ബിജെപി എംഎല്‍എ പീഡിപ്പിച്ചെന്നാരോപിച്ച് ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിയുടെ പിതാവ് പൊലിസ് കസ്റ്റഡിയില്‍ മരിച്ചു

ബിജെപി എംഎല്‍എ പീഡിപ്പിച്ചെന്നാരോപിച്ച് ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിയുടെ പിതാവ് പൊലിസ് കസ്റ്റഡിയില്‍ മരിച്ചു

ലഖ്‌നൗ: ബിജെപി എംഎല്‍എ പീഡിപ്പിച്ചുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുമ്പില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടിയുടെ പിതാവ് പൊലിസ് കസ്റ്റഡിയില്‍ മരിച്ചു. യോഗിയുടെ വീടിന് മുന്നില്‍ നടന്ന സംഭവങ്ങളെ തുടര്‍ന്ന് പെണ്‍കുട്ടിയെയും പിതാവിനെയും പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഞായറാഴ്ച രാത്രി ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.

ഉന്നാവോയില്‍ നിന്നുള്ള ബിജെപി നിയമസഭാംഗമായ കുല്‍ദീപ് സിങ് സെംഗറിനെതിരെ ആരോപണം ഉന്നയിച്ചാണ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പൊലിസില്‍ പരാതി നല്കിയെങ്കിലും തന്നെ ഭീഷണിപ്പെടുത്തുകയാണെന്നായിരുന്നു പെണ്‍കുട്ടിയുടെ ആരോപണം.

Comments

comments

Categories: FK News