മാധ്യമപ്രവര്‍ത്തകന് നേരെ വെടിവെയ്പ്പ്; സംഭവം ഡല്‍ഹിയില്‍

മാധ്യമപ്രവര്‍ത്തകന് നേരെ വെടിവെയ്പ്പ്; സംഭവം ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകനെ അക്രമിസംഘം വീട്ടില്‍ക്കയറി വെടിവെച്ചു. സഹാറ സമയ് ചാനലിലെ ജീവനക്കാരനായ അനുജ് ചൗധരിക്ക് നേരെയാണ് വെടിവെയ്പ്പുണ്ടായത്. വലത് കൈയ്ക്കും വയറിനും വെടിയേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബൈക്കിലെത്തിയ അജ്ഞാത സംഘമാണ് അക്രമം നടത്തിയത്. വ്യക്തിവൈരാഗ്യമാണ് അക്രമത്തിന് കാരണമായി പൊലിസ് ചൂണ്ടിക്കാണിക്കുന്നത്. അക്രമികളെ കുടുംബാംഗങ്ങള്‍ കണ്ടതായും പറയുന്നുണ്ട്. സ്ഥലത്തെ ബിഎസ്പി കൗണ്‍സിലറിന്റെ ഭര്‍ത്താവാണ് അനുജ്. സംഭവത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Comments

comments

Categories: FK News
Tags: journalist