ദളിതരുടെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല; കാനം

ദളിതരുടെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല; കാനം

തിരുവനന്തപുരം: ദളിത് സമരത്തെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഹര്‍ത്താല്‍ നടത്തുന്നതിനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ടെന്നും ദളിതരുടെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഹര്‍ത്താലിനിടെ നേതാക്കളെ അറസ്റ്റ് ചെയ്ത പൊലിസ് നടപടിയുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനിടെ സംസ്ഥാനത്ത് അങ്ങിങ്ങായി വാഹനങ്ങള്‍ തടയലും മറ്റും തുടരുകയാണ്. തിരുവന്തപുരത്തും കൊച്ചിയിലും ആലപ്പുഴയിലും കോഴിക്കോടും കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞു. സര്‍വീസ് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും സ്വകാര്യ ബസുകള്‍ അടക്കം സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്.

Comments

comments

Categories: FK News