ഒടിയന്‍ റിലീസ് അയ്യന്‍സില്‍

ഒടിയന്‍ റിലീസ് അയ്യന്‍സില്‍

ലാലേട്ടന്‍ ഫാന്‍സ് കാത്തിരുന്ന ഒടിയന്‍ തിയേറ്ററുകളില്‍ എത്തും മുമ്പ് ഇതാ വിഷുവിനെ വരവേല്‍ക്കാനായി അയ്യന്‍സ് വേള്‍ഡില്‍ എത്തിയിരിക്കുന്നു. ഒടിയന്‍ സിനിമയായല്ല, പടക്കമായാണെന്നു മാത്രം. കഴിഞ്ഞ തവണ പുലിമുരുകനാണ് സ്റ്റാര്‍ എങ്കില്‍ ഇത്തവണ അയ്യന്‍സിലെ താരം ഒടിയനാണ്. 350 രൂപ വില വരുന്ന ഈ പടക്കം അന്വേഷിച്ച് കോഴിക്കോട്ടെ അയ്യന്‍സ് ഷോറൂമിലേക്ക് എത്തുന്ന ആളുകള്‍ നിരവധിയാണ്. കുട്ടികള്‍ക്കു പോലും യാതൊരുവിധ പേടിയും കൂടാതെ ഉപയോഗിക്കാന്‍ കഴിയുന്ന പടക്കമാണിതെന്നാണ് ഏറ്റവും വലിയ പ്രത്യേകത. അമിത ശബ്ദത്തിലൂടെ ശബ്ദ മലിനീകരണ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നില്ലെന്നതും ഒടിയന്‍ ശ്രദ്ധിക്കപ്പെടുന്നു. കോഴിക്കോട് കോയറോഡ് ജംങ്ഷനിലെ അയ്യന്‍സ് ഷോറൂമില്‍ മാത്രമാണ് ഒടിയന്‍ ഇപ്പോള്‍ ലഭ്യമായുള്ളൂ.

ഒടിയന്‍ മാത്രമല്ല അയ്യന്‍സിന്റെ ഇത്തവണത്തെ സ്‌പെഷ്യല്‍. ടിന്നുകളില്‍ എത്തുന്ന പടക്കങ്ങളുമുണ്ട്. കഴിഞ്ഞ തവണ വരെ കാര്‍ബോര്‍ഡില്‍ എത്തിക്കൊണ്ടിരുന്ന പടക്കങ്ങള്‍ ഇത്തവണ എത്തിയിരിക്കുന്നത് ടിന്നുകളിലാണ്. സുരക്ഷ ഉറപ്പുവരുത്തതിന്റെ ഭാഗമായാണ് ഇതെന്ന് അയ്യന്‍സ് വേള്‍ഡ് മാനേജിങ് ഡയറക്ടര്‍ ഉദയശങ്കര്‍ പറയുന്നു. ചെറിയ കുട്ടികള്‍ക്ക് സുരക്ഷിതമായി ഉപയോഗിക്കും വിധമാണ് അയ്യന്‍സ് ഓരോ പടക്കങ്ങളും വിപണിയിലേക്ക് എത്തിക്കുന്നത്. കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത് അതിലാണ്. ഒടിയന്‍ മാത്രമല്ല പുലിമുരുകന്‍ ഇത്തവണയുമുണ്ട് അയ്യന്‍സില്‍. തിയേറ്ററുകളില്‍ നിന്നും ഔട്ട് ആയെങ്കിലും പുലിമുരുകന്‍ ഇപ്പോഴും അയ്യന്‍സില്‍ തിളങ്ങി തന്നെ നില്‍ക്കുന്നുണ്ട്.

Comments

comments

Categories: Movies