വിറ്റാമിനുകള്‍ നിങ്ങളുടെ ശരീരത്തിലേക്ക് കൂടുതലായി എത്തുന്നുണ്ടോ?

വിറ്റാമിനുകള്‍ നിങ്ങളുടെ ശരീരത്തിലേക്ക് കൂടുതലായി എത്തുന്നുണ്ടോ?

വിറ്റാമിന്‍ ഇ കാന്‍സറിന്റെ സാധ്യത വര്‍ദ്ധിപ്പിക്കും.

വിറ്റാമിനുകള്‍ ശരീരത്തിന് പ്രധാനമായ ഒന്നാണ് എന്ന് വിലയിരുത്തപ്പെടുമ്പോഴും വിറ്റാമിനുകള്‍ നമ്മളില്‍ ഉണ്ടാക്കുന്ന പാര്‍ശ്വഫലങ്ങളെക്കുറിച്ചും അറിയാന്‍ ശ്രമിക്കുക. പല രോഗങ്ങളും വരുമ്പോള്‍ ഒട്ടുമിക്ക ആളുകളുടെയും സംസാരം വിറ്റാമിനുകളുടെ കുറവാണ് എന്നാണ്. ആ ധാരണ പൂര്‍ണമായും തെറ്റാണ്. പ്രതിദിനം 1000 മില്ലിഗ്രാം അളവില്‍ വിറ്റാമിന്‍ ഇ ശരീരത്തിലേക്ക് എത്തണമെന്നാണ് പൊതുവെയുള്ള ധാരണ. ചര്‍മ്മത്തിനും കണ്ണിനും അത് ആവശ്യമാണെന്ന് പറയുന്നു. വിറ്റാമിന്‍ ഇ കൂടുതലായി ശരീരത്തിലേക്ക് എത്തുന്നത് രക്തസ്രാവം, ഹൃദയാഘാതം, കാന്‍സര്‍ തുടങ്ങിയവയ്ക്ക് ഇടയാക്കുന്നു എന്നതാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. കാന്‍സര്‍ അണുക്കളെ ശരീരത്തിലേക്ക് കടക്കാന്‍ അനുവദിക്കാത്ത സംരക്ഷണത്തെ ഇല്ലാതാക്കാന്‍ ഈ വിറ്റാമിനുകള്‍ക്ക് സാധിക്കുന്നു.

വിറ്റാമിന്‍ എ അപകടകരമായ വിഷമാവുന്നു.

രോഗപ്രതിരോധ ശേഷി, പ്രത്യൂല്‍പാദന ആരോഗ്യം എന്നിവ നിലനിര്‍ത്താന്‍ വിറ്റാമിന്‍ എ ആണ് സഹായിക്കുന്നത്. കുട്ടികളില്‍ വിറ്റാമിന്‍ എ യുടെ അഭാവം മൂലം അസുഖങ്ങളും പൊതുവെ കാണാറുണ്ട്. എന്നാല്‍ ശരീരത്തില്‍ വിറ്റാമിന്‍ എ യുടെ അളവ് കൂടുന്നത് അപകടരമായ പാര്‍ശ്വഫലങ്ങളാണ് ഉണ്ടാക്കുന്നത്. വയറിളക്കം,ഓക്കാനം, കടുത്ത പനി തുടങ്ങിയവയ്ക്ക് വിറ്റാമിനുകളും കാരണക്കാരാവുന്നുണ്ട്.
വിറ്റാമിന്‍ സി, കാത്സ്യം എന്നിവ നിങ്ങളുടെ ഗ്യാസ്‌ട്രോ ഇന്‍ഡസ്‌റ്റൈനല്‍ സിസ്റ്റത്തെ അസ്വസ്ഥമാക്കുന്നു. ശരീരത്തിലെത്തുന്ന ഇതിന്റെ അമിതമായ അളവ് വയറിളക്കം ചര്‍ദ്ദി പോലുള്ളവയ്ക്ക് ഇടയാക്കുന്നു.

Comments

comments

Categories: Health