ശൈലജക്കെതിരായ മുരളീധരന്റെ ഹര്‍ജി കോടതി തള്ളി

ശൈലജക്കെതിരായ മുരളീധരന്റെ ഹര്‍ജി കോടതി തള്ളി

തിരുവനന്തപുരം: അനര്‍ഹമായി ചികിത്സാ ചെലവ് കൈപ്പറ്റിയെന്ന മന്ത്രി കെകെ ശൈലജക്കെതിരായ ഹര്‍ജി വിജിലന്‍സ് കോടതി തള്ളി. ബിജെപി നേതാവും എംപിയുമായ വി മുരളീധരനായിരുന്നു ശൈലജയ്‌ക്കെതിരെ ഹര്‍ജി സമര്‍പ്പിച്ചത്.

ഭര്‍ത്താവ് കെ ഭാസ്‌കരന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ശൈലജ പണം കൈപ്പറ്റിയത് ചൂണ്ടിക്കാണിച്ചായിരുന്നു മുരളീധരന്റെ പരാതി. 8500 രൂപയില്‍ കൂടുതല്‍ തുക പെന്‍ഷനായി കൈപ്പറ്റുന്നവര്‍ ആശ്രിതരുടെ പട്ടികയില്‍ വരില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. 81,130 രൂപയാണ് ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി ശൈലജ കൈപ്പറ്റിയത്. ഇത് നിയമവിരുദ്ധവും ദുര്‍വിനിയോഗവുമാണെന്നായിരുന്നു മുരളീധരന്റെ ആരോപണം.

Comments

comments

Categories: FK News
Tags: kk shailaja