ബഹിരാകാശത്ത് ആദ്യ ആഡംബര ഹോട്ടല്‍

ബഹിരാകാശത്ത് ആദ്യ ആഡംബര ഹോട്ടല്‍

ബഹിരാകാശ വാണിജ്യരംഗം പുത്തനുണര്‍വിന്റെ പാതയിലാണ്. ഈ വര്‍ഷം ഫെബ്രുവരിയില്‍ അമേരിക്കയിലെ കെന്നഡി സ്‌പേസ് സെന്ററില്‍നിന്നും സ്‌പേസ് എക്‌സ് ഫാല്‍ക്കണ്‍ ഹെവി വിക്ഷേപിച്ചത് ചരിത്രമായിട്ടാണ് രേഖപ്പെടുത്തിയത്. ഈയൊരു വിക്ഷേപണത്തോടെ വരും കാലങ്ങളില്‍ ചെലവ് കുറഞ്ഞതും ഫലപ്രദവുമായ ബഹിരാകാശ യാത്രകള്‍ നടത്താന്‍ സാധിക്കുമെന്നും കരുതപ്പെടുന്നുണ്ട്. 2022-ല്‍ വിനോദ സഞ്ചാരികളെ ബഹിരാകാശത്ത് സ്വീകരിക്കാനായി ഹോട്ടല്‍ ആരംഭിക്കാന്‍ പോവുകയാണ് അമേരിക്കന്‍ സ്‌പേസ് ടെക്‌നോളജി സ്റ്റാര്‍ട്ട് അപ്പ് ആയ ഓറിയോണ്‍ സ്പാന്‍.

സൂര്യോദയത്തിന്റെയും സൂര്യാസ്തമയങ്ങളുടെയും അപൂര്‍വ്വവും, സമാനതകളില്ലാത്തതുമായ കാഴ്ചകള്‍ പ്രദാനം ചെയ്യുന്ന യാത്ര ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ ഓറിയോണ്‍ സ്പാന്‍ (orion span) എന്ന യുഎസ് ആസ്ഥാനമായ സ്‌പേസ് ടെക്‌നോളജി സ്റ്റാര്‍ട്ട് അപ്പ് നിങ്ങള്‍ക്കായി ഒരു അപൂര്‍വ അവസരം ഒരുക്കും. ഈ അവസരത്തിനായി ഒരു വ്യക്തി ചെലവഴിക്കേണ്ടി വരുന്ന തുക ഏകദേശം 9.5 ദശലക്ഷം ഡോളറായിരിക്കും (61 കോടി രൂപ). ഓറിയോണ്‍ സ്പാന്‍ 2022-ല്‍ ആരംഭിക്കുന്ന ആഡംബര ഹോട്ടലിലിരുന്നായിരിക്കും കാഴ്ചകള്‍ ആസ്വദിക്കാനാവുന്നത്. ഇൗ മാസം അഞ്ചിനു കാലിഫോര്‍ണിയയിലെ സാന്‍ജോസില്‍ നടന്ന സ്‌പേസ് 2.0 ഉച്ചകോടിയില്‍ വച്ചാണ് ഓറിയോണ്‍ സ്പാന്‍ പദ്ധതിയെ കുറിച്ച് പ്രഖ്യാപനം നടത്തിയത്.

Aurora Station -എന്ന പേരാണ് ആഡംബര സ്‌പേസ് ഹോട്ടലിനു നല്‍കിയിരിക്കുന്നത്. ഇതില്‍ രണ്ട് crew members(മുന്‍ ബഹിരാകാശ സഞ്ചാരികളെയായിരിക്കും മിക്കവാറും ക്രൂ മെംബര്‍മാരായി നിയമിക്കുന്നത്) ഉള്‍പ്പെടെ ആറ് പേര്‍ക്ക് താമസിക്കാന്‍ സാധിക്കും.  ഒരു വലിയ സ്വകാര്യ ജെറ്റിന്റെ ക്യാബിന്റെ വലുപ്പം ഉണ്ടായിരിക്കും ഈ സ്റ്റേഷന്. 43.5 അടി നീളവും 14.1 അടി വീതിയുമുണ്ടായിരിക്കും. ഈ സ്റ്റേഷന്റെ വലുപ്പം ഏകദേശമറിയാന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ നീളം അറിയുന്നത് നല്ലതായിരിക്കും. 357 അടിയാണ് ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷന്‍ നീളം.

‘ എല്ലാവരും ബഹിരാകാശത്ത് എത്താന്‍ അവസരമൊരുക്കുകയാണു പദ്ധതിയിലൂടെ ഞങ്ങള്‍ ലക്ഷ്യമിടുന്നത്. കാരണം നമ്മളുടെ നാഗരികതയുടെ അവസാന അതിര്‍ത്തിയാണു ബഹിരാകാശമെന്ന് ‘ ഓറിയോണ്‍ സ്പാനിന്റെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവുമായ ഫ്രാങ്ക് ബങ്കര്‍ പറഞ്ഞു. ഒരാള്‍ക്കു യാത്ര,താമസ ചെലവായി ഈടാക്കാന്‍ ഉദ്ദേശിക്കുന്നത് 9.5 ദശലക്ഷം ഡോളറാണ് ( ഏകദേശം 61 കോടി രൂപ). ഇതു വളരെ ചുരുങ്ങിയ തുകയാണെന്ന അഭിപ്രായമാണു ബങ്കര്‍ പങ്കുവച്ചത്. 2001 മുതല്‍ 2009 വരെയുള്ള കാലയളവില്‍ ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷന്‍ (ഐഎസ്എസ്) സന്ദര്‍ശിച്ച ഓരോ ബഹിരാകാശ യാത്രികനും ഓരോ യാത്രയില്‍ ചെലവഴിച്ചത് 20 മില്യന്‍ ഡോളറാണ്(ഏകദേശം 121 കോടി രൂപ). ഈ തുക വച്ചു നോക്കുമ്പോള്‍ ഓറിയോണ്‍ സ്പാന്‍ ഈടാക്കുന്ന തുക നേര്‍ പകുതിയാണ്.

യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈനില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ വരെ ഓറിയോണ്‍ സ്പാന്‍ എന്ന കമ്പനി സൗകര്യമൊരുക്കിയിട്ടുണ്ട്. കമ്പനിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ യാത്രയെ കുറിച്ചും താമസത്തെ കുറിച്ചുമുള്ള വിവരങ്ങള്‍ ലഭ്യമാകും. യാത്രയ്ക്കും താമസത്തിനുമായി 9.5 മില്യന്‍ ഡോളറാണ് ഈടാക്കുന്നതെങ്കിലും 80,000 ഡോളര്‍(ഏകദേശം 52 ലക്ഷം രൂപ) സെക്യൂരിറ്റി ഡെപ്പോസിറ്റായി നല്‍കേണ്ടതുണ്ട്.

ബഹിരാകാശ വാണിജ്യരംഗം പുത്തനുണര്‍വിന്റെ പാതയിലാണ്. ഈ വര്‍ഷം ഫെബ്രുവരിയില്‍ അമേരിക്കയിലെ കെന്നഡി സ്‌പേസ് സെന്ററില്‍നിന്നും സ്‌പേസ് എക്‌സ് എന്ന കമ്പനി ഫാല്‍ക്കണ്‍ ഹെവി എന്ന റോക്കറ്റ് വിക്ഷേപിച്ചത് ചരിത്രത്തിലിടം പിടിച്ച സംഭവമായിരുന്നു. മനുഷ്യനിര്‍മിതമായ ഏറ്റവും കരുത്തേറിയ റോക്കറ്റാണു ഫാല്‍ക്കണ്‍ ഹെവി. വിക്ഷേപണത്തിനു ശേഷം ഇതു തിരികെ ഭൂമിയില്‍ എത്തുമെന്നതിനാല്‍ വീണ്ടും വിക്ഷേപണത്തിന് ഉപയോഗിക്കാന്‍ കഴിയുമെന്നതാണ് ഈ റോക്കറ്റിന്റെ പ്രത്യേകത.1,40,000 പൗണ്ട് (63,800 കിലോഗ്രാം) വരെ ഭാരമുള്ള ചരക്കുകള്‍ വഹിക്കാന്‍ ഈ പേടകത്തിനു സാധിക്കുമെന്നാണു പറയപ്പെടുന്നത്. ഫാല്‍ക്കണ്‍ ഹെവിയുടെ വിക്ഷേപണം വിജയകരമായതോടെ, ശൂന്യാകാശ യാത്രയുടെ ചെലവ് കുറഞ്ഞു വരുന്ന ഒരു കാലഘട്ടമാണ് ഇനി വരാന്‍ പോകുന്നത്. ഇന്ന് ഓരോ ആഴ്ചയിലും ഓരോ റോക്കറ്റ് ലോഞ്ചിംഗ് കമ്പനി, ഭൂമിയുടെ ഭ്രമണപഥത്തില്‍ വേഗത്തിലും ചെലവ് കുറഞ്ഞ രീതിയിലും എത്തിച്ചേരുന്നതിനായി റോക്കറ്റ് ലോഞ്ചിംഗ് നടത്തുകയാണ്. ഇത്തരത്തില്‍ ലോഞ്ചിംഗിന്റെ ചെലവ് കുറഞ്ഞുവരുന്നതു കൊണ്ടാണു കുറഞ്ഞ ചെലവില്‍ തങ്ങള്‍ക്കും പദ്ധതിയുമായി മുന്നേറാന്‍ സാധിക്കുന്നതെന്നു ബങ്കര്‍ പറഞ്ഞു.

ഭൂമിയുടെ ഉപരിതലത്തില്‍നിന്നും 200 മൈല്‍ ഉയരത്തിലായിരിക്കും ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. ഈ ഉയരത്തിലിരിക്കുമ്പോള്‍ ഭൂമിയെ പലതരത്തില്‍ വീക്ഷിക്കാനാകും. ഈ പേടകം ഓരോ ഒന്നര മണിക്കൂറിലും ഭൂമിയെ വലയം ചെയ്തു കൊണ്ടിരിക്കും. അതിനര്‍ഥം പേടകത്തിലിരിക്കുന്ന ഒരു സഞ്ചാരിക്ക് ഓരോ 24 മണിക്കൂറിലും ചുരുങ്ങിയത് 16 സൂര്യോദയവും, 16 സൂര്യാസ്തമയവും വീക്ഷിക്കാനാകുമെന്നാണ്.

യാത്രയുടെ പ്രത്യേകത

ഭൂമിയുടെ ഉപരിതലത്തില്‍നിന്നും 200 മൈല്‍ ഉയരത്തിലായിരിക്കും സ്‌പേസ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. ഈ ഉയരത്തിലിരിക്കുമ്പോള്‍ ഭൂമിയെ പലതരത്തില്‍ വീക്ഷിക്കാനാകും. ഈ ഹോട്ടല്‍ ഓരോ ഒന്നര മണിക്കൂറിലും ഭൂമിയെ വലയം ചെയ്തു കൊണ്ടിരിക്കും. അതിനര്‍ഥം പേടകത്തിലിരിക്കുന്ന ഒരു സഞ്ചാരിക്ക് ഓരോ 24 മണിക്കൂറിലും ചുരുങ്ങിയത് 16 സൂര്യോദയവും, 16 സൂര്യാസ്തമയവും വീക്ഷിക്കാനാകുമെന്നാണ്. അതിവേഗ വയര്‍ലെസ് ഇന്റര്‍നെറ്റിന്റെ സഹായത്തോടെ ഭൂമിയിലുള്ള കുടുംബാംഗങ്ങളുമായോ, സുഹൃത്തുക്കളുമായോ തത്സമയ വീഡിയോ ചാറ്റിംഗ് നടത്താനും, ഭക്ഷണം കഴിക്കാനുമൊക്കെ ഈ ഹോട്ടലിലിരുന്നു സാധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഭൂമിയില്‍നിന്നും 200 മൈലുകള്‍ ഉയരത്തിലായതിനാല്‍ ഗുരുത്വാകര്‍ഷണം കുറവായിരിക്കും. അതിനാല്‍ അന്തരീക്ഷത്തില്‍ പറന്നു നടക്കാന്‍ സാധിക്കുമെന്നതും പ്രത്യേകതയായിരിക്കും. മൈക്രോ ഗ്രാവിറ്റിയുടെ അഥവാ സീറോ ഗ്രാവിറ്റിയുടെ ത്രില്‍ അനുഭവിച്ചറിയാന്‍ സാധിക്കുമെന്നും പറയപ്പെടുന്നുണ്ട്. യാത്രയ്ക്കു മുന്നോടിയായി ഓറിയോണ്‍ സ്പാന്‍ സംഘടിപ്പിക്കുന്ന മൂന്നു മാസത്തെ Astronaut Certification(OSAC) പ്രോഗ്രാമില്‍ പങ്കെടുക്കേണ്ടതുണ്ട്. യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈനില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ വരെ ഓറിയോണ്‍ സ്പാന്‍ എന്ന കമ്പനി സൗകര്യമൊരുക്കിയിട്ടുണ്ട്. കമ്പനിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ യാത്രയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാകും. യാത്രയ്ക്കായി 9.5 മില്യന്‍ ഡോളറാണ് ഈടാക്കുന്നതെങ്കിലും 80,000 ഡോളര്‍ സെക്യൂരിറ്റി ഡെപ്പോസിറ്റായി നല്‍കേണ്ടതുണ്ട്. ഈ തുക യാത്രയ്ക്കു ശേഷം തിരികെ നല്‍കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

Comments

comments

Categories: FK Special, Slider