കാവേരി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

കാവേരി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

ന്യൂഡല്‍ഹി: കാവേരി വിധി നടപ്പാക്കാന്‍ വൈകിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. വിധി നടപ്പാക്കാന്‍ ഇത്രയും സമയം എന്തിനാണെന്നും കോടതി ആരാഞ്ഞു. ഇത് സംബന്ധിച്ച ഒരു മാസത്തിനകം പദ്ധതി രേഖ സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.

തമിഴ്‌നാടിനും കര്‍ണാടകയ്ക്കും പ്രശ്മില്ലാത്ത വിധത്തില്‍ ഇരു സംസ്ഥാനങ്ങള്‍ക്കും ജലം ലഭ്യമാക്കിക്കൊണ്ട് വേണം പദ്ധതി നടപ്പിലാക്കാനെന്ന് കോടതി നിര്‍ദേശിച്ചു. കേസ് പരിഗണിക്കുന്നത് മെയ് മൂന്നിലേക്ക് മാറ്റി.

Comments

comments

Categories: FK News