സ്ത്രീകളിലെ ടാറ്റൂ ട്രെന്റ്

സ്ത്രീകളിലെ ടാറ്റൂ ട്രെന്റ്

ടാറ്റൂ പ്രേമം ഇപ്പോള്‍ സ്ത്രീകളിലും കൂടികൊണ്ടിരിക്കുകയാണ്. എന്നാല്‍ എല്ലാതരം ടാറ്റൂകളും അവര്‍ ഇഷ്ടപ്പെടുന്നില്ല എന്നതും കാര്യമാണ്. സ്ത്രീകളില്‍ ഏറ്റവുമധികം പ്രചാരത്തിലുള്ള ടാറ്റൂ ഡിസൈനുകള്‍ വളരെ കുറച്ച് മാത്രമേ ഉള്ളൂ. ടാറ്റൂ ഡിസൈനുകള്‍ പല തരത്തിലും ഇന്ന് കണ്ടു വരുന്നുണ്ട്. വ്യത്യസ്ത ചിറകുകള്‍ പോലുള്ള ഡിസൈനുകള്‍ പക്ഷികള്‍ എന്നിവയാണ് സ്ത്രീകള്‍ക്കിടയില്‍ കൂടുതല്‍ കണ്ടു വരുന്നതെന്ന് വിദഗ്ദര്‍ ചൂണ്ടികാട്ടുന്നു.

ചിറകുകള്‍, പക്ഷികള്‍ യഥാര്‍ഥ സ്വാതന്ത്ര്യം, പ്രത്യാശ വിശ്വാസത്തെയുമാണ് ഇത്തരം ടാറ്റൂകള്‍ പ്രതീകപ്പെടുത്തുന്നത്. ഇച്ഛാ സ്വാതന്ത്ര്യവും നിഷ്ഠതയും പ്രകടിപ്പിക്കുകയാണ് ഇത്തരം ടാറ്റൂ ഡിസൈനുകളിലൂടെ. ഏയ്ഞ്ചല്‍ ചിറകുകള്‍ മാലാഖയെ പ്രതീകപ്പെടുന്നു.

സൂര്യന്റെ സൂചി, രാശി ചക്ര ശൈലിയിലുള്ള ടാറ്റുകള്‍ ആത്മീയ അര്‍ത്ഥം നല്‍കുന്നു. ഏറ്റവും സാധാരണയായി ചെയ്യുന്നത് രാശിചക്രം, ലിയോ, ധനുരാശി, ക്യാന്‍സര്‍ എന്നിവയാണ്.

ബട്ടര്‍ഫ്‌ളൈ ടാറ്റൂകള്‍ സ്ത്രീകള്‍ക്കിടയില്‍ ഏറ്റവുമധികം ജനപ്രീതിയുള്ളവയാണ്. ഇത്തരം ടാറ്റൂകള്‍ അടിക്കുന്നതിന്റെ അര്‍ത്ഥം പ്രചോദനം, സ്വാതന്ത്യം, രൂപാന്തരം എന്നിങ്ങനെയാണ്.ഓം ശക്തമായ വിശ്വാസത്തിന്റെ പ്രതീകങ്ങളായാണ് ഇത്തരം ടാറ്റൂകള്‍ ശരീരത്തില്‍ പതിക്കുന്നത്. ഇത് ഏറ്റവും ആകര്‍ഷവും ശക്തവുമാണെന്ന് പറയപ്പെടുന്നു.

ഡ്രീം കാച്ചര്‍ സ്വപ്‌നങ്ങളുടെയും ആഗ്രഹങ്ങളുടെയും പ്രതീകമായി ശരീരത്തില്‍ അടിക്കുന്ന ടാറ്റൂകളാണ് ഡ്രീം കാച്ചര്‍. ഇത് കൂടുതലും സ്ത്രീകളിലാണ് കണ്ടു വരുന്നത്. സ്ത്രീകളില്‍ ടാറ്റൂ ഭ്രമം കൂടി വരുന്നുണ്ടെങ്കിലും എല്ലാതരം ഡിസൈനുകളോടും അവര്‍ പ്രിയം കാണിക്കുന്നില്ല. ചില പ്രത്യേകതരം ഡിസൈനുകള്‍ മാത്രമാണ് അവര്‍ പലപ്പോഴും തിരഞ്ഞെടുക്കുന്നത്.

Comments

comments

Categories: Women

Related Articles