1,081 കോടി രൂപയുടെ ഇപിസി കരാര്‍ റിലയന്‍സ് ഇന്‍ഫ്രയ്ക്ക്

1,081 കോടി രൂപയുടെ ഇപിസി കരാര്‍ റിലയന്‍സ് ഇന്‍ഫ്രയ്ക്ക്

ന്യൂഡെല്‍ഹി: കൂടംകുളം ആണവ വൈദ്യുതി പദ്ധതിയിലെ മൂന്നും നാലും യൂണിറ്റുകളുടെ ഇപിസി (എന്‍ജിനീയറിംഗ്, പ്രൊക്വര്‍മെന്റ്, കണ്‍സ്ട്രക്ഷന്‍) കരാര്‍ റിലയന്‍സ് ഇന്‍ഫ്രയ്ക്ക്. കോമണ്‍ സര്‍വീസ് സിസ്റ്റം, സ്ട്രക്ച്ചര്‍-കംപോണന്റ്‌സ് പാക്കേജ്, സിവില്‍ ജോലികള്‍ എന്നിവ ഉള്‍പ്പെടെ 1,081 കോടി രൂപയ്ക്കാണ് കരാര്‍ ലഭിച്ചതെന്ന് റിലയന്‍സ് ഇന്‍ഫ്രാ പ്രസ്താവനയിലൂടെ അറിയിച്ചു.

മൂന്നും നാലും യൂണിറ്റുകളുടെ ഡിസൈന്‍, എന്‍ജിനീയറിംഗ്, സപ്ലൈ, ടെസ്റ്റിംഗ്, കമ്മീഷനിംഗ് എന്നിവയും കരാറില്‍ ഉള്‍പ്പെടുന്നുണ്ട്. 56 ദിവസത്തിനുള്ളില്‍ പദ്ധതി കമ്മിഷന്‍ ചെയ്യുമെന്നാണ് റിലയന്‍സ് ഇന്‍ഫ്ര അറിയിച്ചിട്ടുള്ളത്. പദ്ധതി നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ നികുതിയും തീരുവകളും ഇറക്കുമതി ചെയ്യുന്ന 23.2 മില്യണ്‍ ഡോളറിന്റെ ഉപകരണങ്ങളുടെ മൂല്യവും അടക്കമാണ് കരാര്‍ മൂല്യം കണക്കാക്കിയിട്ടുള്ളത്. ബെല്‍, എല്‍ ആന്‍ഡ് ടി, ടാറ്റ പ്രൊജക്റ്റ്‌സ്, ബിജിആര്‍ എന്നീ കമ്പനികളോട് മത്സരിച്ചാണ് റിലയന്‍സ് ഇന്‍ഫ്രാ കരാര്‍ സ്വന്തമാക്കിയത്.

തങ്ങളെ സംബന്ധിച്ചിടത്തോളം അത്യധികം പ്രാധാന്യമുള്ള പദ്ധതിയാണിതെന്നും രൂപകല്‍പ്പനയിലും നിര്‍മാണത്തിലും വൈദ്യുതി പദ്ധതികളുടെ നടപ്പാക്കലിലും കമ്പനിയുടെ വൈദഗ്ധ്യം കാണിക്കാന്‍ കിട്ടിയ അവസരമാണിതെന്നും റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് സിഇഒ അരുണ്‍ ഗുപ്ത പറഞ്ഞു. അന്തരാഷ്ട്ര നിലവാരത്തില്‍ സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കാനാകുമെന്നതില്‍ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Slider, Top Stories