പത്താം വാര്‍ഷികത്തിന്റെ നിറവില്‍ ഒബ്‌റോണ്‍ മാള്‍

പത്താം വാര്‍ഷികത്തിന്റെ നിറവില്‍ ഒബ്‌റോണ്‍ മാള്‍

പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 5 മാസം നീണ്ടു നില്‍ക്കുന്ന ഷോപ്പിംഗ് മാമാങ്കത്തിന് ഒബ്‌റോണ്‍ മാള്‍ വേദിയാകും

മലയാളിയുടെ ഷോപ്പിംഗ് സങ്കല്‍പ്പങ്ങള്‍ മാറ്റി മറിച്ച, കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ ഷോപ്പിംഗ് ഡെസ്റ്റിനേഷനായ ഒബ്‌റോണ്‍ മാളിന് 10 വയസ്സ്. പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് 150 ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്കാണ് ഒബ്‌റോണ്‍ തുടക്കമിട്ടിരിക്കുന്നത്. പത്താം വാര്‍ഷികാഘോഷ പരിപാടികള്‍ എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള ഏപ്രില്‍ 7 ന് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പത്താം വാര്‍ഷിക ആഘോഷത്തിന്റെ ലോഗോയുടെയും കൊച്ചിക്കുവേണ്ടി ഒബ്‌റോണ്‍ സമര്‍പ്പിക്കുന്ന തീം സോങ്ങിന്റെയും റിലീസ് ജില്ലാ കളക്ടര്‍ നിര്‍വ്വഹിച്ചു.

”ഇന്ത്യയിലെ തന്നെ അതിവേഗം വളരുന്ന നഗരങ്ങളിലൊന്നായ കൊച്ചിയുടെ വികസനത്തില്‍ അവര്‍ണ്ണനീയമായ പങ്കുവഹിക്കാന്‍ മലയാളികള്‍ക്കിടയില്‍ മാള്‍ സംസ്‌കാരം ആദ്യമായി അവതരിപ്പിച്ച ഒബ്‌റോണ്‍ മാളിന് കഴിഞ്ഞിട്ടുണ്ടെന്ന് വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് കളക്ടര്‍ പറഞ്ഞു.
അടക്കും ചിട്ടയുമാര്‍ന്ന ഒരു ഷോപ്പിംഗ് സംസ്‌കാരം മലയാളികള്‍ക്ക് പരിചയപ്പെടുത്തി കൊണ്ടായിരുന്നു 2008 ല്‍ കൊച്ചി ബൈപ്പാസില്‍ ഒബ്‌റോണ്‍ മാള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. രാജ്യത്തെ പ്രമുഖ ഉപഭോക്തൃ ബ്രാന്‍ഡുകളെ ഒരു കുടക്കീഴില്‍ കൊണ്ട് വന്ന ഒബ്‌റോണ്‍ മള്‍ട്ടിപ്‌ളെക്‌സ് തീയറ്ററുകള്‍ പരിചയപ്പെടുത്തുന്നതിലും മുന്നിട്ടു നിന്നു.പിന്നീട് ,ഷോപ്പിംഗ് എന്നാല്‍ ഒബ്‌റോണ്‍ എന്ന രീതിയിലേക്ക് മലയാളികള്‍ മാറിയത് വളരെ പെട്ടെന്നായിരുന്നു.

” കേരളത്തിലെ ആദ്യത്തെ ഷോപ്പിംഗ് മാള്‍ എന്ന നിലയില്‍ മലയാളികള്‍ക്ക് വ്യത്യസ്തമായ ഒരു ഷോപ്പിംഗ് അനുഭവം സമ്മാനിക്കാന്‍ കഴിഞ്ഞതിന്റെ ചാരുതാര്‍ഥ്യത്തിലാണ് ഒബ്‌റോണ്‍ മാള്‍ പത്താം വാര്‍ഷികത്തിലേക്ക് കടക്കുന്നത്. നാളിതുവരെ നല്‍കിയ സേവനങ്ങള്‍ കൂടുതല്‍ മികവോടെ നല്‍കുന്നതിനായിരിക്കും ഞങ്ങള്‍ തുടര്‍ന്നും പരിശ്രമിക്കുക. വ്യത്യസ്തമായ ഷോപ്പിംഗ് അനുഭവം, വേറിട്ട കാഴ്ചകള്‍ ,മുന്‍നിര ബ്രാന്‍ഡുകള്‍, മികച്ച ഓഫറുകള്‍ തുടങ്ങി ഉപഭോക്താക്കളുടെ ഷോപ്പിംഗ് അനുഭവം മെച്ചപ്പെടുത്തുന്ന ഒട്ടനവധി കാര്യങ്ങള്‍ ഒബ്‌റോണില്‍ ഒരുക്കിയിരിക്കുന്നു.” ഒബ്‌റോണ്‍ മാള്‍ മാനേജിംഗ് ഡയറക്റ്റര്‍ എം എം സുഫൈര്‍ പറഞ്ഞു.
പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഏപ്രില്‍ 8 മുതല്‍ 15 വരെയുള്ള കാലയളവില്‍ 3000 രൂപയ്ക്കുമുകളില്‍ പര്‍ച്ചേസ് നടത്തുന്ന എല്ലാവര്‍ക്കും ഉറപ്പായ സമ്മാനങ്ങളാണ് ഒബ്‌റോണ്‍ ഒരുക്കിയിരിക്കുന്നത്. ഇതിനു പുറമെ, എല്ലാ ആഴ്ചകളിലും എല്ലാ മാസങ്ങളിലും നറുക്കെടുപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് എല്‍.ഇ.ഡി ടിവികള്‍, സ്മാര്‍ട്ട് ഫോണുകള്‍, വാച്ചുകള്‍ തുടങ്ങി അനേകം സമ്മാനങ്ങള്‍ നല്‍കും. മെഗാ ബംബര്‍ സമ്മാനങ്ങളായി ജീപ്പ് കോംപസ് കാര്‍, ബജാജ് എന്‍എസ് 200 ബൈക്കുകളുമാണ് നല്‍കുന്നത്.

ഏപ്രില്‍ 8 മുതല്‍ 15 വരെയുള്ള കാലയളവില്‍ 3000 രൂപയ്ക്കുമുകളില്‍ പര്‍ച്ചേസ് നടത്തുന്ന എല്ലാവര്‍ക്കും ഉറപ്പായ സമ്മാനങ്ങളാണ് ഒബ്‌റോണ്‍ ഒരുക്കിയിരിക്കുന്നത്. ഇതിനു പുറമെ, എല്ലാ ആഴ്ചകളിലും എല്ലാ മാസങ്ങളിലും നറുക്കെടുപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് എല്‍.ഇ.ഡി ടിവികള്‍, സ്മാര്‍ട്ട് ഫോണുകള്‍, വാച്ചുകള്‍ തുടങ്ങി അനേകം സമ്മാനങ്ങള്‍ നല്‍കും. മെഗാ ബംബര്‍ സമ്മാനങ്ങളായി ജീപ്പ് കോംപസ് കാര്‍, ബജാജ് എന്‍എസ് 200 ബൈക്കുകളുമാണ് നല്‍കുന്നത്.

ഏപ്രില്‍ 16 മുതല്‍ മെയ് 13 വരെ ‘സമ്മര്‍ സര്‍പ്രൈസസ്’ എന്ന പേരില്‍ ചില്‍ഡ്രന്‍സ് കാമ്പും ഒബ്‌റോണ്‍ മാളില്‍ സംഘടിപ്പിക്കുന്നുണ്ട്. ആര്‍ട്ട് ,ക്രാഫ്റ്റ് , പെയിന്റിംഗ്, സുംബാ ഡാന്‍സ് , ഹോളിവുഡ് ഡാന്‍സ് , ഗഌസ് പെയിന്റിംഗ്, ചിത്രരചന, നാടകം, മണ്‍പാത്ര നിര്‍മാണം , ഫോട്ടോ ഫ്രെയിം ഒരുക്കല്‍, സംഗീതം തുടങ്ങി നിരവധി മേഖലകളില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നതാണ് സമ്മര്‍ കാമ്പ്. ക്രൗണ്‍ പ്ലാസ ഹോട്ടലുമായി സഹകരിച്ച് കുട്ടികള്‍ക്കായി ഒരു കുക്കിംഗ് ക്ലാസും കാമ്പിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ഏറ്റവും ദൈര്‍ഘ്യമേറിയ സമ്മര്‍ കാമ്പ് എന്ന പ്രത്യേകതയും ‘സമ്മര്‍ സര്‍പ്രൈസസിന്’ ഉണ്ട്. 4 വയസ്സ് മുതല്‍ 12 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് രാവിലെ 11 മണി മുതല്‍ 4 മണിവരെയാണ് കാമ്പ് സംഘടിപ്പിക്കുന്നത്.

ഇതിനെല്ലാം പുറമെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ ഭാഗമായി വിവിധ രംഗങ്ങളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച വനിതകള്‍, വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തകര്‍, ആരോഗ്യ മേഖലയിലെ പ്രവര്‍ത്തകര്‍, പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാര്‍, ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ എന്നിങ്ങനെ 5 വ്യത്യസ്ത മേഖലകളിലെ 10 വീതം വ്യക്തിത്വങ്ങളെ പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ആദരിക്കും. വിമന്‍ സ് ഷോപ്പിംഗ് വീക്ക് , കിഡ്‌സ് ഷോപ്പിംഗ് വീക്ക്,കോസ്മറ്റിക്ക് വീക്ക് തുടങ്ങി തരം തിരിച്ചുള്ള ആഘോഷങ്ങളാണ് ഒബ്‌റോണില്‍ സംഘടിപ്പിക്കുന്നത്. വനിതകള്‍ക്ക് സൗജന്യ പാര്‍ക്കിംഗ് , ലേഡീസ് , കോസ്മറ്റിക്‌സ് ഉല്‍പ്പന്നങ്ങളില്‍ മികച്ച ഡിസ്‌കൗണ്ട് തുടങ്ങി അനേകം ഓഫറുകളും ഇതോടൊപ്പം ഉപഭോക്താക്കളെ കാത്തിരിക്കുന്നു.

Comments

comments

Categories: FK Special, Slider