ്റുകളും കസേരകളും വാടകക്ക് എടുക്കുവാനുള്ള സൗകര്യവും ഉണ്ടായിരുന്നില്ല.

എന്നാല്‍ ഈ അന്തരീക്ഷത്തെ ബിസിനസ് കണ്ണുകളിലൂടെയാണ് വി കെ വര്‍ഗീസ് കണ്ടത്. എന്തുകൊണ്ട്് കല്യാണങ്ങള്‍ക്കും മറ്റു ആഘോഷങ്ങള്‍ക്കും ആവശ്യാനുസരണം ഭക്ഷണം ഉണ്ടാക്കി നല്‍കിക്കൂടാ? വി കെ വര്‍ഗീസിന്റെ ഈ ചിന്ത ചെന്നവസാനിച്ചത് ഒരു കാറ്ററിംഗ് യൂണിറ്റ് ആരംഭിക്കുക എന്ന തീരുമാനത്തില്‍ ആയിരുന്നു. അങ്ങനെ 1985 ല്‍ വികെവി കാറ്ററേഴ്‌സ് എന്ന സ്ഥാപനത്തിന് അദ്ദേഹം തുടക്കം കുറിച്ചു.

ആദ്യ പരിപാടി തന്നെ വന്‍ വിജയം

ഔട്ട് ഡോര്‍ കാറ്ററിംഗ് സര്‍വീസ് എന്ന നിലക്ക് താന്‍ ഏറ്റെടുത്ത ആദ്യ പരിപാടി തന്നെ വന്‍ വിജയമാക്കി മാറ്റാന്‍ സാധിച്ചതാണ് വികെവി കാറ്ററേഴ്‌സിന്റെ വിജയം അരക്കിട്ടുറപ്പിച്ചത്. മൂന്നാറില്‍ നടന്ന ഒരു സര്‍ജിക്കല്‍ കോണ്‍ഫറന്‍സ് ആയിരുന്നു വികെവി കാറ്ററേഴ്‌സ് ആദ്യം ഏറ്റെടുത്ത വലിയ പരിപാടി. ഏകദേശം 700 ല്‍ പരം ആളുകള്‍ പങ്കെടുക്കുന്ന ആ പരിപാടിക്കുവേണ്ടി അഞ്ചു ദിവസത്തെ ഭക്ഷണം തയ്യാറാക്കുക എന്നതായിരുന്നു വികെവി കാറ്ററേഴ്‌സ് ഏറ്റെടുത്ത ചുമതല. ആ കരാര്‍ ഏറ്റെടുക്കുന്നതിന് മുന്‍പ് വികെ വര്‍ഗീസ് പലകുറി ആലോചിച്ചു. നല്ല രീതിയില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല എങ്കില്‍ അത് തന്റെ സ്ഥാപനത്തിന്റെ വളര്‍ച്ചയെ എന്നെന്നേക്കുമായി തളര്‍ത്തും എന്നറിഞ്ഞിട്ടും ആ കരാറുമായി മുന്നോട്ടു പോകുവാന്‍ അദ്ദേഹം തീരുമാനിച്ചു.

‘സെര്‍വ് ഫ്രം ദി ഹാര്‍ട്ട്’ എന്ന വിജയമന്ത്രത്തില്‍ അധിഷ്ഠിതമായാണ് വികെവിയുടെ പ്രവര്‍ത്തനമത്രയും. ഉപഭോക്താക്കളോട് കഴിയുന്നത്ര ഇഴുകിച്ചേര്‍ന്ന്, അവരുടെ താല്‍പര്യങ്ങള്‍ മനസ്സിലാക്കിക്കൊണ്ട് മാത്രമാണ് പാചകവും വിതരണവും. ഒപ്പം മികച്ച ടീം സ്പിരിറ്റ് നിലനിര്‍ത്താനും വികെവി ശ്രമിക്കുന്നു.

700 പേരിലധികം ആളുകള്‍ പങ്കെടുത്ത കോണ്‍ഫറന്‍സ്, പലരും പല ഭക്ഷണാഭിരുചി ഉള്ളവര്‍. നാടന്‍ സദ്യ മുതല്‍ കോണ്ടിനെന്റല്‍ ഭക്ഷണം വരെ വികെവി കാറ്ററേഴ്‌സ് ആ കോണ്‍ഫറന്‍സിനായി തയ്യാറാക്കി. നാടന്‍ സദ്യ ആവശ്യപ്പെട്ടവര്‍ക്ക് ജുബ്ബയും മുണ്ടും ധരിച്ച വിളമ്പുകാര്‍ ആയിരുന്നു ഭക്ഷണം വിളമ്പിയത്. അത്‌പോ
ലെ കോണ്ടിനെന്റല്‍ ഭക്ഷണം ആവശ്യപ്പെട്ടവര്‍ക്ക് സ്യൂട്ടും കോട്ടും ധരിച്ചവരും. 33 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇത്തരത്തില്‍ ഒരു രീതി വി കെ വര്‍ഗീസ് പരീക്ഷിച്ചത് എന്ന് ഓര്‍ക്കണം. ഭക്ഷണം വിളമ്പുന്നതിലെ ആ പുത്തന്‍ പരീക്ഷണം ഭക്ഷണം പോലെ തന്നെ ജനങ്ങള്‍ക്ക് ഇഷ്ടമായി. അതോടെ വികെവി കാറ്ററേഴ്‌സിന്റെ നല്ല കാലം തുടങ്ങി എന്നുപറയാം. തുടര്‍ന്ന് വന്ന വലിയ പരിപാടികളില്‍ എല്ലാം കാറ്ററിംഗിന്റെ അമരത്ത്
വികെവി തന്നെ.

”കൂട്ടുകുടുംബ വ്യവസ്ഥിതി മാറി അണുകുടുംബങ്ങള്‍ സജീവമായതോടെയാണ് ആളുകള്‍ കാറ്ററിംഗ് രംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചത്. അത് വികെവിയുടെ വളര്‍ച്ചയിലും ഏറെ സഹായകമായിട്ടു.പിന്നെ ഗുണനിലവാരത്തില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാന്‍ ഞങ്ങള്‍ ഒരുക്കമായിരുന്നില്ല. ഏറ്റവും മികച്ച വസ്തുക്കള്‍ തന്നെ പാചകത്തിനായി ഞങ്ങള്‍ തെരെഞ്ഞെടുത്തു. ബിസിനസ്സില്‍ ഇത്രത്തോളം വിജയിക്കാന്‍ ഞങ്ങളെ സഹായിച്ചത് ഇത്തരത്തില്‍ അച്ചടക്കത്തോടെയുള്ള പ്രവര്‍ത്ത ശൈലി തന്നെയായിരുന്നു” വികെവി കാറ്ററേഴ്‌സ് മാനേജിംഗ് ഡയറക്റ്റര്‍ വികെ വര്‍ഗീസ് പറയുന്നു.

നാടറിഞ്ഞും രുചിയറിഞ്ഞും ഭക്ഷണം

ഓരോ നാടിന്റെ രുചിക്കും അതിന്റേതായ പ്രത്യേകതകള്‍ ഉണ്ട്. ഉദാഹരണത്തിന് ആലപ്പുഴയിലെ ഭക്ഷണത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് തിരുവനന്തപുരത്തേത്.എറണാകുളത്തെ ഭക്ഷണത്തില്‍ നിന്നും തികച്ചും വേറിട്ടതാണ് മലബാറിലെ രുചികള്‍, അതിനാല്‍ സ്ഥിരം ഒരു രുചി പരീക്ഷിക്കുന്നത് ശരിയാവില്ല. ഓരോ നാടിന്റെയും സവിശേഷതകളും രുചിയും അറിഞ്ഞാണ് വികെവിയുടെ പാചകം. അത് തന്നെയാണ് മറ്റു കാറ്ററിംഗ് യൂണിറ്റുകളില്‍ നിന്നും വികെവിയെ മാറ്റി നിര്‍ത്തുന്ന ഘടകവും. കേരളീയ വിഭവങ്ങള്‍ക്കു പുറമേ ചൈനീസ്, നോര്‍ത്ത് ഇന്ത്യന്‍, കോണ്ടിനെന്റല്‍ എന്നിങ്ങനെ വ്യത്യസ്ത രുചിക്കൂട്ടുകളാണ് ഞങ്ങള്‍ ഒരുക്കുന്നത്.

” കാറ്ററിംഗ് ആണ് എന്റെ പ്രവര്‍ത്തനമേഖല, എന്നാല്‍ അതിനെ കേവലം ബിസിനസ് ആയി മാത്രം കാണുന്ന ഒരു വ്യക്തിയല്ല ഞാന്‍. എന്റെ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്ന ഓരോ വ്യക്തികളോടും ഞാന്‍ ഇക്കാര്യം നിഷ്‌കര്‍ഷിച്ചിട്ടുമുണ്ട്. പാചകത്തെ ബിസിനസ് ആയി മാത്രം കണ്ടാല്‍ വളര്‍ച്ച ഉണ്ടാകില്ല. നാം ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുന്ന ഓരോ വ്യക്തിയും നല്ലത് പറയുമ്പോള്‍ മാത്രമാണ് പാചകം കലയായി മാറുന്നത്. നമ്മുടെ അധ്വാനവും സമയവുമെല്ലാം നല്ലതിനുവേണ്ടി മാത്രം വിനിയോഗിക്കുമ്പോഴാണ് ഭക്ഷണവും നന്നാവുന്നത്. ഒരാള്‍ക്ക് ഒറ്റയ്ക്ക് ചെയ്യാന്‍ സാധിക്കുന്ന കാര്യമല്ല കാറ്ററിംഗ് ബിസിനസ്. ഇത് മഹത്തായ ഒരു കൂട്ടായ്മ ആണ്. സെയില്‍സ്, മാര്‍ക്കറ്റിംഗ്, അടുക്കളയിലെ ജോലിക്കാര്‍ തുടങ്ങി ഒരുപാട് പേരുടെ അധ്വാനം ആണ്.രുചിയുള്ള ഭക്ഷണം കൃത്യസമയത്ത് വിതരണം ചെയ്യുക എന്നതാണ് പ്രധാനം. ഭക്ഷണം വിളമ്പേണ്ട സമയത്തില്‍ നിന്നും അല്‍പം വൈകിയാല്‍ ഈ രംഗത്ത് നമുക്ക് ചീത്തപ്പേരുണ്ടാകും” വികെ വര്‍ഗീസ് പറയുന്നു.

ഓരോ നാടിന്റെ രുചിക്കും അതിന്റേതായ പ്രത്യേകതകള്‍ ഉ@്. ഉദാഹരണത്തിന് ആലപ്പുഴയിലെ ഭക്ഷണത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് തിരുവനന്തപു രത്തേത്.എറണാകുളത്തെ ഭക്ഷണത്തില്‍ നിന്നും തികച്ചും വേറിട്ടതാണ് മലബാറിലെ രുചികള്‍, അതിനാല്‍ സ്ഥിരം ഒരു രുചി പരീക്ഷിക്കുന്നത് ശരിയാവില്ല. ഓരോ നാടിന്റെയും സവിശേഷതകളും രുചിയും അറിഞ്ഞാണ് വികെവിയുടെ പാചകം. അത് തന്നെയാണ് മറ്റു കാറ്ററിംഗ് യൂണിറ്റുകളില്‍ നിന്നും വികെവിയെ മാറ്റി നിര്‍ത്തുന്ന ഘടകവും

തൊഴിലാളികളെ ബിസിനസ് പങ്കാളിയാക്കി നേടിയ വിജയം

കാറ്ററിംഗ് ബിസിനസില്‍ തീര്‍ത്തും വേറിട്ട ആശയമാണ് വി കെ വര്‍ഗീസ് സ്വീകരിച്ചത്. തന്റെ തൊഴിലാളികളെ തന്നെ ബിസിനസ് പങ്കാളികളാക്കുക. കേള്‍ക്കുമ്പോള്‍, ആശ്ചര്യം തോന്നും എങ്കിലും വികെവിയുടെ വിജയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ ഒന്നാണ് അത്. വലിയ വലിയ പരിപാടികള്‍ ഏറ്റെടുത്ത നടത്തുമ്പോള്‍ ഒറ്റക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്ന ആശങ്കയാണ് വികെ വര്‍ഗീസിനെ കൊണ്ട് ഇത്തരത്തിലുള്ള ഒരു ബിസിനസ് മോഡല്‍ സ്വീകരിപ്പിച്ചത്. കാരണം, ഒരു ചെറിയ തെറ്റുപറ്റിയാല്‍ അതിന് വലിയ വില കൊടുക്കേണ്ടി വരും.അതിനാല്‍ ആദ്യകാലത്ത് അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്ന പ്രഗത്ഭരായ ഏഴ് തൊഴിലാളികളെ വര്‍ക്കിംഗ് പാര്‍ട്‌ണേഴ്‌സ് ആക്കി വികെവി കാറ്ററേഴ്‌സ് വിപുലപ്പെടുത്തി. ഇന്ന് 147 വര്‍ക്കിംഗ് പാര്‍ട്‌ണേഴ്‌സിനൊപ്പം തിരുവനന്തപുരം, കായംകുളം, എറണാകുളം, തിരുവല്ല എന്നിവിടങ്ങളിലായി നാല് ബ്രാഞ്ചുകളുമായി വി.കെ.വി വളര്‍ന്നിരിക്കുന്നു.

‘സെര്‍വ് ഫ്രം ദി ഹാര്‍ട്ട്’ എന്ന വിജയമന്ത്രത്തില്‍ അധിഷ്ഠിതമായാണ് വികെവിയുടെ പ്രവര്‍ത്തനമത്രയും. ഉപഭോക്താക്കളോട് കഴിയുന്നത്ര ഇഴുകിച്ചേര്‍ന്ന്, അവരുടെ താല്‍പര്യങ്ങള്‍ മനസ്സിലാക്കിക്കൊണ്ട് മാത്രമാണ് പാചകവും വിതരണവും. ഒപ്പം മികച്ച ടീം സ്പിരിറ്റ് നിലനിര്‍ത്താനും വികെവി ശ്രമിക്കുന്നു. ” ടീം സ്പിരിറ്റാണ് ഞങ്ങളെ ഈ രംഗത്തെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. ഈ ടീം ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ ഇപ്പോഴും ബിസിനസ് തുടരില്ലായിരുന്നു. അവര്‍ ആരും ഒരു രീതിയിലും എന്നെ ഭാരപ്പെടുത്താറില്ല. ഒരു പിതാവിന് കൊടുക്കുന്ന സ്‌നേഹമാണ് അവരില്‍നിന്ന് എനിക്ക് ലഭിക്കുന്നത്” വികെ വര്‍ഗീസ് പറയുന്നു
വര്‍ക്കിംഗ് പാര്‍ട്‌ണേഴ്‌സ് എന്ന ആശയത്തിന് വികെവി കാറ്ററേഴ്‌സിനെ തേടി ധാരാളം അവാര്‍ഡുകള്‍ എത്തിയിരുന്നു. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുമുള്ള പ്രശംസാപത്രങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

അല്‍പം സിനിമാ കമ്പവും

കാറ്ററിംഗ്‌സ് സര്‍വീസിനൊപ്പം അല്‍പം സിനിമാ കമ്പവും ഉള്ള വ്യക്തിയാണ് വികെ വര്‍ഗീസ്. അനിയന്‍ ബാവ ചേട്ടന്‍ ബാവ , ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്നീ ചിത്രങ്ങള്‍ അദ്ദേഹം നിര്‍മിച്ചതാണ്. കാറ്ററിംഗ് സര്‍വീസില്‍ എന്നപോലെ സിനിമയിലും കൈ വച്ചിടത്തെല്ലാം അദ്ദേഹം പൂര്‍ണ വിജയമായിരുന്നു.

ഏതു പ്രവര്‍ത്തനങ്ങള്‍ക്കും കൂടെ നില്‍ക്കുന്ന കുടുംബമാണ് തന്റെ ഏറ്റവും വലിയ സമ്പാദ്യം എന്ന് വികെ വര്‍ഗീസ് വിശ്വസിക്കുന്നു. ഭാര്യ സുശീല വര്‍ഗീസ് തഹസില്‍ദാര്‍ ആയിരുന്നു. മൂന്ന് ആണ്‍മക്കള്‍. മൂത്ത മകന്‍ കുര്യാക്കോസ് വര്‍ഗീസ് സുപ്രീം കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നു, രണ്ടാമത്തെ മകന്‍ ഇപ്പോള്‍ അമേരിക്കയില്‍ പഠിക്കുന്നു. മൂന്നാമത്തെ മകനും കുടുംബത്തിനൊപ്പം വിദേശത്താണ്.

Comments

comments