ചെന്നൈയുടെ ഹോം മത്സരങ്ങള്‍ തിരുവനന്തപുരത്ത് നടത്തില്ല

ചെന്നൈയുടെ ഹോം മത്സരങ്ങള്‍ തിരുവനന്തപുരത്ത് നടത്തില്ല

മുംബൈ: ഐപിഎല്ലില്‍ ചെന്നൈയുടെ ഹോം മത്സരങ്ങള്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടത്താനുള്ള തീരുമാനം മാറ്റുന്നു. ബിസിസിഐ ആണ് ഇത് സംബന്ധിച്ച തീരുമാനം അറിയിച്ചത്. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ തന്നെ സുരക്ഷാ സന്നാഹങ്ങളോടെ മത്സരങ്ങള്‍ നടത്താനാണ് തീരുമാനം.

കാവേരി വിഷയത്തില്‍ തമിഴ്‌നാട്ടില്‍ പ്രശ്‌നങ്ങള്‍ കനക്കുന്ന സാഹചര്യത്തിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഹോം മത്സരങ്ങള്‍ തിരുവന്തപുരത്തേക്ക് മാറ്റുന്നതിനുള്ള സാധ്യതതകള്‍ തെളിഞ്ഞത്. എന്നാല്‍ മത്സരങ്ങളില്‍ മാറ്റമില്ലാതെ തന്നെ നടത്തുമെന്ന് ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല അറിയിക്കുകയായിരുന്നു.

Comments

comments

Categories: Sports
Tags: IPL

Related Articles