സെന്റര്‍ സ്‌ക്വയര്‍ മാളില്‍ ലവ് കൊച്ചി ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി

സെന്റര്‍ സ്‌ക്വയര്‍ മാളില്‍ ലവ് കൊച്ചി ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി

കേരളം ഇതുവരെ കാണാത്ത ഷോപ്പിംഗ് മാമാങ്കമാണ് ലവ് കൊച്ചി ഷോപ്പിംഗ് ഫെസ്റ്റിവലെന്ന് സംഘാടകര്‍

കൊച്ചി: സെന്റര്‍ സ്‌ക്വയര്‍ മാളില്‍ രണ്ട് മാസം നീണ്ടുനില്‍ക്കുന്ന ലവ് കൊച്ചി ഷോപ്പിംഗ് ഫെസ്റ്റിവലിന് വര്‍ണാഭമായ തുടക്കം. മലയാളത്തിന്റെ പുതുമുഖ താരം ആന്റണി വര്‍ഗീസ് ഫെസ്റ്റവലിന്റെ ഗ്രാന്‍ഡ് ലോഞ്ച് നിര്‍വഹിച്ചു. ഫെസ്റ്റിവലിന്റെ ഭാഗമായി ഐ ലവ് കൊച്ചി ഇന്‍സ്റ്റലേഷന്‍ സിനിമാ താരം അജു വര്‍ഗീസും ഹൈബി ഈഡന്‍ എംഎല്‍എയും ചേര്‍ന്ന് പ്രകാശനം ചെയ്തു.

പരിപാടിയുടെ ഭാഗമായി സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന ചിത്രത്തിന്റെ വിജയാഘോഷവും നടന്നു.
കേരളം ഇതുവരെ കാണാത്ത ഷോപ്പിംഗ് മാമാങ്കമാണ് ലവ് കൊച്ചി ഷോപ്പിംഗ് ഫെസ്റ്റിവലെന്ന് സംഘാടകര്‍ പറഞ്ഞു. ജൂണ്‍ 15 വരെ നടക്കുന്ന ഷോപ്പിങ് ഫെസ്റ്റില്‍ ഉപഭോക്താക്കള്‍ക്കായി 50 ലക്ഷത്തിലേറെ രൂപയുടെ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ മലയാളത്തിലെ പ്രശസ്ത സിനിമ താരങ്ങളോടൊപ്പം ഷോപ്പ് ചെയ്യാനും വിവിധ പരിപാടികളില്‍ പങ്കെടുക്കാനും കൈ നിറയെ സമ്മാനങ്ങള്‍ നേടാനും അവസരമുണ്ടാകും.

ഏപ്രില്‍ 15ന് നടന്‍ ഫഹദ് ഫാസില്‍ പുതിയ ലോഗോ പ്രകാശനം ചെയ്യുന്നതോടെ രണ്ടാംഘട്ട പരിപാടികള്‍ക്ക് തുടക്കമാകും. കേരളത്തിലാദ്യമായി സെലബ്രിറ്റി ഹണ്ടിലൂടെ പ്രശസ്ത താരം മിയയുടെ അടുത്തെത്തുന്നയാള്‍ക്ക് മിയയോടൊപ്പം അല്‍പസമയം ചെലവിടാനും സമ്മാനം നേടാനും അവസരമുണ്ടാകും. ഇതുകൂടാതെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഹണി റോസിനൊപ്പം സെല്‍ഫിയെടുക്കാനും ഇഷാ തല്‍വാറിനൊപ്പം ഭക്ഷണം കഴിക്കാനും അവസരമൊരുക്കും.

സിനിമാതാരങ്ങളായ അനു സിത്താര, അതിഥി രവി, നീരജ് മാധവ്, നൂറിന്‍, രമേഷ് പിഷാരടി, ആസിഫ് അലി എന്നിവരും വരും ദിവസങ്ങളില്‍ മാളിലെത്തും. ഷോപ്പിംഗ് ഫെസ്റ്റിന്റെ ബ്രോഷര്‍ പ്രകാശനം ഇക്കഴിഞ്ഞ വ്യാഴാഴ്ച നടന്‍ കാളിദാസ് ജയറാമാണ് നിര്‍വഹിച്ചത്.

Comments

comments

Categories: Business & Economy